അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

നിമിഷങ്ങൾ മുന്നോട്ട് പോയി……… ആ ചുവന്ന കല്ല് ശക്തിയോടെ പ്രകാശിച്ചു അതിൽ നിന്ന് ചുവന്ന പുകപടലങ്ങൾ അവനെ ലക്ഷ്യമാക്കി നീങ്ങി….

 

അവ മെല്ലെ അവനെ മൂടി…..  അവന്റെ ശരീരം മുഴുവൻ അവ വ്യാപിച്ചു……

 

അവ അവന്റെ ശരീരത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി…….

 

അടുത്ത നിമിഷം ശക്തി ഏറിയ പ്രകാശം അവനിൽ വന്നു പതിച്ചു……

 

ആ കുഞ്ഞു ആർത്തു കരഞ്ഞു……  ആ ശക്തി താങ്ങാൻ അവന് കഴിയുന്നുണ്ടായിരുന്നില്ല…..,.,.

 

പെട്ടന്ന് ഐറിസ അവന് നേരെ കൈ നീട്ടിയതും കല്ലിൽ നിന്ന് വേഗം അവൻ അവളുടെ കൈകളിൽ എത്തിച്ചേർന്നു….

 

അതെ സമയം ആ പ്രകാശം നിലക്കുകയും അവനിൽ നിന്ന് പുകപടലങ്ങൾ മാഞ്ഞു പോകുകയും ചെയ്തു…..

 

മാറോടണച്ചു പിടിച്ച അവനെ അവന്റെ ശബ്ദം ഒന്നും കേൾക്കാതെ ആയപ്പോൾ സംശയം നിറഞ്ഞ ഭാവത്തോടെ അവൾ മാറിൽ നിന്ന് അടർത്തി മാറ്റി നോക്കി…..

 

എന്നാൽ അനക്കമില്ലാതെ കണ്ണുകൾ അടച്ചു കിടക്കുകയായിരുന്നു അവൻ…..

 

ഐറിസ ആ കുഞ്ഞിന്റെ മുഖത്ത് മൃദുവായി തട്ടി കൊടുത്തു…… 

 

അതോടൊപ്പം  എഴുന്നേൽക്ക് എന്ന് മെല്ലെ മന്ത്രിക്കുന്നുണ്ടായിരുന്നു….,.,.,

 

“ ഐറിസ…..!! ”

 

സിയ അവളുടെ ചെയ്തികൾ കണ്ട് അവളെ വിളിച്ചു……

 

വിളി കേട്ട് അവൾ  സിയയെ നോക്കി……. സിയയുടെ നിറഞ്ഞ കണ്ണുകൾ കണ്ട് അവൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി….

 

അതെ നിമിഷം ആ കുഞ്ഞു അവളുടെ കൈകളിൽ കിടന്ന് ഒന്ന് അനങ്ങി……,,

 

അവൾ ഞെട്ടലോടെ ആ കുഞ്ഞിനെ നോക്കി…..

 

അടുത്ത നിമിഷം ആ കുഞ്ഞി കണ്ണുകൾ തുറന്നു വന്നു…,..

 

എന്നാൽ……. പെട്ടന്ന് തന്നെ അവൾ കുഞ്ഞിന്റെ മുഖത്ത് നിന്ന് തന്റെ മുഖം മാറ്റി…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.