പാണ്ടിമണിയൻ PaandiManiyan | Author : Jwala ആമുഖം :- പ്രിയ സുഹൃത്തുക്കളെ, തെക്കൻ കേരളത്തിലും, തമിഴ് നാട്ടിലും ഒക്കെ യഥേഷ്ടം കേൾക്കുന്ന പഴഞ്ചോല്ലു ആണ് “പാണ്ടിമണിയാൻ ചത്താലും വിന ജീവിച്ചാലും വിന ” എന്നത്. ഈ പഴഞ്ചോലിനെ ആസ്പദമാക്കി ഒരു കഥയാണ് ഇത്. എങ്ങനെ ഈ ചൊല്ല് ഉണ്ടായി എന്നതിനെക്കുറിച്ച് സൗഹൃദ സദസ്സിൽ ഒരാൾ പറഞ്ഞ തമാശ ഞാനൊരു കഥയാക്കാൻ ഒരു ശ്രമം നടത്തുന്നു. എന്റെ എല്ലാ എഴുത്തുകളും വായിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രിയ […]
Tag: Jwala
പ്രണയവർണങ്ങൾ [ജ്വാല] 110
പ്രണയവർണങ്ങൾ Pranayavarnnangal | Jwala നഗരത്തിലെ തിരക്കിനിടയിലൂടെ അവളുടെ കാർ ഇഴഞ്ഞിഴഞ്ഞു നീങ്ങുകയായിരുന്നു. വലിയ ബ്ലോക്കിനു മുൻപിൽ അവൾ നിസ്സഹായയായി. അക്ഷമയായി മുന്നിലെ തിരക്ക് നോക്കി ഇരുന്നു. മിനിറ്റുകളുടെ ദൈർഘ്യം കൂടിയപ്പോൾ അവൾ കാറിലെ എഫ്. എം റേഡിയോ ഓൺ ചെയ്തു. ഹായ്, ഹലോ, ഗുഡ്മോർണിംഗ് ഇത് ആർ. ജെ. നീരജയാണ്. നമ്മുടെ സ്വന്തം റേഡിയോ മാമ്പൂവ്, 94.5 എഫ്. എം. മാമ്പൂവ് എന്ന് പറയുമ്പോൾ നമ്മൾ മാവിൽ നിന്നു തുടങ്ങണ്ടേ? നമ്മൾക്ക് സംസാരിക്കാം മാവിന്റെ […]
ബന്ധങ്ങൾ [ജ്വാല] 1353
ബന്ധങ്ങൾ Bandhangal | Author : Jwala നേരം പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു,മുറ്റത്തേക്ക് വലിച്ചെറിഞ്ഞ പത്രത്തിന്‍റെ നേര്‍ത്ത ശബ്ദം കാതിലുടക്കി നിന്നു. ജനല്‍ പാളികള്‍ക്കിടയിലൂടെ പ്രഭാതത്തിന്‍റെ പൊന്‍ കിരണങ്ങള്‍ മുറിക്കുള്ളിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ മെല്ലെ എഴുന്നേറ്റു. ആരെയും കാണുന്നില്ല, എപ്പോഴും ശബ്ദമുഖിരതമായിരിക്കുന്ന അടുക്കളയില്‍ നിന്നു പോലും നിശ്ശബ്ദത, രാവിലെ അടുക്കളയിൽ നിന്നും അമ്മയുടെയും അനുജത്തിയുടെയും ഉച്ചത്തിലുള്ള ശബ്ദം കേട്ടു കൊണ്ടായിരിക്കും എന്റെ ഉറക്കം എഴുന്നേക്കൽ തന്നെ, അമ്മയുടെ അഭിപ്രായത്തില്‍ അനുജത്തി ഒരു മടിച്ചിയാണ് എപ്പോഴും കളിച്ചു […]
ഓരോന്നിനും പറയാനുള്ളത് [ജ്വാല] 1510
ഓരോന്നിനും പറയാനുള്ളത് Oronninum Parayanullathu | Author : Jwala ഒരു അവധിക്കാലം , പ്രവാസ ജീവിതത്തിനിടയിലെ ഒരു പരോള്‍ കാലം. ഇക്കുറി അവധിക്കാലത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഏഴു ദിവസത്തെ “ക്വറന്റൈൻ ” കോവിഡ് മഹാമേരിക്കാലത്ത് നമുക്ക് കിട്ടിയ സമ്മാനം.അനിവാര്യമായ മാറ്റങ്ങള്‍ എല്ലാ ഭാഗത്തും… അമ്മയുടെ സ്നേഹത്തിനു മാത്രം ഇന്നും യാതൊരു വ്യത്യാസവും ഇല്ല. തിരക്കില്ലാതെ അമ്മയുടെയും ,അച്ഛന്‍റെയും നല്ല മകനായി അടങ്ങി ഒതുങ്ങി ഒരു മാസം… ഞാന്‍ ഓടിച്ചാടി നടന്ന വഴികളിലൂടെ വീണ്ടും ഒരു […]
