പാപമോക്ഷം [ജ്വാല] 1320

Views : 12105

എന്റെ ശരീരത്തിൽ എത്രയോ ആൾക്കാർ കയറി നിരങ്ങിയിട്ടും ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നില്ലേ?
അത് നിന്നോട് പക വീട്ടണമെന്ന വാശിയിൽ ആയിരുന്നു.

അഭി നീ കാണിച്ചു തന്ന വഴി പിന്നീട് എന്റെ ജീവിതമാർഗം ആയി.
ഇപ്പോൾ നിന്നെ പോലെ ഞാനും അനാഥയാണ്.

അഭി നിനക്ക് ഒരു കഥ കേൾക്കണോ?
പണ്ട് , പണ്ട് ഒരു ഗുരുജിയും ശിഷ്യന്മാരും ഉണ്ടായിരുന്നു അവർ ഈ ഗംഗയുടെ സമീപം എത്തി അപ്പോൾ ഒരു ശിഷ്യൻ ചോദിച്ചു.,

ഗുരോ ഗംഗയിൽ മുങ്ങുമ്പോൾ ഈ പാപങ്ങൾ എവിടെ പോകും?
ഗുരു ചിരിച്ചു കൊണ്ട് ശിഷ്യനോട് പറഞ്ഞു ഗംഗയിൽ മുങ്ങുന്ന ഒരാളുടെ പാപം ഈ മരത്തിൽ കയറി ഇരിക്കും,

അവൻ ഗംഗയിൽ നിന്നു തിരികെ കയറിയാൽ അത് വീണ്ടും അവന്റെ ശരീരത്തിൽ പ്രവേശിക്കും അത് പോലെയാണ് അഭി നീയും…

ഗംഗയിൽ മുങ്ങി നിവർന്നാൽ നിന്റെ പാപം പോകില്ല,

ഞങ്ങൾ ഇപ്പോൾ നടന്നു ഒരു ചെങ്കുത്തായ സ്ഥലത്ത് എത്തി. താഴെ ഗംഗ കലി പൂണ്ടു ആർത്ത് ഉല്ലസിക്കുകയാണ്.

അവൾ തിരിഞ്ഞ് എന്റെ മുഖത്തിനോട് അവളുടെ മുഖം അടുപ്പിച്ചിട്ട് പറഞ്ഞു.

അഭി എന്റെ നാശത്തിന്റെ തുടക്കം നിന്നിലൂടെയാണ്, അത് ഇപ്പോൾ പൂർണമായി എനിക്ക് “എയ്ഡ്‌സ് “ആണ്.

നീ എനിക്ക് വാങ്ങി തന്ന സമ്മാനം. അവൾ പൊട്ടിച്ചിരിച്ചു.

ആ വാക്കുകളുടെ ഞെട്ടലിൽ നിന്ന് ഞാൻ മോചിതനാകുംമുമ്പ് അവളുടെ വാക്കുകൾ ഞാൻ കേട്ടു” ഇനി ഒരിക്കൽ കൂടി എന്റെ കണ്മുന്നിൽ വന്നു പോകരുത് എന്ന് വന്നാൽ കൊന്ന് കളയും ” ഓർമയില്ലേ അഭി…

പെട്ടന്നാണവൾ എന്നെ കടന്നു പിടിച്ചത് നിനക്ക് ഞാൻ പാപമോക്ഷം നൽകാം അവൾ ഗംഗയിലേക്ക് എന്നെയും കൊണ്ട് കുതിച്ചു ചാടി.

ഗംഗ ഞങ്ങളെ സ്വീകരിക്കാൻ ഇരു കൈകളും നീട്ടി തയ്യാറായി നിന്നു…

Recent Stories

The Author

46 Comments

  1. കൈലാസനാഥൻ

    വാക്കുകൾക്കതീതം, അറിഞ്ഞും അറിയാതെയുമുള്ള ചതിയുടെയും കബളിപ്പിക്കലിന്റെയും ആവിഷ്ക്കാരം. അഭി, രേണു , മിന്നു , വിവേക്, സക്കീർ ഭായി ഇവരുടെ ജീവിതം നല്ല വൃത്തിയായി വരച്ചു കാട്ടി . സമൂഹത്തിൽ ഇത്തരം കഥാപാത്രങ്ങൾ ധാരാളം.

