ബന്ധങ്ങൾ [ജ്വാല] 1353

Views : 4271

ബന്ധങ്ങൾ

Bandhangal | Author : Jwala

 

നേരം പുലര്‍ന്നു കഴിഞ്ഞിരിക്കുന്നു,മുറ്റത്തേക്ക് വലിച്ചെറിഞ്ഞ പത്രത്തിന്‍റെ നേര്‍ത്ത ശബ്ദം കാതിലുടക്കി നിന്നു.

ജനല്‍ പാളികള്‍ക്കിടയിലൂടെ പ്രഭാതത്തിന്‍റെ പൊന്‍ കിരണങ്ങള്‍ മുറിക്കുള്ളിലേക്ക് എത്തി നോക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഞാന്‍ മെല്ലെ എഴുന്നേറ്റു.
ആരെയും കാണുന്നില്ല,
എപ്പോഴും ശബ്ദമുഖിരതമായിരിക്കുന്ന
അടുക്കളയില്‍ നിന്നു പോലും നിശ്ശബ്ദത,

രാവിലെ അടുക്കളയിൽ നിന്നും അമ്മയുടെയും അനുജത്തിയുടെയും ഉച്ചത്തിലുള്ള ശബ്ദം കേട്ടു കൊണ്ടായിരിക്കും എന്റെ ഉറക്കം എഴുന്നേക്കൽ തന്നെ,

അമ്മയുടെ അഭിപ്രായത്തില്‍ അനുജത്തി ഒരു മടിച്ചിയാണ് എപ്പോഴും കളിച്ചു നടക്കും അമ്മയെ സഹായിക്കാന്‍ ചെല്ലാത്തതിന്‍റെ ദേഷ്യം ആകാം…

അന്യവീട്ടില്‍ ചെന്നു കയറണ്ട കുട്ടി ആണ്, ഇതൊക്കെ ആരാ പഠിപ്പിച്ചത് എന്നു
ചോദിച്ചാല്‍ എനിക്കല്ലേ നാണക്കേട്…

അതിനു മറുപടിയായി അവള്‍ പാത്രങ്ങള്‍ കൂടുതല്‍ ശബ്ദമുണ്ടാക്കി വൃത്തിയാക്കുന്നുണ്ടാകും…

ഇതെന്തു പറ്റി? ആരുടെയും അനക്കം കേള്‍ക്കുന്നില്ല,തന്‍റെ പതിവു ചായയും എത്തിയിട്ടില്ല.

പത്രം എടുത്ത് തുറന്നു നോക്കി,ഞാനാദ്യം നോക്കുന്നത് സ്പോര്‍ട്സ് പേജാണ് ചെറുപ്പം മുതലേയുള്ള ശീലം..

അമ്മേ…. നീട്ടി വിളിച്ചു,
മറുപടിയില്ല,

പത്രതാളിലൂടെ കണ്ണോടിച്ച് പുറത്തിറങ്ങി. മണിയന്‍ നായ് തലയുയര്‍ത്തി നോക്കി പിന്നെയും തലതാഴ്ത്തി കണ്ണടച്ചു.

മുറ്റത്തെ നെല്ലി മരത്തില്‍ തങ്ങിയിരുന്ന വെള്ളത്തുള്ളികള്‍ ചെറുകാറ്റില്‍ അടര്‍ന്നു വീണ് ശരീരത്തിനു കുളിര്‍മ പകര്‍ന്നു.

പുറത്തുകൂടെ നടന്നു പിന്നാമ്പുറത്തെത്തി, അനുജത്തി നിന്നു തേങ്ങുന്നു,
അമ്മ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നു…

************************************
ഞാന്‍ കിതയ്ക്കുകയായിരുന്നു,
അനുജത്തിയുടെ വീട്ടിലേക്കുള്ള കുന്നു കയറിയതിന്‍റെയും,
നീണ്ട യാത്ര കഴിഞ്ഞതിന്‍റെയും ക്ഷീണം.

അവള്‍ കൊണ്ടു തന്ന സംഭാരവും കുടിച്ചു തളര്‍ന്നിരിക്കുകയായിരുന്നു.
അനുജത്തിയെ കാണാനായി മാത്രം ഇത്രയും ദൂരം വന്നത്.

എനിക്കാകെയുള്ള കൂടെ പിറപ്പ്, ജീവിതയാത്രയിലൂടെയുള്ള പരക്കം പാച്ചലില്‍ ബോധപൂര്‍വ്വം മറന്നു കളഞ്ഞ മുഖം.

കഴിഞ്ഞ ദിവസം ഉറക്കത്തില്‍ ആയിരുന്നു അമ്മയെ സ്വപ്നം കണ്ടത്,
അമ്മയുടെ ചോദ്യം നീ അവളെ മറന്നു അല്ലേ?

Recent Stories

The Author

56 Comments

  1. Short n so beautiful

    1. താങ്ക്യു ബ്രോ…

  2. മനോഹരമായ അവതരണം.. ഹൃദയത്തെ സ്പർശിച്ചു.. ഇഷ്ടം..💞

    1. 👏👍❤️

      1. താങ്ക്യൂ അൻഫാസ് ♥️♥️♥️

    2. താങ്ക്യു ജെറി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com