അഗർത്ത [ A SON RISES ] S1 CLIMAX [sidh] 346

അതെ സമയം ആ കുഞ്ഞിന്റെ കരച്ചിൽ നിലച്ചിരുന്നു…..

 

കൗതകത്തോടെ ആ കുഞ്ഞു ആ പാമ്പിനെ നോക്കി……

 

കൂടാതെ ഐറിസയെയും……

 

പാമ്പ് അതിന്റെ സ്ഥാനത്തേക്ക് തിരികെ പോയതും അവർ ആ ഗുഹക്ക് ഉള്ളിലേക്ക് കയറി……

 

ഇരുട്ട് നിറഞ്ഞ ആ ഗുഹ വഴിയിൽ കൂടി അവർ മുന്നോട്ട് നീങ്ങി…..

അധികം വൈകാതെ അവിടെ പ്രകാശം വ്യാപിച്ചു….ചുവന്ന നിറമുള്ള പ്രകാശം…

 

അത് ഗുഹക്ക് ഉള്ളിൽ നിന്ന് വരുന്നത് ആയിരുന്നു……

 

അവർ വെളിച്ചം വരുന്ന ഭാഗത്തേക്ക്‌ നടന്നു…..

 

ആ കുഞ്ഞ് അവളെ തന്നെ നോക്കി കിടക്കുക ആയിരുന്നു…

 

അവർ ഹാൾ പോലെ വലുതായ ഒരു സ്ഥലത്ത് എത്തി….

 

അവിടെയാകെ ചുവന്ന പ്രകാശം പരന്നു കിടക്കുന്നുണ്ടായിരുന്നു….

 

നടുവിലായി പരന്ന നീണ്ട കല്ല് കിടപ്പുണ്ടായിരുന്നു…..

 

അതിന് മുകളിലായി അന്തരീക്ഷത്തിൽ ഉയർന്നു പ്രകാശിക്കുന്ന ചുവന്ന ഒരു കല്ലും…….

 

അത് തനിയെ മെല്ലെ കറങ്ങുന്നുമുണ്ട്……..

 

അവൾ ആ കുഞ്ഞിനെ ആ കല്ലിൽ കിടത്തി……

 

എന്നിട്ട് മെഹർസിയയെ നോക്കി……..

 

“ നീ ഭയപ്പെടേണ്ട അവന് ഒന്നും സംഭവിക്കില്ല…… ”

 

“ചെറിയ കുഞ്ഞല്ലേ….. അതിന്റെ ശക്തി താങ്ങാൻ കഴിഞ്ഞെന്ന് വരില്ല സിയ…”

 

“പേടിക്കാതെ… നമ്മളൊക്കെ ഇല്ലേ ഇവിടെ……. ”

 

സിയ ഐറിസയെ സമാധാനപ്പെടുത്താൻ ശ്രമിച്ചു……..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.