  2. കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം, ഇത്രയും വലിയ കമന്റ് കണ്ട് മനം നിറഞ്ഞു, വളരെ വളരെ നന്ദി…

  3. നല്ല സ്റ്റോറി ജ്വാല 👍👍👍👍👍

    1. വളരെ സന്തോഷവും ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും…

  4. ഖുറേഷി അബ്രഹാം

    ന്റെ മുത്തേ എന്തൊരു കഥയാടോ ഇത്, പൊളിന്ന് പറഞ്ഞ പോരാ പോപ്പോളി. മനോഹരമായ യെഴുതും ശൈലിയും അതിനൊത്ത തീമും. പണം കാണുമ്പോൾ മഞ്ഞളിച്ചു നമ്മൾ ചെയ്ത കൂട്ടുന്ന ഓരോ തെറ്റുകളും മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കുന്നത് ശ്രെദ്ധിക്കാതിരിക്കുകയും ചെയ്യുന്നത് മനുഷ്യന്റെ സ്വഭാവത്തിൽ പെട്ടതാണ്. അഭിയുടെയും രേണുകയുടെയും ജീവിതം ഇല്ലാതാക്കിയത് അഭിതന്നെയാണ് പണത്തിന് വേണ്ടി എന്തും ചെയ്യുന്നവർക്കു അതവസാനം ഒരു വിനയാകും. ഒരു പെണ്ണിന്റെ ശാപത്തേക്കാൾ വലിയ ശാപം ഇല്ല. അതാണ് അബിയെ ഇങ്ങനെ ആകുവാൻ കാരണമായതും.

    എന്തായാലും കഥ ഇഷ്ട്ടപെട്ടു.

    | QA |

    1. ഖുറേഷി അബ്രഹാം,
      കഥ ഇഷ്ടമായതിൽ വളരെ സന്തോഷവും ഒപ്പം ഹൃദയംഗമായ നന്ദിയും…

  5. മനോഹരമായ രചന.. കഥാപാത്രങ്ങൾ മുന്നിൽ പകർന്നാട്ടം നടത്തിയ പോലെ തോന്നി.. വിവരണങ്ങൾ എല്ലാം നന്നായി.. അക്ഷരങ്ങൾ ഒഴുക്കുള്ളവ ആയിരുന്നു.. തൂലിക ചലിക്കട്ടെ..ആശംസകൾ ജ്വാല💞💞

    1. ആശംസകൾക്ക് നന്ദി മനൂസ്, കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട്…

  6. woww jwala .. oru kammatipadam movie kanda feel ..SO FAR , ONE OF THE BEST STORY IN THIS SIGHT…

    1. Site –

      1. താങ്കളുടെ നല്ല വാക്കുകൾക്ക് വളരെ നന്ദി…

  7. വായിക്കാൻ വൈകി… കിടിലം ഫീൽ ❤️❤️… വീണ്ടും എഴുതി തുടങ്ങിയപ്പോൾ ആദ്യത്തെ കഥയിൽ നിന്നും എഴുത്തിൽ മാറ്റം വന്നു…. ❤️❤️❤️

    1. വളരെ സന്തോഷം ജീവൻ…

  8. Nannayittundu tto keep going

    1. വളരെ നന്ദി ചിത്ര…

  9. കുട്ടപ്പൻ

    ജ്വാല…

    നല്ല ഒഴുക്കുള്ള എഴുത്ത്. വായിച്ചുതീർന്നപ്പോൾ ഒരു വിങ്ങൽ മാത്രം 😪.

    ഇഷ്ടായി bro ❤️

    1. വളരെ നന്ദി കുട്ടപ്പൻ ബ്രോ…

  10. Jwaala ..
    Nannayitund … 👌🏼👌🏼👌🏼

    1. Enik pineaa aadhine pole velye commnt onnum eyuthaan ariyaanitt aan 😁😁
      sherikkm nalle ishthaayikn tto.. 🔥🔥❤

      1. ഷാന
        എല്ലാവർക്കും ആദിയെ പോലെ വലിയ കമന്റ് എഴുതാൻ കഴിയില്ലല്ലോ, മനസ്സു നിറഞ്ഞു പറയുന്ന ഈ വാക്ക് തന്നെ എനിക്ക് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി തന്നെ.
        വളരെയധികം നന്ദിയും, സ്നേഹവും…

