ബന്ധങ്ങൾ [ജ്വാല] 1353

പ്രായാധിക്യത്താല്‍ സഞ്ചരിക്കാന്‍ കഴിയില്ലങ്കിലും അവളെ കാണാതിരിക്കാന്‍
മനസു സമ്മതിച്ചില്ല.

ഏട്ടാ…
എന്താ ആലോചിക്കുന്നത്?
ഓ….
നിന്‍റെ ഒരു കോലം,
ഈശ്വരാ എത്ര നാളായി എന്റെ ഏട്ടനെ ഒന്നു കണ്ടിട്ട്….

വല്ലപ്പോഴും കേള്‍ക്കുന്ന ശബ്ദം മാത്രം അതും ഫോണിലൂടെ,
മറന്നു അല്ലേ?
അവളുടെ പായാരം ,
പുഞ്ചിരിച്ചു കൊണ്ട് അവളുടെ ശിരസ്സില്‍ തലോടി…

എന്നെക്കാള്‍ പ്രായം തോന്നുന്നു അവള്‍ക്ക്, നരച്ച തലമുടി,കട്ടി ഫ്രെയിമുള്ള കണ്ണട.
ഏട്ടാ എന്നു വിളിച്ച് എന്‍റെ പിന്നാലെ കൂടുന്ന അനുജത്തിയുടെ മുഖം ഓര്‍മവന്നു,

എത്ര അന്തരം…

ഏട്ടത്തിക്കും കുട്ടികള്‍ക്കും…..
സുഖമാണ് ,
അവള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല അല്ലായിരുന്നെങ്കില്‍ ഞാന്‍ കൂട്ടിയേനെ,

കുട്ടികള്‍?

എല്ലാം വിദേശത്ത്….

എവിടെ അളിയന്‍?
പുറത്തു പോയതാണ്,
ഊണു കാലമാകുമ്പോഴേക്കും ഇങ്ങെത്തും. ,

മോൻ എന്തിയേ?
അവന്‍ അമേരിക്കയില്‍ അല്ലേ,ഇടയ്ക്കു വിളിക്കും വലിയ തുകകളുടെ ചെക്കയക്കും….
ഒന്നു കാണാന്‍ കൊതിയാകുന്നു അവനെ….

ഏട്ടനു നാട്ടില്‍ വന്നു കൂടെ?

എന്തിനാ ഇത്രയും ദൂരെ….
അതു നിയോഗമാണു മോളെ…

ദേശാടനത്തില്‍ കണ്ടു മുട്ടി അവളെ, അനാഥമായ ജന്മം ,കുട്ടികളായി സ്വന്തമെന്നു പറയാന്‍ വീടായി ഇഴുകി ചേര്‍ന്നു ഉത്തരേന്ത്യയുമായി.
ഇനിയൊരു പറിച്ചു നടല്‍ അസാധ്യമാണ്.

ഞാനിപ്പോള്‍ വരാം ഏട്ടനു എന്‍റെ കൈകള്‍ കൊണ്ട് ഭക്ഷണമുണ്ടാക്കി തരണം.

ഞാന്‍ പിന്നെയും കണ്ണടച്ചു കിടന്നു.
ഫാനിന്‍റെ നേര്‍ത്ത മുരള്‍ച്ച കണ്ണുകള്‍ മെല്ലെ അടഞ്ഞു….
************************************

അമ്മേ എന്താ അവിടെ?
എന്തിനാ അവള്‍ കരയുന്നേ?
ചായയുമായി വന്ന അമ്മയോട് ചോദിച്ചു….

പുഞ്ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു അതോ അവളുടെ വാലു മുറിഞ്ഞു പോയി…

വാലോ?
അമ്മ എപ്പോഴും അങ്ങനെയാണ് തമാശ രീതിയിലേ കാര്യങ്ങള്‍ അവതരിപ്പിക്കൂ…

അതോ !!!
നമ്മുടെ പിങ്കു ഇല്ലേ?
ചത്തു പോയി.

56 Comments

  1. Short n so beautiful

    1. താങ്ക്യു ബ്രോ…

  2. മനോഹരമായ അവതരണം.. ഹൃദയത്തെ സ്പർശിച്ചു.. ഇഷ്ടം..?

      1. താങ്ക്യൂ അൻഫാസ് ♥️♥️♥️

    1. താങ്ക്യു ജെറി…

Comments are closed.