അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

അവളുടെ കവിളിൽ തലോടി കൊണ്ട് അവൻ അത് പറഞ്ഞതും അവൾ വെറുപ്പോടെ മുഖം തിരിച്ചു….  

 

തന്നെ നോക്കി നിൽക്കുന്ന അസ്ലഹിനെ അവൾ നിസാഹത്തോടെ നോക്കി….

 

അവളുടെ കൂട്ടുകാരികളെയും അവർ തടഞ്ഞു വച്ചിരുന്നു…..

 

“ ജിതിൻ അവളെ വിട്…..”

 

ദേഷ്യം കടിച്ചമർത്തി കൊണ്ട് അസ്ലഹ് പറഞ്ഞു……

 

“ എന്തോ.. എങ്ങനെ…..  ഡാ.. അധികം hero കളിക്കല്ലേ… തടി കേടാവും അറിയാല്ലോ ഞങ്ങളെ…… ”

 

ജിതിന്റെ അഹങ്കാരം മൂത്തുള്ള സംസാരം കേട്ടതും കൂടാതെ അവനടുത്ത് നിസ്സഹായതോടെ നിൽക്കുന്ന സനയെ കണ്ടതും പൂർണ നിയന്ത്രണം അവന് നഷ്ട്ടമായി…..

 

“ നീ അവളെ വിടുന്നോ ഇല്ലയോ…..”

 

“ വിടില്ല ” ചിരിയോടെ ജിതിൻ പറഞ്ഞു…….

 

അടുത്ത നിമിഷം അസ്ലഹിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..

 

നിമിഷങ്ങൾ കണടച്ച അവൻ ജിതിനെ ഒന്ന് നോക്കിയതും പെട്ടന്ന് ജിതിന് പിന്നിലായി ഒരു വള്ളി പ്രത്യക്ഷപെട്ടു….. അടുത്ത നിമിഷം അവന്റെ കാലിൽ ചുറ്റി പിന്നിലേക്ക് വലിച്ചു….

 

പെട്ടന്ന് ഉണ്ടായ സംഭവം മൂലം അവളിലെ പിടിവിട്ട് അവൻ താഴെ വീണു…..

 

എല്ലാവരും അസ്ലഹിനെ വല്ലാത്തൊരു ഭാവത്തോടെ നോക്കി….

 

അതെ സമയം സന നന്ദിയുടെയും……..

 

അവൾ വേഗം കൂട്ടുകാരികളുടെ അടുത്തേക്ക് ചെന്നു……..

 

നിലത്ത് നിന്ന് എഴുന്നേറ്റ ജിതിൻ ദേഷ്യത്തോടെ അസ്ലഹിന് നേരെ ചെന്നു….കൂടെ അവന്റെ കൂട്ടുകാരും…..

 

എന്നാൽ താഴേക്ക് തൂകി ഇട്ട അവന്റെ കൈകളിൽ നിന്ന് മഞ്ഞ നിറത്തിൽ വള്ളികൾ പോലെ….. 

 

പുക പോലെ വലയങ്ങൾ ആയി താഴേക്ക് പോയി……  അത് മെല്ലെ ഒരു ക്രിക്കറ്റ് ബാറ്റ് ആയി മാറി അവന്റെ കൈകളിൽ ചേർന്നു…..

 

അടുത്ത നിമിഷം തനിക്ക് നേരെ വന്ന ജിതിനെയും കൂട്ടുക്കാരെയും ആ ബാറ്റ് കൊണ്ട് അവന് തല്ലി ചതച്ചു….

 

അത്രയും ഉള്ളിൽ അടക്കിയ ദേഷ്യം….അവനിൽ നിന്ന് പുറത്ത് വന്നു…….

 

വീണു കിടന്ന അവരെ അവൻ പിന്നെയും തല്ലാൻ പോകുന്നത് കണ്ട് സന വേഗം അവനെ പിടിച്ചു വലിച്ചു…

 

“ മതി അസ്ലഹ്….. ഇനി തല്ലിയാൽ അവർ ചത്തു പോകും……..ഇവരെ പോലെയുള്ളവരെ കൊന്നതിന്റെ പേരിൽ നീ ജയിലിൽ പോകരുത്… വാ…… ”

 

അവൾ അവനെയും വിളിച്ചു കൊണ്ട് ഓടി പോയി….. പിറകെ അവളുടെ കൂട്ടുകാരികളും……!!

 

****

 

ലഖ്യ സിറ്റി

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.