        1. @jwala @shana
          ആഹ്… ഇനി രണ്ടും കൂടെ എന്റെ നെഞ്ചത്തോട്ട് കേറിക്കോ😜😂😂 ഇതിപ്പോ കമന്റ് ഇട്ടതായോ കുറ്റം🤣🤣 ഞാനും കുറച്ചുകാലം ഇതുപോലെ ചുറ്റിയടിച്ചിട്ടുണ്ട്, വായിച്ചപ്പോ അതൊക്കെ ഓർമ വന്നു പോയി..അതിന്റെ ഒരു ചൂടിൽ എഴുതിയതാ..😎😎 ഈ സാധനം ഇവിടെ വന്നു കുത്തിത്തിരുപ്പ് ഉണ്ടാക്കുമെന്ന് ഞാനറിഞ്ഞോ😜😜😜

          1. ആഹാ, ഷാനയ്ക്ക് ആദിയുടെ കമന്റ് കണ്ടപ്പോൾ അതേ പോലെ എഴുതാൻ മോഹം തോന്നിയതല്ലേ?

  11. Mattulla kadhakalil thankalude abhiprayangal kaanarundaayirunnu..ee kadhayil thankalude peru kandappo thanne kadha ethratholam varanam ennu manasilurappichirunnu..pratheekshakkothuyarnnillenkil naalu parayan vendiyaa vayiche..bt ningal thakarthu..professional ezhuthu reethi..pathinja thalathil thudangi kodunkaattaayi..all the best bro..lub u

    1. അനസ് ബ്രോ,
      എല്ലാവരുടെയും കഥകൾ വായിക്കുക, പ്രോത്സാഹിപ്പിക്കുക ഇതൊക്കെ അല്ലേ നമുക്ക് ചെയ്യാൻ കഴിയു.
      സ്നേഹ സമ്പന്നമായ നല്ല വാക്കുകളിൽ വളരെ സന്തോഷവും, നന്ദിയും…

  12. സുജീഷ് ശിവരാമൻ

    വായിച്ചു മനസ്സിൽ ഒരു വിങ്ങൽ മാത്രം… ചതിക്കുഴികൾ ഒരുപാട് ഉണ്ട് ഈ ലോകത്ത്.. നല്ല മെസ്സേജ്… തുടർന്നും എഴുതുക.. കാത്തിരിക്കുന്നു അടുത്ത കഥക്കായി… ♥️♥️♥️🙏🙏🙏

    1. വായനയ്ക്കും ഇഷ്ടമായി എന്നറിഞ്ഞതിലും വളരെ സന്തോഷം സുജീഷ് ഭായ്. ഒപ്പം ഹൃദയംഗമായ നന്ദിയും…

    2. It’s a blast, nuclear bomb
      Amazing writing 😌

      1. വളരെ സന്തോഷം ബ്രോ, ഇത്രയും മനോഹരമായ വരികൾക്ക് വളരെ നന്ദി 💞💞💞

  13. ജ്വാലാ,

    എന്താണ് ഞാൻ പറയേണ്ടുന്നത്? അതിഗംഭീരമായി.. ഒരു താളത്തിൽ പറഞ്ഞു തുടങ്ങി പതിയെ പതിയെ സസ്‌പെൻസും ഇമോഷൻസും എല്ലാം കലർന്ന്… ഒരു മഴ പെയ്ത പോലെ.. ബോംബെയും, ഹരിദ്വാറും എല്ലാം കണ്മുന്നിൽ തെളിയുന്ന പോലെ.. പേജുകളുടെയും വാക്കുകളുടെയും എണ്ണം ഈ വട്ടമെന്നെ മടുപ്പിച്ചില്ല, കുറഞ്ഞ വാക്കുകളിലോ, കൂടുതൽ വാക്കുകളിലോ വിവരിക്കാൻ കഴിയാത്ത കഥ.. ഇതൊരിക്കലും റീസൈക്കിൾ ബിന്നിൽ കിടക്കേണ്ടുന്നതല്ല..
    പ്രണയവും, ചതിയും കുറ്റബോധവും.. അതിലുപരി പാപം ചേക്കേറുന്ന മരത്തിന്റെ കഥയും…വളരെ വളരെ ഇഷ്ടപ്പെട്ടു..

