അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

കൂടെ മുകളിലേക്ക് ഒരു ആരോ മാർക്കും……

 

അവർ മുകളിലേക്ക്  നോക്കി….. അവിടെ കയറിൽ കാലിൽ കെട്ടി തൂക്കിയിട്ട നിലയിൽ കിടക്കുന്ന ആളുകൾ…….പലരും പാതി ബോധത്തിൽ ആയിരുന്നു…..

 

പോലീസുക്കാർ വയർലെസ്സിൽ അപ്പോഴേക്കും വിവരം കൈമാറി……….!!

 

******

 

Sidharth ‘home

 

അവൻ റൂമിൽ നിശബ്ദമായി  ഇരിക്കുകയാണ്….. ആരോടും മിണ്ടാതെ… മിത്രയുടെ ഓർമകളിൽ…..

 

ദിവസങ്ങളോളം ഒരേ ഇരുപ്പ്….. മര്യാദക്ക് ഭക്ഷണം പോലും കഴിക്കാതെ…..

 

 പെട്ടന്ന് വാതിലിൽ ഒരു മുട്ട് കേട്ടു……..

 

പക്ഷേ അവൻ മിണ്ടിയില്ല….അടുത്ത നിമിഷം വാതിൽ തുറന്നു ഇന്ദു കയറി വന്നു……

 

“ ഡാ.. സിദ്ധു…. എന്താടാ ഇത്…..”

 

“ എന്നെ ഒന്ന് ഒറ്റക്ക് വിട് ഇന്ദു…. ”

 

കരഞ്ഞു പരുക്കനായ ശബ്ദത്തിൽ  അവൻ പറഞ്ഞു….

 

“ നീ ഇങ്ങനെ ഇരിക്കല്ലേ….താഴെ എല്ലാവരും വന്നിട്ടുണ്ട്… എല്ലയും അമ്മയും സിയയും ഒക്കെ….നീ വാ…. ”

 

അവൾ പറഞ്ഞത് കേട്ട് അവൻ മെല്ലെ തലയുയർത്തി നോക്കി….

 

താഴെ ഹാളിൽ എല്ലാവരും ഉണ്ടായിരുന്നു…….  നിശബ്ദമായ ആ അന്തരീക്ഷത്തെ കീറി മുറിച്ചു കൊണ്ട് സിദ്ധുവും ഇന്ദുവും ഇറങ്ങി…..

 

തെളിച്ചമില്ലാത്ത അവന്റെ മുഖം എല്ലാവരിലും ദുഖമാണ് നൽകിയത്… എപ്പോഴും അവനോട് ബഹളം വച്ചു നടക്കുന്ന അവന്റെ അനിയത്തി പോലും അവന്റെ അവസ്ഥ കണ്ട് സങ്കടപെട്ടു…

 

അവൻ ആരെയും നോക്കാത്തെ താഴേക്ക് നോക്കി നിന്നു….

 

സിദ്ധു…..

 

അവന്റെ മുഖം പിടിച്ചു ഉയർത്തി കൊണ്ട് ഐറിസ വിളിച്ചു….

 

അവൻ അവളെ ഒന്ന് നോക്കി….. അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു….

 

“ അവളെ ഓർത്ത് നിന്ന് കരയരുത്….സങ്കടപെടരുത്….. അത് അവൾ ആഗ്രഹിക്കുന്നില്ല…. 

 

അവളുടെ മരണം അത് വിധിയാണ്….മുന്നേ അറിയാമായിരുന്നിട്ട് കൂടി എനിക്ക് അതിന്റെ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.