ബലിമൃഗങ്ങൾ [ജ്വാല] 1497

Views : 12848

ബലിമൃഗങ്ങൾ

Balimrigangal | Author : Jwala

യു.എ.ഇ എക്സേഞ്ചിന്റെ ശാഖയില്‍ പണം അയക്കാന്‍ എത്തിയതായിരുന്നു ഞാന്‍.ശമ്പളം കിട്ടി തുടങ്ങിയിട്ടേ ഉള്ളൂ,അതാകണം മണിട്രാന്‍സ്ഫറിന്റെ ക്യൂവിനു നീളം കുറവ്.

രാവിലെ തന്നെ ഭാര്യയുടെ പായാരം കേട്ടാണ് മിഴി തുറന്നത്.ഫോണ്‍ വിളിച്ചാല്‍ പിന്നെ ആവലാതികള്‍ മാത്രമാണ് കേള്‍ക്കുക.അതിനിടയില്‍ മകള്‍ക്കു സുഖമില്ല,
സ്കൂൾ ഫീസ്, പാലിന്റെ കാശ് അങ്ങനെ പ്രാരാബ്ധ ലിസ്റ്റ് നീണ്ടുപോകുന്നു, ഒരു മാസം അയക്കുന്ന പൈസ കൊണ്ട് വീട് കൊണ്ട് പോകാൻ ജാലവിദ്യ വല്ലതും പഠിക്കേണ്ടി വരും…

ഇന്നു വൈകിട്ട് ശമ്പളം കിട്ടും അപ്പോഴേക്കും അയക്കാം വിഷമിക്കേണ്ട നീ…
ഈ സ്വാന്തനമല്ലേ അവള്‍ പ്രതീക്ഷിക്കുന്നത്

വിവാഹം കഴിഞ്ഞപ്പോള്‍ ഒന്നും അറിയാത്ത പൊട്ടിപ്പെണ്ണ് എത്ര പെട്ടന്നാ കാര്യക്കാരി ആയി മാറിയത്.ഭാര്യയെയും ,മകളെയും ഓര്‍ത്തപ്പോള്‍ മനസ്സില്‍ എവിടെയോ വിങ്ങല്‍.
ഒരു പ്രവാസിയുടെ ഗതികേട്…

എക്സേഞ്ച് റേറ്റ് ഇന്ന് അല്‍പ്പം കുറവാണ് എത്ര പൈസ അയക്കാം എന്നതിനെപ്പറ്റി മനസ്സില്‍ കണക്കുകൂട്ടുകയായിരുന്നു,
പെട്ടന്നായിരുന്നു പിന്നില്‍ ആരോ തട്ടി വിളിച്ചത്,

സാര്‍…പേനയുണ്ടോ?
ചോദ്യം കേട്ട ഭാഗത്തേക്ക് ഞാന്‍ നോക്കി ഒരു മധ്യവയസ്ക്ക ഏകദേശം നാല്‍പതിനടുത്തു പ്രായം വരും,
തലയില്‍ കറുത്ത തട്ടം ഇട്ടിരിക്കുന്നു,
കണ്ണുകളില്‍ ഒരു വിഷാദഭാവം…

എവിടെയോ കണ്ടു മറന്ന മുഖം..പേന അവരുടെ നേരെ നീട്ടി .അവരുടെ മുഖത്തും എന്തോ ഒരു സംശയം നിഴലിക്കുന്നു.

ഓര്‍മയുടെ ഭാണ്ഡം ഞാന്‍ ചികഞ്ഞു നോക്കി,ഓര്‍മ കിട്ടുന്നില്ല,പക്ഷെ ഈ മുഖം….

നല്ല പരിചയം എപ്പോള്‍ എവിടെ?ഞാന്‍ പിന്തിരിഞ്ഞു ഒരിക്കല്‍ കൂടി നോക്കി അവര്‍ എഴുതുകയാണ്.

ക്യൂവിന്റെ നീളം കുറഞ്ഞിരിക്കുന്നു ഇപ്പോള്‍ എന്റെ ഊഴത്തിനു ഇനി രണ്ടു ആള്‍ക്കാര്‍ കൂടി മാത്രം.

