പക്ഷേ വിളക്കുകളുടെ ആവശ്യം ഇല്ലായിരുന്നു അവിടെ…..
ഉള്ളിൽ നിന്ന് പതിവിലും വിപരിതമായി ചുവന്ന പ്രകാശം അവിടെയാകെ വ്യാപിച്ചിരുന്നു…….
അവർ മുന്നോട്ട് നടക്കും തോറും വിളക്കുകൾ കത്തുന്നതിനോട് ഒപ്പം ചുവന്ന പ്രകാശത്തിന്റെ തീവ്രത കൂടി വരിക തന്നെ ചെയ്തു……
ഇടക്ക് കണ്ണുകൾ ഒരു നിമിഷം അടഞ്ഞു പോയേങ്കിലും പെട്ടന്ന് തന്നെ കണ്ണുകൾ തുറന്നു അവർ മുന്നോട്ട് നടന്നു….
കുറച്ചു മുന്നിലായി നിൽക്കുന്ന കവാടം പോലെയുള്ള ഭാഗത്തിലൂടെ കടന്നു അവർ ഉള്ളിലേക്ക് കയറി…..
അവർക്ക് മുന്നിലായി ഉയർന്നു നിൽക്കുന്ന ഭാഗത്ത് അതിന് മുകളിലായി കല്ലിൽ തീർത്ത ചെറിയ മേശപോലുള്ള ഭാഗം….
അതിന് മുകളിൽ ഒന്നിന്റെയും താങ്ങില്ലാതെ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന ചുവന്ന ആ കല്ല്……!!!
പതിവിന് വിപരീതമായി അതിൽ ചുവന്ന പുകപടലങ്ങൾ ചുറ്റി നിന്നിരുന്നു…
അവർ അൽപനേരം അങ്ങോട്ട് തന്നെ നോക്കി നിന്നു…
പിന്നേ അധികം വൈകാതെ സിദ്ധുവിനെ അവർ മുന്നിലേക്ക് നിർത്തി സിയ അവന്റെ വസ്ത്രങ്ങൾ ഊരി മാറ്റി പൂർണ നഗ്നനാക്കി…
പാതി ജീവനോടെ നിന്നിരുന്ന അവന്റെ ശരീരം ഐറിസ നീട്ടിയ വിരൽ ഉപയോഗിച്ച് സാവധാനം കല്ലിൽ ആയി കിടത്തി….
അടുത്ത നിമിഷം അവൾ. വിരൽ ഞൊടിച്ചതും നീല വലയങ്ങൾ അവനിൽ നിന്ന് അപ്രത്യക്ഷമായി…..
നിമിഷങ്ങൾ മുന്നോട്ട് പോയി കൊണ്ടിരുന്നു……
എന്നാൽ ആ കല്ലിൽ നിന്ന് ഒന്നും അവന്റെ മേൽ പതിക്കുന്നുണ്ടായിരുന്നില്ല…..,,..,
ആ പുകപടലങ്ങൾ അവന് ചുറ്റും സഞ്ചരിക്കുക എന്ന് അല്ലാതെ മറ്റൊന്നും അവ ചെയുന്നുണ്ടായിരുന്നില്ല..,…
“ എന്താണ് സിയ ഇവിടെ സംഭവിക്കുന്നത്……??.”
ഐറിസ ഒന്നും മനസിലാകാതെ കൂടെ നിൽക്കുന്ന മെഹർസിയയോടും ചോദിച്ചു….
എന്നാൽ അവിടെയും സ്ഥിതി വ്യത്യസ്തം അല്ലായിരുന്നു….
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