ബലിമൃഗങ്ങൾ [ജ്വാല] 1497
ബലിമൃഗങ്ങൾ Balimrigangal | Author : Jwala യു.എ.ഇ എക്സേഞ്ചിന്റെ ശാഖയില്‍ പണം അയക്കാന്‍ എത്തിയതായിരുന്നു ഞാന്‍.ശമ്പളം കിട്ടി തുടങ്ങിയിട്ടേ ഉള്ളൂ,അതാകണം മണിട്രാന്‍സ്ഫറിന്റെ ക്യൂവിനു നീളം കുറവ്. രാവിലെ തന്നെ ഭാര്യയുടെ പായാരം കേട്ടാണ് മിഴി തുറന്നത്.ഫോണ്‍ വിളിച്ചാല്‍ പിന്നെ ആവലാതികള്‍ മാത്രമാണ് കേള്‍ക്കുക.അതിനിടയില്‍ മകള്‍ക്കു സുഖമില്ല, സ്കൂൾ ഫീസ്, പാലിന്റെ കാശ് അങ്ങനെ പ്രാരാബ്ധ ലിസ്റ്റ് നീണ്ടുപോകുന്നു, ഒരു മാസം അയക്കുന്ന പൈസ കൊണ്ട് വീട് കൊണ്ട് പോകാൻ ജാലവിദ്യ വല്ലതും പഠിക്കേണ്ടി വരും… ഇന്നു […]
ന്യൂ ജെൻ നാടകം [ജ്വാല] 1427
ന്യൂ ജെൻ നാടകം New Gen Nadakam | Author : Jwala “തലയ്ക്കു മീതെ ശ്യൂന്യാകാശം താഴെ മരുഭൂമി തപസ്സു ചെയ്യും വേഴാമ്പല്‍ ഞാന്‍ ദാഹജലം തരുമോ ?”പ്രശസ്ത നാടക ഗാനം ഉച്ചഭാഷിണിയിലൂടെ മുഴങ്ങി അയാള്‍ അതിന്റെ ലക്ഷ്യസ്ഥാനം എവിടെ എന്ന് നോക്കി നടന്നു , വര്‍ഷങ്ങള്‍ നീണ്ട അയാളുടെ നാടകത്തിനോടുള്ള അഭിനിവേശം ആയിരുന്നു ഇതിനു പ്രേരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പരീക്ഷണങ്ങളും, പരിവര്‍ത്തനങ്ങള്‍ക്കും വിധേയമായ മറ്റൊരു കലാരൂപമില്ല എന്ന് തന്നെ പറയാം . ഒരു […]
മടക്കയാത്ര [ജ്വാല] 1400
മടക്കയാത്ര Madakkayaathra | Author : Jwala ആഗോള സാമ്പത്തിക മാന്ദ്യത്തിനു പുറമെ കോവിഡും കൂടി വന്നതോടെ പ്രവാസികളുടെ ചങ്കിൽ തീ കോരിയിട്ടു. ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ലോക്ഡൗൺ ജീവിതം തന്നെ താളം തെറ്റാൻ തുടങ്ങി . ഇതിന്റെ ഇടയിൽ ഒരു മുന്നറിയിപ്പു പോലുംമില്ലാതെ കമ്പനി പൂട്ടാൻ പോകുന്നു എന്ന് വാർത്ത പരന്നിരിക്കുന്നു എന്നതാണ് ഇന്ന് ജോലിക്ക് വരുമ്പോൾ ഉള്ള ചർച്ചാ വിഷയം.രാവിലെ ഓഫീസിൽ വന്നപ്പോൾ മുതൽ മരണ വീട്ടിൽ എത്തിയ പോലെ, ആരും സംസാരിക്കുന്നില്ല,എല്ലാ […]
ജിന്ന് പറഞ്ഞ കഥ [ജ്വാല] 1382
