അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

*****https://youtu.be/TQUsnto_3pw

 

അഗർത്ത

 

അവനെ പൊതിയുന്ന ചുവന്ന പുകയെ കണ്ട് ഐറിസയും സിയയും നോക്കി നിന്നു…….

 

എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസിലാക്കാതെ അവർ മുന്നിലെ കാഴ്ചയിലേക്ക് തന്നെ ശ്രദ്ധ കൊടുത്തു…..

 

ഓരോ നിമിഷം കഴിയുമ്പോഴും ആ കല്ലിന്റെ പ്രകാശം വർധിച്ചു കൊണ്ടേ ഇരുന്നു…..

 

അതിന് അനുസരിച്ചു അവനെ പൊതിയുന്ന ചുവന്ന പുകപടലങ്ങളും കൂടുതൽ ശക്തിയിൽ പ്രകാശിക്കാൻ ആരംഭിച്ചു…….

 

അപ്പോൾ അവർ രണ്ട് പേരും ആ കാഴ്ച കണ്ടു…..

 

അവന്റെ ശരീരം ചെറുതായി വിറക്കുന്നു….. അതോടൊപ്പം അവന്റെ വലത് കൈയിലെ ചൂണ്ട് വിരൽ മെല്ലെ മടങ്ങുകയും നിവർത്തുകയും ചെയുന്നുണ്ടായിരുന്നു…..

 

അത് കണ്ട് അവരുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി വിടർന്നു…….

 

പെട്ടന്ന് അവന്റെ ശരീരം ഉയരാൻ തുടങ്ങി…….

 

പ്രകാശം ശക്തി വർധിച്ചു കൊണ്ടേ ഇരുന്നു അത് മൂലം അവർ ഒന്നും കാണാൻ ആകാതെ കണ്ണുകൾ അടച്ചു……

 

അതെ സമയം അവന്റെ നെഞ്ചിൽ ആയി ഒരു കറുത്ത കുത്ത് പോലെ ഒന്ന് രൂപപ്പെട്ടു……

 

അത് വളരെ വേഗം ശരീരം മുഴുവൻ വ്യാപിച്ചു……

 

കഴുത്ത് മുതൽ കാൽവരെ മൂടി കൊണ്ട്……….

 

ഒരു വസ്ത്രം പോലെ അത് രൂപം കൊണ്ടു……..

 

ശരീരത്തിൽ ഒട്ടിപിടിച്ചു കിടക്കുന്ന പോലെ ആയിരുന്നു….

 

ശരീരത്തിലെ മസിലുകൾ എല്ലാം തെളിഞ്ഞു കാണാമായിരുന്നു…..

 

കാലിൽ ഒരു ഷൂ പോലെ അത് രൂപം കൊണ്ടിരുന്നു….

 

കൈയിനെ ഫുൾ ആയി മൂടി കൊണ്ട് കൈപ്പത്തിയുടെ അടുത്ത് വരെ ആ  വസ്ത്രം ഉണ്ടായിരുന്നു…….

 

മുഴുവൻ കറുപ്പ് നിറം വ്യാപിച്ചു കൊണ്ടുള്ള വസ്ത്രം…..

 

അതെ സമയം…… ആ പുകയുടെ നിറംചുവപ്പിൽ നിന്ന് കറുപ്പിലേക്ക് മാറിയിരുന്നു……..,,,

 

മുന്നിലെ കാഴ്ച തെളിഞ്ഞപ്പോൾ ഐറിസയും മെഹർസിയയും കണ്ടത് അന്തരീക്ഷത്തിൽ ഉയർന്നു കറുപ്പ് നിറഞ്ഞ  വസ്ത്രം ധരിച്ചു ചുറ്റും കറുപ്പ് പുകപടലങ്ങളാൽ നിറഞ്ഞു നിൽക്കുന്ന സിദ്ധുവിനെ ആണ്…..

 

ആ കാഴ്ച കണ്ട് അവർ ഞെട്ടലോടെ നിന്നു……

 

“ സിയ… ഇത്…… ”

 

ഐറിസ വാക്കുകൾ മുറിഞ്ഞു കൊണ്ട് പറഞ്ഞു…..

 

പെട്ടന്ന് അവൻ കണ്ണുകൾ തുറന്നു…… അവ രണ്ടും ചുവന്നു ജ്വാലിക്കുണ്ടായിരുന്നു…….!!!!

 

*****

 

മൊബ്രിസിനോട് യുദ്ധം ചെയ്തു അവർ തളർന്നു വരികയാണ്……

 

എല്ലയും ഇന്ദുവും മനുവും എല്ലാം ഏകദേശം തളർന്നിരുന്നു….

 

അവർ ഒരു ഭാഗത്ത്‌ നിൽക്കുക ആയിരുന്നു…..

 

പെട്ടന്ന് അവർക്ക് മുന്നിലേക്ക് ജാഗ്വേർ മനുഷ്യൻ വന്നു വീണു……

 

അയാൾ വേഗം തന്നെ എഴുന്നേറ്റു……. അപ്പോഴും മിത്ര മൊബ്രിസിനോട് പോരാടി കൊണ്ടിരിക്കുകയാണ്…..

 

“ നമുക്ക് അധികം നേരം പോരാടാൻ സാധിക്കില്ല….. പലരും തളർന്നു വരികയാണ്……”

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.