അഗർത്ത [ A SON RISES ] S1 CLIMAX [sidh] 346

എങ്ങനെ……??

 

ആ ചോദ്യത്തിൽ ആകാംഷയും സന്തോഷവും അടങ്ങിയിരുന്നു..,.,.,.,..

 

“ ആ കല്ല്….. അവന് ശക്തി ലഭിച്ച അതെ കല്ല്….അതിന് മാത്രമേ അവനെ തിരികെ കൊണ്ട് വരാൻ സാധിക്കും..,.,.,.,

 

അതിന്റെ ശക്തി അവനിൽ ഉള്ളടിത്തോളം കാലം ആ കല്ലുമായി അവന് അദൃശ്യമായ ഒരു ബന്ധം ഉണ്ടാകും….”

 

“ എന്നാൽ വേഗം പോകാം അമ്മ….സിദ്ധുവിനെ. രക്ഷിക്കാം………”

 

അവൾ ആവേശത്തോടെ പറഞ്ഞു.,.,..,.,

 

“ അവൻ എന്റെ മകനാണ്.. അവനെ ഞാൻ രക്ഷിക്കുക തന്നെ ചെയ്യും….പക്ഷേ നീ വരണ്ട……”

 

“ എന്ത് കൊണ്ട്……?? ”

 

ദേഷ്യം നിറഞ്ഞ ചോദ്യമായിരുന്നു അത്….

 

ഇപ്പോൾ നിന്നെ ആവശ്യം ഇവിടെയാണ്…..  അവർക്ക് നിന്റെ സഹായം ആവശ്യമാണ്…..

 

നമ്മൾ തോറ്റു കൊണ്ടിരിക്കുകയാണ്….. അത് കൊണ്ട് തന്നെ നീ ഇവിടെ വേണം….

 

“ പക്ഷേ….!! ”

 

മിത്ര എന്തോ പറയാൻ വന്നതും ഐറിസ കൈ കൊണ്ട് തടഞ്ഞു.,.,.,.

 

“ ഇതെന്റെ ഉത്തരവാണ്……. ”

 

ഐറിസയുടെ വാക്ക് കേട്ടതും മനസില്ല മനസോടെ അവൾ അതിന് സമ്മതം മൂളി……

 

പെട്ടന്ന് അവിടേക്ക് മെഹർസിയയും വേറെ രണ്ട് പേരും അങ്ങോട്ട് കടന്നു വന്നു…..

 

“ സിയ….പോകാം…  ഇനി വൈകണ്ട…. ”

 

ഐറിസ അത് പറഞ്ഞതും സിയ ഇരു കണ്ണുകളും അടച്ചു കൈ മുന്നിലേക്ക് നീട്ടി…..

 

ചുരുട്ടി പിടിച്ചിരുന്ന മുഷ്ടി ശക്തിയിൽ കുടഞ്ഞു കൊണ്ട് ചുരുട്ടിയ മുഷ്ടി വിടർത്തിയതും….,.,.

 

ശക്തമായ നീല വെളിച്ചം മൂലം അവരുടെ കണ്ണുകൾ ഒരു നിമിഷം അടഞ്ഞു…..

 

കണ്ണ് തുറന്നപ്പോൾ അവർക്ക് അരികിലായി ഒരു പോർട്ടൽ രൂപപ്പെട്ടിരുന്നു…..,,

56 Comments

    1. December ആകുമ്പോഴേക്കും വരും, sorry for the waiting

  1. S2 എപ്പോ വരും bro

    1. വൈകാതെ വരും ബ്രോ

Comments are closed.