    -ആദി

    1. ആദി,
      ഇത്രയും വലിയ കമന്റിലെ നല്ല വാക്കുകൾ കെട്ട് മനം നിറഞ്ഞു വളരെ സന്തോഷം ഒപ്പം ഹൃദയംഗമായ നന്ദിയും…

  14. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️🔥

    1. സ്നേഹം, സന്തോഷം
      കറുപ്പിനെ പ്രണയിച്ചവൻ…

  15. ജ്വാല നല്ല സ്റ്റോറി… ഒരൊഴുക്കോടെ വായിച്ചു ഒട്ടും ലാഗിംഗ് ഇല്ലാത്ത എഴുത്ത്… കഥ മൊത്തം മനോഹരമായ ഒരു ചിത്രം പോലെ വരച്ചുചേർത്തിരിക്കുന്നു… പാപത്തിന്റെ ശമ്പളം മരണം തന്നെയാണ്..നന്നായിട്ടുണ്ട് ആശംസകൾ കൂട്ടെ ❤️

    1. വളരെ നന്ദി ഷാന, തീർച്ചയായും പാപത്തിന്റെ ശമ്പളം മരണം തന്നെ…

  16. ജ്വാല കഥ നന്നായിരിക്കുന്നു..

    പക്ഷെ അഭി അവളെ ചതിക്കണം എന്ന് കരുതിയിരുന്നോ..

    1. അഭി അവൻ പോലുമറിയാതെ ആ ചതിക്കുഴിയിൽ വീണുപോയതാണ്…

  17. ജ്വാല നന്നായിട്ടുണ്ട് 😍😍 പറയാൻ വാക്കുകൾ ഒന്ന് കിട്ടുന്നില്ല അത്രക്കും ഫീൽ ആയി

    1. വളരെ നന്ദി ജോനാസ്,

  18. ജ്വാല വായിച്ചു വരാം 💞💞💞

    1. വായിക്കുക, ചില ഭാഗങ്ങൾ വൾഗർ ആയി തോന്നുന്നോ എന്ന് കൂടി പറയുക…

      1. ഒരു വർഗറും ഇല്ല..

        കഥ ആവശ്യ പെടുന്ന സന്ദർഭം…

        അത്ര മാത്രം..

        ജ്വാല എഴുതു തുടരുക 💞💞💞

  19. ജീനാ_പ്പു

    ലൈക് ചെയ്തു ഇനി വായിച്ചു അഭിപ്രായം പറയാം ❣️

    1. ഇത് വായിക്കണം, ഞാൻ എഴുതിയിട്ട് പൂർതീകരിക്കാതെ വിട്ടതാണ്, ജീനാ പറഞ്ഞത് കൊണ്ട് എഴുതിയതാണ്…

      1. ജീനാ_പ്പു

        കഥ വളരെയധികം ഇഷ്ടപ്പെട്ടു ജ്വാല ജീ ,,, സ്ഥലങ്ങളുടെ വിവരണങ്ങളും വളരെ മനോഹരമായി ,,, രേണുക ചെയ്തതു വളരെ വളരെ നന്നായി , ,,, അഭിയെ പോലുള്ളവർ ജീവിക്കാനോ , സ്നേഹിക്കപ്പെടാനോ യോഗ്യതയില്ലാത്ത വരവാണ് ….😠😡😠

        1. വളരെ നന്ദി ജീനാ, എഴുത്തിന്റെ ചില ഭാഗങ്ങളിൽ എന്തെങ്കിലും വൾഗാരിറ്റി ഫീൽ ചെയ്തോ? കഥയുടെ മുന്നോട്ട് പോക്കിന് ആവശ്യമായത് ആയത് കൊണ്ടാണ് അങ്ങനെ ezhuthiyath

          1. ജീനാ_പ്പു

            ഹേയ് 🙄 ഒരിക്കലുമില്ല ജ്വാല ജീ ഈ കഥ വളരെ പെർഫെക്ട് ആയിരുന്നു ,, ഇതുവരെ എഴുതിയതിൽ ഏറ്റവും മികച്ചതെന്ന് തന്നെ വിലയിരുത്താം , തുടർന്നും എഴുതുക 👏🙌 ആശംസകൾ 👏💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com