ആ സ്ത്രീ ഇപ്പോള്‍ എഴുതി കഴിഞ്ഞിരിക്കുന്നു,
എഴുതിയത് ഒരാവര്‍ത്തി വായിക്കുകയാണ്.തലയിലെ തട്ടം മെല്ലെ വഴുതി താഴേക്കു വീണു.
പെട്ടന്നാണ് ഞാനതു ശ്രദ്ദിച്ചത് ഇടത്തേ കണ്ണിനു സമീപമായി നീളത്തില്‍ ഉള്ള കറുത്ത മറുക്.

ഈ മറുക്…

Recent Stories

The Author

49 Comments

  1. മനോഹരമായി അവതരപ്പിച്ചിരിക്കുന്നു. ഇതിൽ കുറവൊന്നും നമ്മൾ ഇങ്ങടെന്ന് പ്രതീക്ഷിക്കുന്നില്ല. ഇനിയും ഉയരങ്ങളിലേക്ക് ❤️❤️❤️❤️❤️

    1. കർണ്ണൻ ബ്രോ,
      പതിവ് പോലെ ഉള്ള വായനയ്ക്കും, പ്രോത്സാഹനത്തിനും വളരെ നന്ദി…

    1. താങ്ക്യു കാർത്തി എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് ഒത്തിരി ഇഷ്ടം… ♥️♥️♥️

  2. പ്രഹേളിതൻ

    ഒരു കണക്കിന് ഒരു വിശ്വാസിയെ സംബന്ധിച്ച് മറ്റ് വിശ്വാസങ്ങെളെല്ലാം അന്ധവിശ്വാസമാണ്.
    സ്വന്തം മതത്തെ അന്ധമായി വിശ്വസിച്ച്
    മറ്റുള്ളതൊക്കെ യുക്തി ഉപയോഗിച്ച്
    അളന്ന് യുക്തവാദിയും നിരീശ്വരവാദിയും
    ആകും.! സ്വന്തം മതേത്തേയും അതേ
    യുക്തി വെച്ച് അളന്ന് തീരുമാനിച്ചാൽ
    പ്രശ്നങ്ങൾ പകുതി തീർന്ന്!

    1. പ്രിയ സുഹൃത്തെ,
      താങ്കൾ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. ഇതിൽ മതങ്ങളെയും മറ്റും കൂട്ട് പിടിക്കേണ്ട, ചില ജീവിതങ്ങൾ ഇങ്ങനെയും ഉണ്ട്…
      വായനയ്ക്ക് വളരെ നന്ദി…

      1. പ്രേഹേളിതൻ

        ‘ചില ജീവിതങ്ങൾ’ അങ്ങെനെയാവുന്നതിന്റെ പുറകിലെ യഥാർത്ഥകാരണം സൂചിപ്പിച്ചതാ ..
        ഇഷ്ടപ്പെട്ടില്ലെങ്കിൽ വിട്ട് കളയണം.

        ***സംഭവ കഥയാണെന്ന്
        പറഞ്ഞിരിന്നു.!

        1. അതെ, എന്റെ മനസ്സിലും ചില തെറ്റിധാരണകൾ വന്നു. ക്ഷമിക്കുക…

  3. ഒരു നോവായി സലാമിക്ക…

    കൂടെ ഷൈല ഇത്തയും…

    മനുഷ്യൻ എന്നും എവിടെ എങ്കിലും ആശ്വാസം കിട്ടുമോ എന്ന് തേടി കൊണ്ടിരിക്കുകയാണ്…

    അതിൽ പോയി വീയുന്നതോ ഇങ്ങനെ ഉള്ള ഓരോ എടാ കൂടങ്ങളിലും….

