“ മേറിസ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു…… മൊബ്രിസ് സ്വന്തം ശക്തിയിൽ അഹങ്കരിച്ചു……. അത് മൂലം ഗുണം മാത്രമേ ഉണ്ടായുള്ളു…..
എനിക്ക് വേണ്ട ആ മൂന്ന് ശക്തി കല്ലുകൾ…. അവ എവിടെ ആണെന്ന് അറിഞ്ഞു കഴിഞ്ഞു… ഇനി പോയി എടുക്കുകയെ വേണ്ടു……
കൂടാതെ സംരക്ഷകൻ….. അവനെ എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം… ഞാൻ അർജിച്ച ശക്തികൾക്ക് മുന്നിൽ അവന് എതിർക്കാൻ കഴിയില്ല…….”
ക്രൂരമായ ചിരിയോടെ dark lord പറഞ്ഞു…..
*****
1 week later
കോഴിക്കോട്
ഒരു ഗ്രൗണ്ട്….. അവിടെ കുറച്ചു ചെറുപ്പക്കാർ ഫുട്ബോൾ കളിക്കുന്നുണ്ട്……..
ചിലർ അവിടെ മതിലിൽ കയറി ഇരിക്കുന്നു……
തമാശകൾ പറഞ്ഞും മറ്റും സമയം തള്ളി നീക്കുന്നു…..
ആ സമയം ഒരു പയ്യൻ….ഇരുപത് വയസൊളം തോന്നിക്കുന്ന പയ്യൻ…… അവൻ ഗ്രൗണ്ടിലേക്ക് കയറി വന്നു……
പലരും അവനെ കളിയാക്കുന്ന രീതിയിൽ നോക്കി….ചിലർ ഭയത്തോടെയും……
മതിലിൽ ഇരുന്നവർ അവനെ കണ്ടതും ചാടി ഇറങ്ങി……
“ ഡാ… അസ്ലഹ്… ഡാ… നീ ഞങ്ങൾ ആ മറ്റവളെ ഉപദ്രവിക്കാൻ ശ്രമിച്ചു എന്ന് പോലീസിൽ പറയും അല്ലെ……. ”
അവനടുത്തേക്ക് വന്നു കൊണ്ട് അവരിൽ ഒരാൾ പറഞ്ഞു…..
അവരെ കണ്ടതും ഒന്ന് ഭയന്നെങ്കിലും അവൻ അത് മറച്ചു പിടിച്ചു……
അവൻ പുറകിലേക്ക് മെല്ലെ നീങ്ങി കൊണ്ടിരുന്നു…..
അതെ സമയം മൂന്ന് പെൺകുട്ടികൾ ബാഗും തോളിൽ ഇട്ടു അത് വഴി വന്നു…..
മുന്നിലെ രംഗങ്ങൾ കണ്ടതും അവരുടെ നടത്തം സാവധാനത്തിൽ ആയി……
അവരെ കണ്ടതും കൂട്ടത്തിൽ ഒരുത്തൻ നേതാവ് എന്ന് തോന്നിക്കുന്ന ആൾക്ക് കാണിച്ചു കൊടുത്തു……
“ ആഹാ… സന മോളെ ഇങ്ങ് വാ….. ”
പെട്ടന്ന് അവളുടെ കൈയിൽ കയറി പിടിച്ചു വലിച്ചു അവനോട് ചേർത്ത് കൊണ്ട് അവൻ പറഞ്ഞു…
“ നിന്നെ ഒന്ന് സ്നേഹിക്കാൻ നോക്കിയതിന് ഇവനും നീയും കൂടെ ചേർന്നു ഞങ്ങളെ അങ്ങ് അകത്താക്കാം എന്ന് വിചാരിച്ചു……”
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