അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

Views : 50432

എന്നാൽ അതിന് മുന്നേ വാളിന്റെ അറ്റം ഇന്ദുവിന് നേരെ ചെല്ലുന്നത് കണ്ട് മിത്ര അതിവേഗം ഇന്ദുവിനെ തള്ളി മാറ്റിയതും ആ വാൾ മിത്രയുടെ കഴുത്ത് മുറിച്ചു കൊണ്ട് കടന്നു പോയി……

 

ചോര കുത്തി ഒലിച്ചു കൊണ്ട് പുറത്തേക്ക് ചാടി……

 

അവൾ താഴേക്ക് വീണതും എന്താണ് സംഭവിച്ചത് എന്നറിയാതെ എല്ലാവരും സ്തംഭരായി നിന്നു……

 

മിത്ര…..!!!

 

സിദ്ധു അതിവേഗം പറന്നിറങ്ങി അവളെ കോരി എടുത്ത് മടിയിൽ വച്ചു…..

 

അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി……..  ഇന്ദു അവന്റെ അടുത്ത് ഇരുന്ന് കൊണ്ട് എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു……

 

“ സി..ദ്ധു…..എന്നെ.. രക്ഷി.. ക്കാൻ.. ശ്രമി..ക്ക..രുത്….  ഇ..ത് വി..ധി..യാണ്……..സിദ്ധു….. കു..ഞ്ഞ്… ”

 

മറ്റെന്തോ പറയാൻ വന്നതും അത് മുഴുവൻ ആക്കാൻ കഴിയാതെ അവളുടെ ജീവൻ വിട്ടകന്നു…..

 

മിത്ര……!!!!

 

അവൻ അലറി വിളിച്ചു കൊണ്ട് കരഞ്ഞു………

 

അവന്റെ ശബ്ദം അവിടെയാകെ മുഴങ്ങി……… വലിയൊരു തരംഗം തന്നെ സൃഷ്ടിച്ചു കൊണ്ട് അതിലൂടെ കടന്നു പോയി……

 

പെട്ടന്ന് അവൻ മിത്രയേ ഇന്ദുവിന്റെ മടിയിൽ ആയി കിടത്തി…..

 

അവൻ എഴുന്നേറ്റു…….. അവന്റെ കണ്ണുകൾ ചുവന്ന് ജ്വാലിക്കുന്നുണ്ടായിരുന്നു…..

 

അവൻ വായുവിൽ ഉയർന്നു…….മൊബ്രിസ് വാൾ ഉയർത്തി അവനെ നോക്കി ഒന്ന് ചിരിച്ചു…..

 

അടുത്ത നിമിഷം അയാൾ അവന് നേരെ വാൾ എറിഞ്ഞു…..

 

എന്നാൽ ഇടത്ത് കൈകൊണ്ട് നിസാരമായി അവൻ അത് പിടിച്ചു നിർത്തി…..

 

അടുത്ത നിമിഷം ആ വാൾ ഉരുക്കി ഒലിക്കാൻ തുടങ്ങി….

 

അത് കണ്ട് ഞെട്ടലോടെ അയാൾ അവനെ നോക്കി…..

 

നിമിഷങ്ങൾ കൊണ്ട് അവന്റെ കൈയിൽ കിടന്ന് അത് ഉരുകി ഒലിച്ചു ഇല്ലാതായി…..

 

ബൂം….

Recent Stories

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com