    1. നൗഫു,
      അന്ധവിശ്വാസത്തിനു ബലിയാടായി ഇതേ പോലെ ജീവിക്കുന്ന കുറെ ജന്മങ്ങൾ ഉണ്ട്. അവരിലേക്ക് ഒരു നോട്ടം.
      ഞങ്ങളുടെ വീടിനു അടുത്ത് ഒരു സ്കൂൾ ഉണ്ട്, അവിടെ ഒരു വലിയ പ്ലാവും. അതിന്റെ ചുവട്ടിൽ ഇരിക്കുന്നത് കാണാം. ഇരുപത്തി അഞ്ചു പൈസ മതി കൂടുതൽ കൊടുത്താൽ വാങ്ങില്ല. അത് വഴി നടന്നു പോകുമ്പോൾ ഇപ്പോഴും നെഞ്ചിൽ ഒരു വിങ്ങലാണ്.
      വായനയ്ക്കും കമന്റിനും വലിയ സന്തോഷം…

  4. റിയൽ ലൈഫ് ഇൻസിഡന്റ് ആണോ?. കൊള്ളാം നന്നായിട്ടുണ്ട്. നല്ല അവതരണം.
    ചിലരുടെ സാഹചര്യങ്ങളാണ് അവരെ അന്ധവിശ്വാസികൾ ആക്കുന്നത്.
    സ്നേഹം ❤️

    1. കുട്ടപ്പൻ ബ്രോ,
      ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന ആൾ ആണ് സലാമിക്ക, അദ്ദേഹത്തിന്റെ മരണവും ഇത് പോലെ ആയിരുന്നു.
      അന്ധവിശ്വാസത്തിനു അടിമപ്പെട്ട് മരിച്ച ഒരാൾ ഇപ്പോഴും നൊമ്പരമുണർത്തുന്നു…
      വായനയ്ക്ക് പെരുത്തിഷ്ടം….

  5. ജ്വാല..

    കഥ നന്നായിട്ടുണ്ട്..

    സലാമിക്ക യെ പോലെ ഒരുപാട് പേര് ഉണ്ട് നമ്മൾ അറിയാതെ പോകുന്നത്. ഒരു നാൾ സമൂഹത്തിൽ ഉന്നതങ്ങളിൽ നിന്ന് പിന്നീട് ഈ അന്ധവിശ്വാസം കൊണ്ടു നടന്നു മരണപെട്ട ഒരാളെ എനിക്ക് നേരിട്ട് അറിയാം, വിദഗ്ദ്ധ ചികിത്സ കിട്ടിയിരുന്നെങ്കിൽ ഇന്ന് ഒരുപക്ഷെ അയാൾ ജീവനോടെ ഉണ്ടായിരുന്നേനെ.
    കൂട്ട മരണം സംഭവിക്കുമ്പോൾ മാത്രമേ നമ്മൾ ഒക്കെ ഇവരുടെ മരണ വാർത്ത അറിയുനുള്ളു, 1ദിവസം 1ആൾ എങ്കിലും ഇരുമ്പ് ചങ്ങലയിൽ മരിച്ചു വീഴുന്നുണ്ടാകും.

    ഞങ്ങളുടെ നാട്ടിലും ഉണ്ട് ഇതുപോലെ 2 ദർഗകൾ മക്കൾക്ക് അസുഖം ബാധിച്ചാൽ ഡോക്ടറെ കാണിക്കുന്ന മുന്നേ ഇവിടെ വന്നു നേർച്ചപെട്ടിയിൽ പൈസ ഇട്ട് അസുഖം മാറാൻ പ്രാർത്ഥിക്കുന്നു അമ്മമാർ, ജോലി കിട്ടാൻ, പ്രമോഷൻ കിട്ടാൻ, വിവാഹം നടക്കാൻ, എക്സാം പാസ്സ് ആകാൻ etc.. ഇങ്ങനെ ഒക്കെ അവിടെ വന്നു പ്രാർത്ഥന നടത്തി പൈസ ഇട്ടു പോകുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.
    ഈ പള്ളിയിൽ വരുമ്പോൾ 5പൈസക്ക് ഗതി ഇല്ലാതെ വന്ന മൗലവി 3,4 കൊല്ലം കൊണ്ട് ഒരു അടിപൊളി വീട് വച്ചു, ആർഭാടമായി മകളുടെ വിവാഹവും നടത്തി അയച്ചു, ഇതിനൊക്കെ എവിടുന്ന് പൈസ കിട്ടി എന്നത് മണ്ടന്മാർ ആലോചിക്കുന്നില്ല.
    ഇതൊക്കെ ഒരു കച്ചവടം ആണെന്ന് ഇന്നും ഈ സമൂഹത്തിന് മനസ്സിലാകുന്നില്ല എന്നതാണ് ഏറെ വിഷമകരം,
    ഇത് പറയുന്ന എന്റെ വീട്ടിൽ തന്നെ ഞാൻ മാത്രമേ ഇതിനെ വിശ്വസിക്കാതെ എതിർത്തു നടക്കുന്നോള്ളൂ.

