കൂർത്ത അറ്റം മാത്രമേ താഴെ നിന്ന് കാണുകയൊള്ളു…..
വവ്വാലിനോട് സദൃശ്യമുള്ള പക്ഷികൾ….. എന്നാൽ വളരെ വലുതാണ്….
അവ അതിലൂടെ പറന്നു നടക്കുന്നുണ്ട്……
വളരെ കട്ടി ഏറിയ….വലിയ ശിഖരങ്ങളും മറ്റും നിറഞ്ഞ വലിയ മരങ്ങൾ……
പുറം ലോകത്ത് കാണുന്ന മരങ്ങളെക്കാൾ വളരെ വലുതാണ് ഇവിടെയുള്ള മരങ്ങൾ……
അവയുടെ കൊമ്പിലായി ചില പക്ഷികൾ കൂട് കൂട്ടിയിട്ടുണ്ട്…..
നീല വെളിച്ചം പ്രകാശിപ്പിക്കുന്ന ചില കുരുവികൾ……
മരത്തിന്റെ അടിയിൽ ആയി ചെറിയ ചെടികളും മറ്റും വളർന്നു നിൽക്കുന്നുണ്ട്…..
ചുവന്ന ശരീരമുള്ള പുറത്തേക്ക് കൂർത്തു താഴേക്ക് നീണ്ട കൊമ്പല്ലുകൾ ഉള്ള കറുത്ത കണ്ണിൽ വെളുത്ത കൃഷ്ണമണി……
കടുവയോട് സമാനമായ ഒരു ജീവി മരങ്ങൾക്ക് ഇടയിലൂടെ എങ്ങോട്ട് എന്നില്ലാതെ നടന്നു പോകുന്നുണ്ടായിരുന്നു..,….
ദൂരെ മലമുകളിൽ നിന്ന് ശരീരം നിറയെ നീണ്ട രോമങ്ങളുമായി….
കൂർത്ത പല്ലുകളും…… പുറത്തേക്ക് ഒലിച്ചു ഇറങ്ങുന്ന ഉമിനീരുമായി വലിയൊരു ചെന്നായ സമാനമായ ജീവി കുറച്ചു അകലെ നിൽക്കുന്ന കൂറ്റൻ കാളയെ പോലുള്ള ജീവിയെ ലക്ഷ്യമാക്കി നീങ്ങി കൊണ്ടിരുന്നു…..
പെട്ടന്ന് അത് കാളക്ക് നേരെ ചാടി…….,
കാള ശക്തിയിൽ കുതറി……..
ആ ചെന്നായ പെട്ടന്ന് കാളയുടെ കഴുത്തിലായി കടിച്ചു…..
അതിന്റെ കഴുത്തിലെ ഇറച്ചി കടിച്ചു എടുത്തു……
ചോര നിർത്താതെ ഒഴുകി…..
കാളയുടെ ശരീരം താഴേക്ക് പതിച്ചു…..
ചെന്നായ ഓരോ ശരീര ഭാഗവും കടിച്ചു തിന്ന് കൊണ്ടിരുന്നു….
പെട്ടന്ന് അത് തിന്നുന്നത് നിർത്തി…… അതിന്റെ കണ്ണുകൾ ചുരുങ്ങി…..
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