അടുത്ത നിമിഷം അവന്റെ മുഖത്തേക്കും കറുത്ത വസ്ത്രത്തിലേക്കും അയാളുടെ ചോര ചീറ്റി തെറിച്ചു…..
വലതു കൈയിൽ ജീവനോടെ പറിച്ചു എടുത്ത മൊബ്രിസിന്റെ തലയുമായി അവൻ മിത്രക്ക് അരികിലേക്ക് വായുവിലൂടെ നിശബ്ദം പറന്നു വന്നു….
അവന്റെ കണ്ണുകൾ സാധാരണ നിലയിൽ ആയിരുന്നു…..
അവൻ മുട്ട് കുത്തി അവളുടെ അരികിലായി ഇരുന്നു….
കണ്ണുകൾ നിറഞ്ഞൊഴുകി…….. അവളുടെ സഹോദരിമാർ അടക്കം മിത്രയുടെ ശരീരത്തിന് മുന്നിൽ കരച്ചിലോടെ മുട്ട് കുത്തിയിരുന്നു……..,,,
ആകാശം ഇരുൾ മൂടി…… അവരുടെ കണ്ണീരിനൊപ്പം ശക്തമായ മഴ അവിടെ പെയ്തിറങ്ങി……
തകർന്ന കേട്ടിടങ്ങളിലൂടെ മഴ വെള്ളം ഒഴുകി ഇറങ്ങി.. ശവശരീരങ്ങൾ നനഞ്ഞു കുതിർന്നു……
ആളി കത്തിയിരുന്ന space ship പതുക്കെ അണഞ്ഞു…..
വലിയൊരു യുദ്ധത്തിന്റെ ബാക്കി പത്രമായി മലപ്പുറം നഗരം ഒന്നും അവശേഷിക്കാതെ അവശിഷ്ടങ്ങൾ മാത്രമായി നിറഞ്ഞു നിന്നു…….!!!!
*****
അഗർത്ത
മുറിക്കുള്ളിൽ കണ്ണിരോടെ ഇരിക്കുന്ന ഐറിസയെ കണ്ട് സിയ കണ്ണ് തുടച്ചു അവൾക്ക് അരികിലായി ഇരുന്നു…….
“ ഐറിസ….. നീ ഇങ്ങനെ സങ്കടപെടാതെ….. അവൾക്ക് വേണ്ടി എല്ലാവർക്കും വേണ്ടി ചെയ്തു തീർക്കാൻ ഒരുപാട് ഉണ്ട്…..”
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