    ഇതൊക്കെ മനുഷ്യൻ ഈ ഭൂമിയിൽ ഉള്ള അത്രയും കാലം തുടരുക തന്നെ ചെയ്യും..

    സമൂഹത്തിൽ ആരാലും ശ്രദ്ധിക്കപെടാതെ പോകുന്ന ഇങ്ങനെ ഉള്ളവർക്ക് വേണ്ടി കഥ എഴുതിയതിന് ഹൃദയം നൽകുന്നു ❤️.

    സ്നേഹത്തോടെ
    ZAYED ❤️

    1. സയ്യദ്,
      പറഞ്ഞത് ഒക്കെ സത്യമാണ്, തെക്കൻ കേരളത്തിൽ ഒരു ദർഗ ലേലം പിടിച്ചു എടുത്തത് ഒരു വർഷം നടത്താൻ ഒരു കോടി രൂപയാണ്
      അപ്പോൾ തന്നെ നമുക്ക് മനസ്സിലാക്കാം എത്രയാ ഇവിടുത്തെ വരുമാനം എന്ന്.
      സലാമിക്ക ഇതേപോലെ അന്ധവിശ്വാസത്തിന് ഇരയായി എന്ന് ഓർക്കുമ്പോൾ തന്നെ മനസ്സിന് വിങ്ങലുണ്ടാക്കുന്നു…

    2. I have no words
      Just amazing, good continuation with small pinch of suspense
      🙏🙏

  6. ജ്വാല.,.,.,
    എഴുത്ത് നന്നായിട്ടുണ്ട്.,..,
    റിയൽ ലൈഫ് ഇൻസിഡന്റ് ആണോ.,.,.
    സലാമിക്ക ഉള്ളിൽ തട്ടി കേട്ടോ.,.,,.
    പിന്നെ.,., പാസ്റ്റ് കാര്യങ്ങൾ പറയുമ്പോൾ എന്തെങ്കിലും സിമ്പൽ ഉപയോഗിച്ച് വേർതിരിച്ചൂടെ.,., ഇനിയും ഇത് പോലെയുള്ള നല്ല കഥകളും കഥാപാത്രങ്ങളുമായി വരിക.,..
    സ്നേഹപൂർവ്വം.,.,
    💕💕

    1. 🍁 ജ്വാല 🍁

      തമ്പു അണ്ണാ,
      ഇതേ പേരിൽ ഒരാൾ ജീവിച്ചിരുന്നു, മരിച്ചതും ഇതേ പോലെ, അയാൾക്ക് പ്രണയ നഷ്‍ടം ഉണ്ടെന്നൊക്കെ നാട്ടുകാർ പറയുന്നത് കേൾക്കാം അത് മനസ്സിൽ വച്ചു കുറച്ച് അതിശയോക്തി കൂട്ടി ബാക്കി ഞാൻ എഴുതി പിടിപ്പിച്ചത് ആണ്…
      പിന്നെ സിംബൽ കൊടുത്ത് ഗ്യാപ്പ് ഇടാഞ്ഞത് കഥയിൽ പഴയകാലത്തേക്ക് പോകുന്നു എന്ന് പറഞ്ഞത് കൊണ്ടാണ്. ഇനി എഴുതുമ്പോൾ ശ്രദ്ദിക്കാം.
      എന്നും നൽകുന്ന പിന്തുണയ്ക്ക് മനസ്സു നിറഞ്ഞ സന്തോഷവും ഒപ്പം നന്ദിയും…

