മറ്റൊരാൾ മെഹർസിയയും……..
അവർ നിശ്ചലമായി നിൽക്കുന്ന ഒന്നിനെയും ശ്രദ്ധിക്കാതെ ഡോർ തുറന്നു അതിന് അകത്തേക്ക് കയറി….
അവിടെ ഒരു നേഴ്സിന്റെ കൈയിൽ തുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞുണ്ടായിരുന്നു…..
അവർ ആ കുഞ്ഞിനെ ഒരു നിമിഷം ഒന്ന് നോക്കി നിന്നു…..
പതിയെ ഐറിസ അവനെ കൈകളിൽ എടുത്തു…..
അടുത്ത നിമിഷം നിശ്ചലമായ അവൻ ആർത്തു കരയാൻ തുടങ്ങി…
അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മെഹർസിയയെ നോക്കി…..
അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായത് പോലെ മെഹർസിയ മുൻപിലേക്ക് കൈ നീട്ടി എന്തോ ഉച്ചരിച്ചതും ഒരു ഗോളം രൂപപ്പെട്ട് അവരെയെല്ലാം മൂടി……,.,
അവിടെ നിന്ന് അപ്രത്യക്ഷമായി…..,.,. ഗോളം കണ്മുന്നിൽ നിന്ന് മഞ്ഞപ്പോൾ അവർ കണ്ടത് കൂറ്റൻ മരങ്ങൾ നിറഞ്ഞ കാടായിരുന്നു……
പലതരം ശബ്ദങ്ങൾ മുഴങ്ങുന്ന ഭീകരമായ കാട്…….
അവർ മുന്നിലേക്ക് നോക്കിയപ്പോൾ വലിയൊരു ഗുഹ കാണാനായി…….
അതിന് മുകളിലായി കാവലായി നിൽക്കുന്ന പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന കൂറ്റൻ പാമ്പും…..
അതെ അവർ അപ്പോൾ അഗർത്തയിൽ എത്തിയിരുന്നു…..
ആ ഗുഹക്ക് കാവലായി രണ്ട് യൂണികോണുകൾക്ക് മുകളിലായി ഇരുന്നു കൊണ്ട് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു….
ആ വലിയ പാമ്പ് അതിന്റെ തല ഗുഹക്ക് മുന്നിലായി കുഞ്ഞിനേയും കൊണ്ട് വന്ന ഐറിസയുടെ അടുത്തേക്ക് നീട്ടി കൊണ്ട് വന്നു……
അത് കുഞ്ഞിനെ നോക്കി ചീറ്റി……,,..,.,
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