അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

അതെ സമയം ആ കെട്ടിടത്തിൽ നിന്ന് കുറച്ചു അകലെ വലിയൊരു മരത്തിന്റെ മുകളിൽ……

 

ഒരാൾ നിന്നിരുന്നു…,.,.,.  കറുത്ത വസ്ത്രം……

 

ഇരു കാലിലും തുടയിൽ പിടിപ്പിച്ച പ്രത്യേക അറയിൽ രണ്ട് തോക്കുകൾ ഉണ്ടായിരുന്നു…..

 

അരയിൽ ബെൽറ്റിനോട് ബന്ധിപ്പിച്ച നിലയിൽ വേറെ ഒന്നും……

 

വെട്ടി ഒതുക്കിയ മുടിയും….. കട്ടിയെറിയ മീശയും…..

 

ചെവിയിൽ ഒരു ബ്ലൂട്ടൂത് ഇയർഫോൺ ഉണ്ടായിരുന്നു…..

 

“ ജാസർ ഓൺ പൊസിഷൻ മാം ”

 

അവൻ  earphone വഴി ആർക്കോ മറുപടി കൊടുത്തു……

 

 അവിടെ നിന്നും എന്തോ മറുപടി ലഭിച്ചതും അവൻ കാലിൽ നിന്ന് തോക്ക് കൈയിൽ എടുത്തു….

 

അതിൽ സൈലൻസർ ഫിറ്റ്‌ ചെയ്തിരുന്നു……

 

കെട്ടിടത്തിന്റെ ഗേറ്റിന്റെ വ്യൂ അവന് വ്യക്തമായിരുന്നു…….

 

തന്റെ തോക്ക് ഉപയോഗിച്ച് ടാർഗറ്റിന് നേരെ പോയിന്റ് ചെയ്തു……

 

അടുത്ത നിമിഷം അവന്റെ വിരലുകൾ ട്രിഗറിൽ അമർന്നതും കാവൽ നിന്നിരുന്ന ആളുടെ നെഞ്ച് തുളച്ചു വെടിയുണ്ട കടന്നു പോയി……

 

കൂടെയുള്ള ആൾ വീണത് കണ്ട് പരിഭ്രാന്തിയോടെ അകത്തേക്ക് ഓടാൻ തുനിഞ്ഞ അയാൾക്ക് മുന്നിലേക്ക് പെട്ടന്ന് ഒരു രൂപം ചാടി വീണു……

 

എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ ഒരു വാൾ അയാളുടെ കഴുത്ത് അറുത്ത് കടന്നു പോയിരുന്നു……

 

അത് കണ്ട് ജാസർ ചിരിയോടെ തോക്ക് തിരികെ അതിന്റെ സ്ഥാനത്ത് വച്ചു മരത്തിന്റെ മുകളിൽ നിന്ന് താഴെക്ക് ചാടി……

 

ആ രൂപം വാളിലെ ചോര തുടച്ചു കളഞ്ഞു തിരികെ പുറത്ത് ഉള്ള ഉറയിലേക്ക് ഇട്ടു….

 

ആ രൂപം ഒരു സ്ത്രീ ആയിരുന്നു…….  25 വയസ് തോന്നിക്കുന്ന ഒരു പെൺകുട്ടി….

 

അവൾ തല ഒന്ന് കുടഞ്ഞതും കെട്ടി വെച്ച അവളുടെ ചുവന്ന മുടി അഴിഞ്ഞു വീണു…..

 

ചമയങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഒരു പ്രത്യേക ഭംഗി അവൾക്ക് ഉണ്ടായിരുന്നു…..

 

കറുത്ത കണ്ണുകളും ചുവന്ന ചെറിയ ചുണ്ടുകളും നീണ്ട മൂക്കും അവളുടെ സൗന്ദര്യം വർധിപ്പിക്കുന്ന ഒന്നായിരുന്നു…….

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.