ബന്ധങ്ങൾ [ജ്വാല] 1353

പിങ്കുവോ?
അനുജത്തിയുടെ വാലു തന്നെയാണു ആ പൂച്ച.

ബോബനും മോളി ചിത്രകഥയിലെ പട്ടി എല്ലാ ഫ്രയിമിലും കാണുന്നത് പോലെയാണ് അനുജത്തിയെ എപ്പോഴൊക്കെ കാണുന്നുവോ അപ്പോഴൊക്കെ പിങ്കുവും കൂടെ കാണും…

ഞാന്‍ എപ്പോഴും കളിയാക്കും അമ്മ ഇരട്ടപെറ്റതാണോ ഇതിനെയും എന്ന്,

അവളെ പോലെ ഒരു മടിച്ചി പൂച്ച അനുജത്തി ഭക്ഷണം കഴിക്കുവാണെങ്കിൽ ടേബിളിന്റെ ചുവട്ടിൽ,
ഉറങ്ങുകയാണെങ്കില്‍ കട്ടിലിന്‍റെ ചുവട്ടില്‍ ഇതിനെകാണാം,
ഇനി പഠിക്കുവാനെങ്കിലോ പുസ്തക ബാഗിന്റെ അടുത്ത് അങ്ങനെയുള്ള സന്തത സഹചാരി ആണ് ഇന്ന് ഇഹലോകവാസം വെടിഞ്ഞത് .

ഒരു വേനല്‍ക്കാലത്ത് അനുജത്തി പതിവു പോലെ ഉച്ച ഭക്ഷണത്തിനു ശേഷം തറയില്‍ കിടന്നുറങ്ങുകയായിരുന്നു,ടൈലിട്ട തറയിലെ തണുപ്പിൽ സുഖ നിദ്രയിലാണ്,
പിങ്കുവും തൊട്ടടുത്ത് കൂട്ടിനുണ്ട്.

എപ്പോഴാണെന്നു അറിയില്ല ശീല്‍ഖാരവും, പതിവിനു വിപരീതമായി പിങ്കുവിന്റെ ആക്രോശവും കേട്ടവള്‍ കണ്ണു തുറന്നു.

മുന്നിൽ പത്തി വിടര്‍ത്തിയാടുന്ന പാമ്പും അതിനെ അവളുടെ അടുക്കലേക്ക് വരാന്‍ കഴിയാത്ത വിധം തടുക്കുന്ന പിങ്കുവും

അനുജത്തിയുടെ അലറി കരച്ചിലില്‍ അയല്‍വക്കത്തുള്ളവർ ഓടി കൂടി പാമ്പിനെ തല്ലി കൊന്നു,

ഒറ്റദിവസം കൊണ്ട് പിങ്കു ഹീറോ ആയി വീട്ടില്‍…

പിന്നെ എപ്പോഴും അത് കൂട്ടിനുണ്ടാകും അതാണിന്നു ചത്തത്,

അവൾക്കു സഹിക്കുമോ?
അതിന്‍റെ ദു:ഖത്തിലാണവള്‍.

എല്ലാരെയും സ്നേഹിക്കുന്ന അനുജത്തി…
************************************
ഏട്ടാ….ഏട്ടാ….,

ഭക്ഷണം തയ്യാര്‍…
അവളുടെ വിളിയില്‍ ഞാനുണര്‍ന്നു,

അമ്മയുടെ അതേ കൈപുണ്യം,
പൂനെല്ലിന്‍റെ ചോറും, അവിയലും പിന്നെ അമ്മയുടെ സ്പെഷ്യൽ മാമ്പഴ പുളിശ്ശേരിയും…

അറിയാതെ കണ്ണില്‍ നിന്നു രണ്ടു തുള്ളി അടര്‍ന്നു വീണു…

അമ്മ മുന്നില്‍ വന്നു വിളമ്പി തരുന്നതു പോലെ….

നേരം മയങ്ങിയതും,രാത്രി വന്നതും രണ്ടാളും അറിഞ്ഞില്ല,
നാട്ടു കാര്യവും,വീട്ടു കാര്യവും കുട്ടിക്കാലത്തെ കുസൃതിയും എല്ലാം പറഞ്ഞു കൊണ്ടിരുന്നു,

വര്‍ഷങ്ങളുടെ ദൈര്‍ഘ്യം മഞ്ഞുരുകി പോയതുപോലെ…

രാത്രിയുടെ ഏതോ യാമത്തില്‍ ഉറങ്ങി, ഇനി യാത്ര പറച്ചില്‍ അനുജത്തിയുടെ മുഖത്തേക്ക് നോക്കുവാന്‍ ശക്തിയില്ലാണ്ടായി,

അവളുടെ കണ്ണില്‍ നിന്നു ധാര ധാരയായി കണ്ണീര്‍ ഇറ്റു വീണു കൊണ്ടിരുന്നു,

ഞങ്ങള്‍ക്കിടയില്‍ അദൃശ്യമായ മതില്‍ കെട്ടുകള്‍ ആരോ പണിതു കൊണ്ടിരിക്കുന്നു.
ബാഗുമായി ഞാന്‍ പുറത്തേക്കിറങ്ങി,

56 Comments

  1. Short n so beautiful

    1. താങ്ക്യു ബ്രോ…

  2. മനോഹരമായ അവതരണം.. ഹൃദയത്തെ സ്പർശിച്ചു.. ഇഷ്ടം..?

      1. താങ്ക്യൂ അൻഫാസ് ♥️♥️♥️

    1. താങ്ക്യു ജെറി…

Comments are closed.