അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

പെട്ടന്ന് അവർക്ക് ഇടയിലേക്ക് ഒരു വസ്തു വന്നു വീണു……

 

അത് കണ്ട് വെടി വക്കുന്നത് നിർത്തി അവർ പരസ്പരം ഒന്ന് നോക്കി…..

 

പുറത്ത് കാവൽ നിന്നവർ എല്ലാം ഗണുമായി ഉള്ളിലേക്ക് വന്നിരുന്നു….

 

കൂടാതെ മേശക്ക് ചുറ്റും ഇരുന്നവരും……

 

അവരിൽ ഒരാൾ ആ വസ്തു എവിടെ നിന്ന് വന്നു എന്ന സംശയത്തോടെ മുകളിലേക്ക് നോക്കിയതും…..

 

അയാൾക്ക് മേലേക്ക് പല്ലവി ചാടി വീണു……

 

അയാളുടെ തോളിലേക്ക് ചാടി വീണ അവൾ ഒരൊറ്റ മറച്ചിലൂടെ അയാളുടെ കഴുത്തോടിച്ചു കളഞ്ഞു…..

 

അത് കണ്ട് അവളെ ഷൂട്ട്‌ ചെയ്യാൻ അവർ തുനിഞ്ഞതും ആ വസ്തുവിൽ നിന്ന് പുറത്തേക്ക് പുക വന്നു……

 

അത് അവിടെയാകെ വ്യാപിക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല…….

 

ഒരു നിമിഷം പരിഭ്രാന്തർ ആയ അവർ എങ്ങോട്ട് എന്നില്ലാതെ തലങ്ങും വിലങ്ങും ഷൂട്ട്‌ ചെയ്യാൻ തുടങ്ങി…..

 

പക്ഷേ അതിൽ അവരിൽ തന്നെ പലരും വെടിയേറ്റ് മരിച്ചു വീണു….,.

 

അധികം വെക്കാതെ അവരുടെ കൈയിലെ തോക്കിലെ ബുള്ളറ്റ്‌സ് തീർന്നു….

 

മെല്ലെ പുക മാഞ്ഞു പോയി ചുറ്റുമുള്ള കാഴ്ചകൾ തെളിഞ്ഞതും അവർ കണ്ടത് മരിച്ചു കിടക്കുന്ന കൂട്ടാളികളെ ആയിരുന്നു……

 

പത്തു പേരോളം ഉണ്ടായിരുന്നതിൽ ബാക്കി ഉണ്ടായിരുന്നത് അഞ്ചോളം ആളുകൾ ആയിരുന്നു……

 

പകപ്പോടെ മരിച്ചു കിടക്കുന്ന കൂട്ടാളികളെ അവർ ഒന്ന് നോക്കി…….

 

അപ്പോഴാണ് അവർക്ക് മുന്നിലായി നിൽക്കുന്ന ജാസറിനെയും പല്ലവിയെയും അവർ കണ്ടത്…..

 

അവർ ദേഷ്യം കൊണ്ട് അലറി വിളിച്ചു കൊണ്ട് ജസാറിനും പല്ലവിക്കും നേരെ പാഞ്ഞടുത്തു…..

 

പല്ലവി തനിക്ക് നേരെ പഞ്ച് ചെയ്ത ആളുടെ കൈ നിസാരമായി തടഞ്ഞു നിർത്തി ഓടിച്ചു കളഞ്ഞു പല്ലവി……

 

അയാൾ അലറി വിളിച്ചപ്പോ ഉയർന്നു ചാടി നെഞ്ചിലേക്ക് ചവിട്ടി…..

 

അയാൾ തെറിച്ചു വീണത് പുറകെ ഉണ്ടായിരുന്ന മറ്റൊരാൾക്ക്‌ മേലെയായിരുന്നു…….

 

ജാസർ വേഗം തന്നെ തനിക്ക് നേരെ വന്ന കിക്കിൽ നിന്ന് ഒഴിഞ്ഞു മാറി….

 

അതിവേഗം അയാളുടെ പുറത്തായി ശക്തിയിൽ പഞ്ച് ചെയ്തു….

 

വേദനയോടെ മുരണ്ട അയാൾ ദേഷ്യത്തോടെ തിരിഞ്ഞു അവന് നേരെ വലതു കൈ കൊണ്ട് പഞ്ച് ചെയ്തു….

 

എന്നാൽ അത് വേഗം തട്ടി മാറ്റി ജാസർ അയാളുടെ മുഖത്തായി പഞ്ചു ചെയ്തു…..

 

മുക്കിൽ നിന്ന് ചോര നിക്കാതെ ഒലിച്ചിറങ്ങി…..

 

അടുത്ത നിമിഷം നെഞ്ചിൽ ഏറ്റ കിക്കിൽ തെറിച്ചു ചുമരിൽ തലയിടിച്ചു അയാൾ നിലത്തു വീണു…..

 

പല്ലവി പെട്ടന്ന് കുനിഞ്ഞു നിലത്ത് കിടന്ന് ഒന്ന് കറങ്ങി…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.