അവൾ എന്റെ മകളാണ്… എന്നാലും ഇപ്പോൾ അത് ഓർത്ത് വിഷമിച്ചു ഇരുന്നാൽ സംഭവിക്കാൻ പോകുന്ന ദുരന്തങ്ങൾ നമുക്ക് തടുക്കാൻ കഴിയില്ല… ”
അവൾ പറയുന്നത് മനസിലാകാതെ അവൻ അവളെ നോക്കി….
“ നിനക്ക് അപകടം സംഭവിച്ചപ്പോൾ….മരണം നിനക്ക് അരികിൽ എത്തിയപ്പോൾ ആ പ്രപഞ്ച ശക്തികൾ ആയ മൂന്ന് കല്ലുകൾ കൂടുതൽ ശക്തിയോടെ അതിന്റെ യഥാർത്ഥ ശക്തികൾ പുറത്ത് വന്നു…..
കരണം നീ അതിന്റെ ഒരു അംശമാണ്… നിന്നിൽ ഉള്ളത്….. അതിന്റെ ശക്തിയാണ്….
അത് മൂലം ആ കല്ലുകൾ എവിടെയാണ് എന്ന് അവർ അറിഞ്ഞു… അവർ വീണ്ടും വരും… അതിൽ ഉപരി….. ആ കല്ലുകൾ ശക്തി പ്രയോഗിച്ചപ്പോൾ സംഭവിച്ച എന്തോ തെറ്റ്…
അത് മറ്റുള്ള ലോകങ്ങളിലേക്ക് ഉള്ള വാതിലുകൾ തുറന്നു….
അവിടെ നിന്ന് നല്ലതും ചീത്തതും ആയ പലതും നമ്മുടെ ലോകത്തേക്ക് വന്നു കഴിഞ്ഞു….,”
“ മൾട്ടിവേഴ്സ് ”
അവൻ അവളെ നോക്കി മെല്ലെ പറഞ്ഞു…….
“ അതെ മൾട്ടിവേഴ്സ്…. എന്തൊക്കെ ഈ ലോകത്തേക്ക് വന്നു എന്ന് നമുക്ക് അറിയില്ല…..
അതിന് നിന്റെ സഹായം ആവശ്യമാണ്…….നീ ആണ് ഈ ലോകത്തിന്റെ സംരക്ഷകൻ….നീ തന്നെ സംരക്ഷിക്കുകയും വേണം…..”
എന്തോ അവൻ പറയാൻ വന്നതും അത് തടഞ്ഞു കൊണ്ട് ഐറിസ പറഞ്ഞു…
മിത്രയുടെ ആഗ്രഹവും അതാണ്….നിന്റെ ശക്തി ലോക നന്മക്ക് ഉപയോഗിക്ക്….. തളർന്നു നിൽക്കരുത്….. അവൾ മറ്റൊരു സമ്മാനം കൂടെ നിനക്ക് വേണ്ടി കരുതി വച്ചിട്ടുണ്ട്….
അടുത്ത നിമിഷം ഒരു സ്ത്രീ അവിടെ പ്രത്യക്ഷപെട്ടു….അഗാർത്തയിലെ പ്രത്യേക വസ്ത്രം ആയിരുന്നു അവൾ ധരിച്ചിരുന്നത്……
അവളുടെ കൈയിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു….
ഒരു വയസൊളം പ്രായം തോന്നിക്കുന്ന കുഞ്ഞു…..
അവൻ ആ കുഞ്ഞിന്റെ അരികിലേക്ക് നടന്നു…..
ആ കുഞ്ഞിനെ കൈയിൽ വാങ്ങിയ അവന്റെ കണ്ണുകൾ നിറഞ്ഞു….. അവൻ എല്ലാവരെയും ഒന്ന് നോക്കി…..
എല്ലാവരും പുഞ്ചിരിയോടെ അവനെ നോക്കുക ആയിരുന്നു….
അവൻ ആ കുഞ്ഞിനെ നോക്കി….അവനെ നോക്കി ചിരിക്കുന്ന ആ കുഞ്ഞിനെ പുഞ്ചിരിയോടെ അവൻ നോക്കി….. അവളുടെ നീല വിടർത്തി അവനെ നോക്കി അവൾ ചിരിച്ചു…..
ഒരു നിമിഷം ആ കണ്ണുകൾ ചുവപ്പ് നിറമായി വീണ്ടും നീല നിറമായി….. അത് കണ്ട് അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു……..
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