അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

 

നിമിഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാത്തത് കണ്ട് അവൾ മെല്ലെ കണ്ണ് തുറന്നു….

 

അവിടെ അവൾ കണ്ട കാഴ്ച അവൾക്ക് മുന്നിലായി വായുവിൽ വിറച്ചു കൊണ്ട് നിൽക്കുന്ന ബുള്ളറ്റുകളെ ആണ്…..

 

അവൾ മെല്ലെ തല ചരിച്ചു ഒന്ന് നോക്കി……..

 

അവിടെ നീട്ടിയ വിറക്കുന്ന കൈകളോട് ബുള്ളറ്റുകളെ നോക്കുന്ന ജാസാറിനെ ആണ്……

 

അയാൾ അവനെ അവളെയും മാറി മാറി നോക്കി…….

 

അലർച്ചയോടെ വീണ്ടും ഷൂട്ട്‌ ചെയ്യാൻ ഒരുങ്ങിയതും ജാസർ തന്റെ നീട്ടിയ കൈ അയാൾക്ക് നേരെ വീശി…..

 

അടുത്ത നിമിഷം ആ വെടിയുണ്ടകൾ അയാളുടെ ശരീരത്തിൽ അതിവേഗം തറച്ചു കയറി…..

 

ആഹാ…..

 

എന്നൊരു ശബ്ദം മാത്രം അയാളുടെ വായയിൽ നിന്ന് വന്നോളു….

 

കൈയിൽ നിന്ന്  ഗൺ വഴുതി താഴെ വീണു….. അതിന് പിന്നാലെ അയാളും…….

 

ജാസർ കിത്തപ്പോടെ ചുമരിൽ ചാരി ഇരുന്നു……

 

അവൻ മുഖം ഉയർത്തി പല്ലവിയെ നോക്കി…..

 

 അവളും ചുമരിൽ ചാരി കിത്തപ്പോടെ സംശയത്തോടെയും അത്ഭുതത്തോടെയും…….

 

നോക്കി കൊണ്ടിരിക്കുക ആയിരുന്നു അപ്പോൾ………!!

 

******

അഗർത്ത

 

“ റിസ അങ്ങോട്ട് നോക്ക്……”

 

തല താഴ്ത്തി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ നിന്നിരുന്ന ഐറിസയെ മെഹർസിയ തട്ടി വിളിച്ചു……

 

എന്താണെന്ന് അർത്ഥത്തിൽ തല ഉയർത്തിയ ഐറിസ കണ്ടത് സിദ്ധാർഥിനെ കിടത്തിയ ഭാഗത്തേക്ക്‌ നോക്കി നിൽക്കുന്ന സിയയെ ആണ്…..

 

അത് കണ്ട് അങ്ങോട്ട് നോക്കിയ ഐറിസ പെട്ടന്ന് വിടർന്ന കണ്ണുകളോടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ മുന്നോട്ട് കുറച്ചു നീങ്ങി നിന്നു…….

 

ആ പുകപടലങ്ങൾ മെല്ലെ അവനോട് അടുത്ത് കൊണ്ടിരിക്കുന്നു……

 

അല്ല അവ അവനോട് ചേർന്നു അവന്റെ ചുറ്റും സഞ്ചരിക്കുക ആണ്……

 

 ആ പുക… ചുവന്ന പുക അത് ഒരു നൂല് പോലെ അവന്റെ വിരലുകളിൽ ചുറ്റി പിണഞ്ഞു…….

 

അവന്റെ കാലുകൾ… മൂടി കൊണ്ട് പുക പൊതിഞ്ഞു പിടിച്ചു………

 

അവന്റെ മുഖത്തായി വള്ളികൾ പോലെ ചുവന്ന ആ പുക പടർന്നു പിടിച്ചു……

 

അത് അവന്റെ നെഞ്ചിലും ബാക്കി ശരീര ഭാഗങ്ങളിലും പടർന്നു പിടിച്ചു കൊണ്ടിരുന്നു……..!!!

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.