മനു അവരോടായി പറഞ്ഞു…..
“ അതെ… അവക്ക് ശക്തി കൂടുന്ന പോലെ….അയാളെ ആ വാൾ നശിപ്പിക്കാതെ ഒന്നും ചെയ്യാൻ സാധിക്കില്ല….അതാണ് അയാളുടെ ശക്തി…… ”
എല്ല പറഞ്ഞു……… അപ്പോൾ ആ ജാഗ്വേർ മനുഷ്യൻ അവരോടായി….
“ ആ space ship അതിൽ നിന്ന് ആ ജീവികൾക്ക് ഒരു ഊർജം ലഭിക്കുന്നുണ്ട്….അതാണ് അവയെ കൂടുതൽ ശക്തരാക്കുന്നത്…..”
“Space ship തകർക്കാൻ കഴിഞ്ഞാൽ ഒരു പക്ഷേ എന്തെങ്കിലും ചെയ്യാൻ സാധിക്കും…..”
ഇന്ദുവും ഒരു നിർദ്ദേശം മുന്നോട്ട് വച്ചപ്പോൾ അവർ space ship എങ്ങനെ നശിപ്പിക്കും എന്ന് ചിന്തിക്കാൻ തുടങ്ങി…..
അതെ സമയം മിത്ര മൊബ്രിസിനോട് പോരാടുകയായിരുന്നു……
അയാൾ അവൾക്ക് ശക്തിയിൽ വാളു വീശി എന്നാൽ അത് തൊട്ട് അടുത്ത് എത്തും മുൻപേ അവൾ തന്റെ ശക്തി ഉപയോഗിച്ച് പൊടുന്നനെ ഒരു ഷിൽഡ് ഉണ്ടാക്കി…..
ചുവപ്പ് നിറം കലർന്ന ആ ഷിൽഡിൽ വാൾ തട്ടി വലിയ ശബ്ദം മുഴങ്ങി….
“ നീ അവന് വേണ്ടിയാണോ പോരാടുന്നത്……… ”
മൊബ്രിസ് അവളോടായി ചോദിച്ചു….എന്നാൽ അതിന് മറുപടി നൽക്കാതെ അവൾ അയാളെ ആക്രമിച്ചു കൊണ്ടേ ഇരുന്നു…
“ അവന്റെ ശരീരത്തിൽ ഈ വാൾ കുത്തി ഇറക്കിയപ്പോൾ എന്ത് സുഖമായിരുന്നെന്ന് നിനക്ക് അറിയുമോ….. ”
ആാാാ…..
അയാളുടെ ആ വാക്കുകൾ കൂടെ കേട്ടപ്പോൾ ദേഷ്യത്തോടെ അയാൾക്ക് നേരെ ചാടി ഉയർന്നു എന്നാൽ നിസാരമായി അയാൾ അവളുടെ കഴുത്തിൽ ആയി പിടിമുറുക്കി…….
അവൾ അയാളുടെ കൈയിൽ കിടന്ന് പിടഞ്ഞു….
ക്രൂരമായ ചിരിയോടെ നിന്നിരുന്ന അയാൾക്ക് പുറകിലായി പെട്ടന്ന് എന്തോ തറച്ചു കയറിയ വേദനയിൽ അയാളുടെ പിടി മിത്രയുടെ കഴുത്തിൽ നിന്ന് അയഞ്ഞു….
അവൾ നിലത്തേക്ക് മുട്ട് കുത്തി വന്നു വീണു……
അയാൾ പുറകിലേക്ക് കൈ എത്തിച്ചു ആ വസ്തു പറിച്ചു എടുത്തു….അതൊരു മുൾ ആയിരുന്നു…
അയാൾ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു മനുവിനെ……,,,
അവനടുത്തേക്ക് പാഞ്ഞടുക്കാൻ തുടങ്ങിയതും പെട്ടന്ന് അയാൾ നിന്നു…… ചെവി കൂർപ്പിച്ചു കൊണ്ട് അയാൾ ദൂരെ ആകാശത്തേക്ക് നോക്കി……
അയാൾ പെട്ടന്ന് നിന്നതും ആകാശത്തേക്ക് നോക്കുന്നത് കണ്ടതും എല്ലാവരും എന്താണ് എന്ന് മനസിലാകാതെ അങ്ങോട്ട് നോക്കി….
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