അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

Views : 50432

അവന്റെ ഇരു കണ്ണിൽ  നിന്നും ചുവന്ന രശ്മികൾ ശക്തിയോടെ മുകളിലെ പറയുടെ ഭിത്തിയിൽ പതിച്ചു….

 

അവിടെ വലിയൊരു ഹോൾ ഉണ്ടാക്കി അത് പുറത്തേക്ക് പോയി…….

 

ഉടനെ അവന്റെ നെറ്റിയിൽ കൈ വച്ചതും അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു

 

ആ ചുവന്ന രശ്മികൾ പതിയെ ഇല്ലാതെ ആയി…..

 

അവൻ മെല്ലെ മയക്കത്തിലേക്ക് വീണു…..

 

ഒരു നിമിഷം എല്ലാവരും ഒന്ന് ഭയന്ന് പോയിരുന്നു……

 

“ അവനിൽ ശക്തികൾ ലഭിച്ചിരിക്കുന്നു…. പക്ഷേ ജനിച്ചു നിമിഷങ്ങൾ മാത്രം ആയ അവന് നിയന്ത്രിക്കാൻ കഴിയില്ല…”

 

“ നീ പേടിക്കേണ്ട ഇപ്പോൾ ഇവൻ മയക്കത്തിൽ ആണ്….ഒന്നും സംഭവിക്കില്ല എന്ന് തന്നെ പ്രതീക്ഷിക്കാം….

 

ഇവനെ തിരിച്ചു ഏൽപ്പിക്കണം….  സമയം പോകുന്നു…

 

അവനിലെ ശക്തിയെ അടക്കി നിർത്താൻ ഉള്ള എന്തെങ്കിലും വഴി നമുക്ക് നോക്കാം…..”

 

അതിനൊന്നു മൂളി കൊടുക്ക അല്ലാതെ ഐറിസക്ക് ഒന്നും വഴിയില്ലായിരുന്നു….

 

അവർക്ക് ചുറ്റും പെട്ടന്ന് ഒരു ഗോളം പ്രത്യക്ഷപെട്ടു പെടുന്നനെ അവരെയും കൂട്ടി അത് അപ്രത്യക്ഷമായി….

 

ഹോസ്പിറ്റലിൽ ആ നേഴ്സിന് മുന്നിലായി ആ ഗോളം പ്രത്യക്ഷപെട്ടു…..

 

അതിൽ നിന്ന് ഐറിസയും മെഹർസിയയും പുറത്തേക്ക് ഇറങ്ങി…

 

അവർ ആ നേഴ്സിന് മുന്നിലേക്ക് ചെന്നു അവരുടെ കൈകളിൽ ആദ്യം എങ്ങനെ കിടന്നിരുന്നോ അത് പോലെ കുഞ്ഞിനെ  അവൾ കിടത്തി….,,,

 

 ഒരു നിമിഷം ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ ഒന്ന് നോക്കി….

 

സിയ തോളിൽ കൈവെച്ചപ്പോൾ അവൾ കുഞ്ഞിൽ നിന്ന് കണ്ണെടുത്തു അവളെ ഒന്ന് നോക്കി ആ ഗോളം ലക്ഷ്യമാക്കി നടന്നു…

 

അവർ രണ്ട് പേരും അതിനുള്ളിൽ കയറിയതും ആ ഗോളം അപ്രത്യക്ഷമായി…..

 

അടുത്ത നിമിഷം നിശ്ചലമായ എല്ലാം ചലിക്കാൻ തുടങ്ങി…..

Recent Stories

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com