അഗർത്ത [ A SON RISES ] S1 CLIMAX [sidh] 345

പെട്ടന്ന് അത് മുന്നോട്ട് ഓടാൻ ഒരുങ്ങിയതും വലിയൊരു പാമ്പ് മരങ്ങൾക്ക് ഇടയിൽ നിന്ന് പാഞ്ഞു വന്നു ആ ചെന്നായയെ ചുറ്റി വരിഞ്ഞു…

 

ചെന്നായ വേദനയോടെ മുരണ്ടു…….

 

തന്റെ. കരുത്തുറ്റ കൂറ്റൻ ശരീരം ഉപയോഗിച്ച് ആ പാമ്പ് അതിനെ ശക്തിയിൽ വരിഞ്ഞു..,..

 

 ആ ജീവിയുടെ എല്ലുകൾ പൊട്ടുന്ന ശബ്ദം മുഴങ്ങി……

 

വെറുമൊരു ജീവച്ഛവം ആയി മാറിയ ചെന്നായയെ തന്റെ വലിയ വാ തുറന്നു നിഷ്പ്രയാസം ആ പാമ്പ് വിഴുങ്ങി…..

 

വിശപ്പ് അടക്കിയ ആശ്വാസത്തോടെ അത് അവിടെ നിന്ന് വന്ന വഴിയേ മരങ്ങൾക്ക് ഇടയിലേക്ക് ഇഴഞ്ഞു….

 

ഇലകൾ വകഞ്ഞു മാറ്റി ആ ജീവി മുന്നോട്ട് പോയി കൊണ്ടിരുന്നു….

 

അത് ഇഴഞ്ഞു വലിയൊരു പാറക്ക് മുകളിലായി സ്ഥാനം പിടിച്ചു…….

 

മെല്ലെ അവിടെ ചുരുണ്ടു കൂടി……..

 

പാറക്ക് താഴെയായി….രണ്ട് യൂണിക്കോൺ കുതിരകൾക്ക് മുകളിലായി രണ്ട് സ്ത്രീകൾ സ്പിയറും ഏന്തി ഇരുന്നിരുന്നു..,.,.

 

അവർക്ക് മുന്നിലായി നീല വെളിച്ചം വിതറി കൊണ്ട് ഒരു വൃത്തം രൂപപ്പെട്ടു…….

 

അതിൽ നിന്ന് തീപൊരി ചിതറുന്ന പോലെ ഉണ്ടായിരുന്നു…,…

 

പെട്ടന്ന് അതിൽ നിന്ന് രണ്ട് രൂപങ്ങൾ ഇറങ്ങി വന്നു…..

 

അവർക്ക് പിന്നാലെ അന്തരീക്ഷത്തിൽ കടത്തിയത് പോലെ ഒരു രൂപവും….

 

ഒരാൾ ഐറിസയും മറ്റെയാൾ മെഹർസിയയും ആയിരുന്നു..,,…

 

അന്തരീക്ഷത്തിൽ കിടക്കുന്ന രീതിയിൽ ഉള്ളത് സിദ്ധാർഥും…….

 

അവർ അതിവേഗം ഗുഹമുഖം ലക്ഷ്യമാക്കി നടന്നു…

 

ശരീരം മുഴുവൻ നീല വലയങ്ങളാൽ മൂടപ്പെട്ട നിലയിൽ ഭൂമിയിൽ നിന്ന് ഉയർന്നു നിൽക്കുക ആയിരുന്നു അവൻ….

 

അവർ നടക്കുന്നതിന് അനുസരിച്ചു അവന്റെ ശരീരം അവർക്ക് പുറകെ സഞ്ചരിച്ചു കൊണ്ടിരുന്നു….

 

അവരെ കണ്ടതും കാവൽ നിന്നിരുന്ന രണ്ട് സ്ത്രീകളും തലകുനിച്ചു വണങ്ങി…..

 

അതിന് പിറകെ ഗുഹക്ക് മുകളിൽ കിടന്നിരുന്ന പാമ്പ് അവരെ നോക്കി ഉച്ചത്തിൽ ചീറ്റി……

 

അവർ ഗുഹക്ക് ഉള്ളിൽ കാലെടുത്തു വച്ചതും ഭിത്തിയിൽ സ്ഥാപിച്ചിരുന്ന വിളക്കുകൾ തെളിഞ്ഞു കത്താൻ തുടങ്ങി…..

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.