അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

 

******

 

മലപ്പുറം

 

ആാാ……..

 

അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ തെറിച്ചു പോയ മനു നേരെ ചെന്നു വീണത് ഒരു കാറിന്റെ മുകളിൽ ആയിരുന്നു…..

 

അവൻ വീണതും കാറിൽ നിന്ന് വലിയ ശബ്‍ദം കേൾക്കാൻ തുടങ്ങി……

 

അവൻ വേദനയോടെ മുരണ്ട് കൊണ്ട് കുറച്ചു നേരം അവിടെ കിടന്നു…….

 

മെല്ലെ ഒന്ന് മലന്നു കിടന്നതും കാറിന്റെ മുകളിൽ നിന്ന് നേരെ അലറി കൊണ്ട് താഴെ വീണു……

 

“ഹാവ്……..!!”

 

“ എന്റെ പുറം…… ”

 

അവൻ വേദനയോടെ മുരണ്ട് കൊണ്ട് പറഞ്ഞു…..

 

പെട്ടന്നാണ് ഒരു പെൺകുട്ടിയുടെ നിലവിളി അവൻ കേട്ടത്……

 

കിടന്നിടത്ത് നിന്ന് തല ചെരിച്ചു കൊണ്ട് അവൻ ചുറ്റും നോക്കി……

 

തോന്നലാണോ അല്ലയോ എന്ന് അറിയാൻ…….

 

പക്ഷേ വീണ്ടും ആ നിലവിളി കേട്ടതും അവൻ മെല്ലെ എഴുന്നേറ്റു……

 

ചുറ്റും ഒന്ന് നോക്കി…….

 

അവൻ വീണു കിടക്കുന്നത് കോഴിക്കോട് ഭാഗത്തേക്ക്‌ ബസ് കാത്തിരിക്കുന്ന ബസ്സ് സ്റ്റോപ്പിന് മുന്നിൽ ആയിരുന്നു……

 

അവൻ നിലവിളി കേൾക്കുന്ന ഭാഗത്തേക്ക്‌ മെല്ലെ നടന്നു….

 

അവിടെ ബസ്സ് സ്റ്റോപ്പിന്റെ അതായത് കളക്ട്രേറ്റ് ഭാഗത്തേക്ക്‌ അവൻ നടന്നു…..

 

ആ കാത്തിരിപ്പ് കേന്ദ്രം കഴിഞ്ഞാൽ അതിന് പുറകിലായി ഒരു കെട്ടിടം ഉണ്ട്…..

 

മുകളിൽ ബുക്ക്‌ സ്റ്റാളും താഴെ ബേക്കറിയും ഒക്കെയുള്ള കെട്ടിടം….

 

ആ ബേക്കറി തുറന്നു കിടക്കുക ആയിരുന്നു……

 

അതിന് ഉള്ളിൽ നിന്നാണ് ആ ശബ്ദം കേൾക്കുന്നത്…..

 

രണ്ട് മൂന്നു സ്റ്റെപ്പുകൾ ഇറങ്ങി വേണം അതിലേക്ക് കയറാൻ….

 

അവൻ മെല്ലെ സ്റ്റെപ് ഇറങ്ങി ഉള്ളിലേക്കു മെല്ലെ നടന്നു….

 

ഒരു ജീവിയുടേത് എന്ന് തോന്നിക്കുന്ന മുരൾച്ചകളും അവിടെ നിന്ന് കേൾക്കുന്നുണ്ടായിരുന്നു…….

 

അവൻ കുറച്ചു മുന്നോട്ട് നടന്നപ്പോൾ കണ്ടു ബേക്കറിയുടെ കിച്ചൻ തകർത്ത് കയറാൻ ശ്രമിക്കുന്ന dark fly…..

 

ഏതോ ഒരു പെൺകുട്ടി അതിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയാണ്…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.