ബൂം……!!!
ശബ്ദത്തേക്കാൾ വേഗത്തിൽ വായുവിലൂടെ ഒരു വസ്തു സഞ്ചാരിച്ചത് മൂലം ഉണ്ടാകുന്ന ഷോക്ക് വെവ് അതിന്റെ ശബ്ദമാണ് അവർ കേട്ടത്……
എല്ലാവരും എന്താണ് അതെന്ന് അറിയാതെ നോക്കി നിന്നു…..
പെടുന്നനെ മേഖങ്ങളെ കീറിമുറിച്ചു കൊണ്ട് ഒരു രൂപം അതിവേഗം അവരെ ലക്ഷ്യമാക്കി വരുന്നത് അവർ കണ്ടു…..
അത്രയും നേരം ഇല്ലാതിരുന്ന പുഞ്ചരി മിത്രയുടെ മുഖത്ത് അന്നേരം വിരിഞ്ഞു……
മൊബ്രിസിന്റെ കണ്ണുകൾ പെട്ടന്ന് ഞെട്ടാലോടെ വിടർന്നു……
ആ രൂപം അതിവേഗം ആ space ship ലേക്ക് ഇടിച്ചു കയറി…..
അത് വലിയൊരു പൊട്ടിത്തെറി തന്നെ അവിടെ സൃഷ്ട്ടിച്ചു…….
അതിന്റെ ശബ്ദം ആ പ്രദേശമാകെ വ്യാപിച്ചു…..
Space ship കത്തിയമർന്നു കൊണ്ട് ഓരോ ഭാഗങ്ങൾ ആയി താഴെ വീണു…..
ആ രൂപം space ship തകർത്ത് ഉള്ളിലൂടെ പുറത്തേക്ക് വന്നു ആകാശത്ത് അവരെ നോക്കി നിന്നു…..
മൊബ്രിസ് ദേഷ്യം മൂലം വിറച്ചു…….ഭീകരജീവികൾ പകുതി ശക്തി നഷ്ടപ്പെട്ട പോലെ തളർന്നു…..
എല്ലാവരും ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു……
അടുത്ത നിമിഷം എല്ലാവരും കൂടെ ആ ജീവികളെ മുഴുവൻ കൊന്നൊടുക്കാൻ തുടങ്ങി…..
അവയുടെ പകുതി ശക്തി കുറഞ്ഞത് മൂലം അവർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു…….
“ ഒരിക്കലും ഇത് നടക്കില്ല…… ”
മൊബ്രിസ് അലറി കൊണ്ട് പറഞ്ഞു…….
പെട്ടന്ന് സിദ്ധു അവന് മുന്നിലായി വന്നിറങ്ങി……
ഗ്ടും….
അവൻ ഭൂമിയിൽ കാല് കുത്തിയതും ഒരു ശബ്ദം അവിടെ മുഴങ്ങി….കൂടാതെ ആകെ പൊടി മുഴുവൻ ഉയർന്നു പൊങ്ങി….
കറുത്ത വസ്ത്രം….. ശരീരം മുഴുവൻ മൂടി ഇരുന്നു…… മസിലുകൾ എല്ലാം തെളിഞ്ഞു കാണാം…. കാൽ വിരലുകൾ മുതൽ കഴുത്ത് വരെ മൂടി ഇരിക്കുന്നു….
കൈ വിരലുകൾക്ക് ഇടയിലൂടെ കയറി കൈ മുഴുവൻ മൂടിയിട്ടുണ്ട്……
“ മൊബ്രിസ്…. നീ ചിന്തിക്കുന്നതിലും അപ്പുറമാണ് ഞങ്ങൾ….. എന്റെ മരണം അതിന് സമയം ആയിട്ടില്ല……
പക്ഷേ നിന്റേതിന് സമയം ആയി കാഴിഞ്ഞു…… ”
അത് പറയലും അടുത്ത നിമിഷം മണ്ണിൽ കാലുകൾ അമർത്തി… ഫുഷ്……!!
കാറ്റ് പോലെ അവൻ മുന്നോട്ട് കുതിച്ചു….. മൊബ്രിസിന് എന്തേലും ചെയ്യാൻ കഴിയുന്നതിന് മുന്നേ അയാളെ അവൻ ഇടിച്ചു തെറുപ്പിച്ചിരുന്നു….
അയാൾ ദൂരേക്ക് തെറിച്ചു പോയി അവിടെയുള്ള കെട്ടിടങ്ങളും തകർത്ത് കൊണ്ട്……
അവൻ അപ്പോഴാണ് അവനെ തന്നെ നോക്കി നിൽക്കുന്ന കൂട്ടുക്കാരെ കണ്ടത്……
സിദ്ധു അവർക്ക് അരികിലേക്ക് ചെന്നതും ഇന്ദുവും എല്ലയും അവനെ കെട്ടി പിടിച്ചു……
“ നിനക്ക് ഒന്നും പറ്റിയില്ലല്ലോ……. Happy ആയി ഞങ്ങൾ ഇന്ദു പറഞ്ഞു…..”
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