അഗർത്ത [ A SON RISES ] S1 CLIMAX [sidh] 346

2003 February 20

 

മലപ്പുറം ടൗണിലെ ഒരു ഗവണ്മെന്റ് ഹോസ്പിറ്റൽ…….

 

സൂര്യൻ ഇരുട്ടിലേക്ക് മറയാനായി തയാറെടുപ്പുകൾ തുടങ്ങിയിരുന്നു…….,,,.

 

വാഹനങ്ങൾ ഹൈവേയിലൂടെ ചീറി പാഞ്ഞു കടന്നു പോകുന്നുണ്ട്…

 

ആളുകൾ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങുകയും കയറുകയും ചെയുന്നു……,

 

ചിലരുടെ കൈകളിൽ ഫ്ലാസ്കുകളും പത്രങ്ങളും ഒക്കെ നടക്കുമ്പോൾ തമ്മിൽ ഉരഞ്ഞു ചെറിയ ശബ്ദങ്ങൾ ഉണ്ടാക്കി……

 

ഇളം കാറ്റ് തൊട്ട് തലോടി കൊണ്ട് കടന്നു പോയി……..

 

ലേബർ റൂമിന് മുന്നിൽ കുറച്ചു ആളുകൾ നിന്നിരുന്നു……

 

പ്രായമുള്ള സ്ത്രീയും രണ്ട് മൂന്ന് പുരുഷന്മാരും……..

 

അകത്തു നിന്ന് ഒരു സ്ത്രീയുടെ കരച്ചിൽ മുഴങ്ങി കേൾക്കുന്നുണ്ട്….

 

അവർ എല്ലാം ടെൻഷനോടെ അങ്ങോട്ട് നോക്കി നിന്നു….,,

 

ഇളം കാറ്റായി തലോടിയ കാറ്റ് പെടുന്നനെ ശക്തി ആർജിച്ചത് പെട്ടന്നായിരുന്നു…,.,.,.

 

അത് അവിടെയാകെ ശക്തിയോടെ വീശി…..

 

പെടുന്നനെ ഉണ്ടായ ഈ മാറ്റം മനസിലാകാതെ ആളുകൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി…,.,.,..

 

പെടുന്നനെ കാറ്റ് മൂലം മുറിഞ്ഞ ഒരു മര കൊമ്പ് ഹോസ്പിറ്റലിന്റെ മുന്നിലായി വലിയ ശബ്ദത്തോടെ വന്നു പതിച്ചു……

 

അകത്ത് നിന്ന് സ്ത്രീയുടെ കരച്ചിൽ നേർത്തു നേർത്തു ഇല്ലാതായി…..

 

ഡോർ തുറന്നു ഒരു നേഴ്‌സ് പുറത്ത് വന്നു……,.

 

“ ആൺകുട്ടി ആണുട്ടോ……  കുഞ്ഞിനെ ഇപ്പൊ കാണിച്ചു തരാം….”

 

അത്രയും പറഞ്ഞു അവർ അകത്തേക്ക് കയറി പോയി..,.,…

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.