ജിന്ന് പറഞ്ഞ കഥ Jinn Paranja Kadha | Author : Jwala ശുചിമുറിയിൽ ഷവർ പൂർണമായും തുറന്ന് അവൾ അതിന്റെ താഴെ നിന്നു , വെള്ളം തുമ്പിക്കൈയിൽ നിന്ന് ചീറ്റുന്നത് പോലെ താഴേക്ക് പതിച്ചു.അപർണയുടെ തലയിൽ വീണ വെള്ളത്തുള്ളികൾ ഒത്തുചേർന്ന് ഒരരുവി പോലെ ദേഹമാസകലം നനയിച്ചു . അപർണ കരയുകയായിരുന്നു, ഷവറിലെ വെള്ളത്തുള്ളികൾക്കൊപ്പം അവളുടെ കണ്ണീരും ആരും കാണാതെ ഒഴുകി കൊണ്ടിരുന്നു. ദേഹമാസകലം കൊടിയ വേദന, മുറിപ്പാടുകളിൽ വെള്ളം വീണപ്പോൾ അസഹ്യമായ നീറ്റൽ അവൾ […]
പാപമോക്ഷം [ജ്വാല] 1321
പാപമോക്ഷം PaapaMoksham | Author : Jwala കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്ന് ഞാൻ ഇറങ്ങി, മെല്ലെ നടന്നു. റയിൽവേ സ്റ്റേഷൻ ആണ് ലക്ഷ്യം, വഴിയരുകിൽ സന്യാസിമാർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവർക്കിടയിലൂടെ ഞാൻ നടന്നു. കാശിയുടെ വിഭൂതി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരിയിൽ എല്ലാം മറന്ന് ഞാൻ മുന്നോട്ട്. ലക്ഷ്യങ്ങൾ ഒന്നും ഇല്ല, സിരകളിൽ ലഹരിയുമായി അലഞ്ഞലഞ്ഞു തന്റെ ഭൂമിയിലെ നിയോഗം പൂർത്തീകരിക്കാൻ ഒരു വിഫല ശ്രമം. റെയിൽവേ സ്റ്റേഷനിലെ തൂണുകളിൽ ഘടിപ്പിച്ചു […]
അമ്മയുടെ ശരികൾ [ജ്വാല] 1325
അമ്മയുടെ ശരികൾ Ammayude Sharikal | Author : Jwala അജൂ , അജൂ , അമ്മ നീട്ടി വിളിക്കുന്നുണ്ട്, രാവിലെ തന്നെ എന്താണാവോ? അയ്യോ…. പെട്ടന്നാണ് ഓർമ വന്നത്, രാവിലെ അമ്മയുടെ കൂടെ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞതാണ്, അമ്മയ്ക്ക് അമ്പലത്തിൽ നേർച്ചയും, വഴിപാടും ഒക്കെ ഉണ്ട്, ഇനി ഇവിടെ കിടന്നാൽ അമ്മയുടെ ഭദ്രകാളി അവതാരം തന്നെ കാണേണ്ടി വരും. വേഗം തന്നെ കുളിയൊക്കെ കഴിഞ്ഞ് പച്ചയും, കസവിന്റെ നേരിയ കരയുള്ള വെള്ളമുണ്ടും ലൈറ്റ് […]
രാജമല്ലി ചോട്ടിൽ നിന്നും 1 [ജ്വാല] 1291
രാജമല്ലി ചോട്ടിൽ നിന്നും 1 Rajamalli Chottil Ninnum Part 1 | Author : Jwala വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ നല്ല മഴയായിരുന്നു, ശങ്കരേട്ടൻ വളരെ സൂക്ഷിച്ചാണ് കാർ മുന്നോട്ട് എടുത്തത്, റോഡിലെ കുണ്ടിലും കുഴിയിലും ചാടിക്കാതെ മുന്നോട്ട് പോകുകയാണ്, ശങ്കരേട്ടാ ആ പാട്ട് ഒന്ന് വെക്ക്” മഴ ചാറും ഇടവഴിയിൽ” റാസ ബീഗ ത്തിന്റെ ഗസൽ ചെറിയ ശബ്ദത്തിൽ കാറിനുള്ളിൽ മുഴങ്ങി മഴയും മഴയുടെ താളത്തിനൊത്ത് ഗാനവും കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. […]