അയാൾക്ക് മുന്നിലായി കത്തി കൊണ്ട് വീണ ഹെലികോപ്റ്റർ അവശിഷ്ടങ്ങളിൽ നിന്ന് തന്റെ വാൾ കൈയിലെടുത്തു അയാൾ അവൾക്ക് നേരെ നോക്കി….
പെട്ടന്ന് എല്ല അതിവേഗം ഓടി വന്നു ഒരറ്റ ചാട്ടം……..
വാൾ ഉയർത്തി അയാളെ വീട്ടിയതും അയാൾ വാൾ കൊണ്ട് അത് തടഞ്ഞു…….
ഡിം….,.,.,.!!!!!
വലിയൊരു ശബ്ദം അവിടെ മുഴങ്ങി.,..,,..,.,.
അവർ നിന്നിരുന്ന സ്ഥലത്ത് നിന്ന് വേവ് പോലെ പൊടി കാറ്റ് ദൂരേക്ക് നീങ്ങി…..,..,.,
അവൾ പെട്ടന്ന് മറിഞ്ഞു ചാടി നിലത്ത് നിന്നു…..
അയാൾ അവൾക്ക് നേരെ വാൾ വീശിയതും അതിൽ നിന്ന് ഒഴിഞ്ഞു മാറി അയാളുടെ പുറകിൽ എത്തി കാലിന്റെ തുടയിലേക്ക് ആഞ്ഞു വെട്ടി….,.
എന്നാൽ അർമറിൽ തട്ടി ശബ്ദം ഉണ്ടായി എന്നല്ലാതെ ഒന്നും സംഭവിച്ചില്ല…..,.,
****
“ പക്ഷേ അതെങ്ങനെ സംഭവിക്കും…….. അല്ല ഇതിന് എന്ത് തെളിവ് ഉള്ളത്……??”
ആനന്ദ് സിദ്ധാർഥിനോട് ആയി ചോദിച്ചു…….
“ നിന്നോട് എങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കണം എന്ന് എനിക്ക് അറിയില്ല……
പക്ഷേ ഞാൻ പറഞ്ഞത് സത്യമാണ്……
റൂമിൽ കിടക്കുക ആയിരുന്ന ഞാൻ പെട്ടന്ന് ഭൂമിയാകെ കുലുങ്ങി പെട്ടന്ന് ചുമരിൽ ഒരു പോർട്ടൽ പോലെ എന്തോ രൂപപ്പെട്ടു എന്നെ അതിന് ഉള്ളിലേക്ക് വലിച്ചു….
പിന്നെ നോക്കുമ്പോൾ ഞാൻ ഇവിടെയാണ്….. ”
സിദ്ധാർഥിന്റെ വാക്കുകൾ കേട്ട് ആനന്ദ് എന്ത് പറയുമെന്ന് അറിയാതെ നിന്നു…..
നിമിഷങ്ങൾ കടന്നു പോയി…….
“ നീ പറഞ്ഞത് സത്യമാണെങ്കിൽ multiverse തുറക്കാൻ ഒരു കാരണം ഉണ്ടാകും… അത് പോലെ നിന്നെ പോലെ പലരും ഇവിടെ വന്നിട്ടുണ്ടാകും….
അത് പ്രശ്നമാകും…….. ഇവിടെ അല്ലങ്കിൽ തന്നെ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കുവാണ്…..”
Bro S2 edu
December ആകുമ്പോഴേക്കും വരും, sorry for the waiting
S2 എപ്പോ വരും bro
വൈകാതെ വരും ബ്രോ