  7. സുജീഷ് ശിവരാമൻ

    ♥️♥️♥️♥️♥️ വീണ്ടും നല്ലൊരു കഥയുമായി വന്നതിന് 🙏🙏🙏🙏🙏

    1. സുജീഷേട്ടാ,
      നിങ്ങൾ ഒക്കെ തരുന്ന പ്രോത്സാഹനം ആണ് വീണ്ടും, വീണ്ടും എഴുതുവാനുള്ള ആഗ്രഹം കൂട്ടുന്നത്,
      എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിന് വളരെയധികം സന്തോഷവും ഒപ്പം നന്ദിയും…

  8. പതിവുപോലെ മികച്ചൊരു പ്രേമയം അതിലും മികവോടെ ജ്വാല അവതരിപ്പിച്ചു.. ഒഴുക്കുള്ള അക്ഷരങ്ങൾ.. ഹൃദയത്തിൽ തട്ടിയ രചന.. ഇനിയും എഴുതുക.. ആശംസകൾ പുള്ളെ💞

    1. മനൂസ്,
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ സന്തോഷം ഒപ്പം നന്ദിയും…

  9. Jwalaji kadha super valreyadhikam ishttayi.ravile thane kannu nanayippichu….

    1. വളരെ നന്ദി HappydayS,
      വളരെ സന്തോഷം….

  10. ജ്വാല മനസ്സിൽ തട്ടിയൊരെഴുത്ത്… മനസ്സുകൈവിട്ട ജീവിതങ്ങളെ അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ ഇതുപോലെ ചങ്ങലകണ്ണികളിൽ തളച്ചിടുന്നത് ഇന്നും നിലനിൽക്കുന്നുവല്ലോ എന്നോർക്കുമ്പോൾ ദുഃഖം തോന്നുന്നു…

    1. അതേ ഷാനാ ദൈവത്തിൽ നിന്ന് മെസ്സേജ് വരും അപ്പോൾ അസുഖം മാറും എന്ന് പ്രതീക്ഷിച്ചു എത്രയോ ജനങ്ങൾ ഇതേ പോലെ പല ദർഗയിലും കഴിയുന്നു.
      എഴുത്തിനെ അതേ രീതിയിൽ മനസ്സിലാക്കാൻ കഴിഞ്ഞല്ലോ, സന്തോഷം…

  11. v̸a̸m̸p̸i̸r̸e̸

    എഴുത്ത് വളരെ നന്നായിട്ടുണ്ട് , ജീവിതത്തിന്റെ നേർക്കാഴ്ചകൾ കാട്ടിത്തരുന്ന കഥകളുമായി വീണ്ടും വരിക ….
    ഇതൊരു real incident ആണല്ലേ.?

    1. സലാമിക്ക ഞങ്ങളുടെ നാട്ടിൽ ജീവിച്ചിരുന്നു. മരിച്ചതും ഇത് പോലെ തന്നെ.
      ഒരു പ്രണയം ഉണ്ടായിരുന്നു എന്നൊക്കെ നാട്ടുകാർ പറയുന്നത് കേട്ടിരുന്നു.
      വായനയ്ക്കും, വിലയിരുത്തലിനും പ്രത്യേക നന്ദി…

    1. ♥️♥️♥️

  12. കൊല്ലം ഷിഹാബ്

    ഏതാനും വർഷങ്ങൾക്ക് മുൻപ് തമിഴ് നാട്ടിലെ ഏർവാടി ദർഗയിൽ ഇതേ പോലെ തീപിടുത്തം ഉണ്ടായി കുറെ ആൾക്കാർ വെന്ത് മരിച്ചിരുന്നു. അതിലെ ആൾ ആണോ സലാമിക്ക?
    അന്ധവിശ്വാസത്തിന്റെ ബലിയാടായി തീരുന്ന കുറെ ജീവിതങ്ങൾ ഉണ്ട്.
    സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിൽ ജീവിക്കുന്ന ഇത്തരം ആൾക്കാരുടെ കഥ പറഞ്ഞതിന് വളരെ നന്ദി…

    1. ഷിഹാബ് ഇക്ക പറഞ്ഞത് ശരിയാണ്, അത് അന്ന് സംഭവിച്ചത് തന്നെ. വായനയ്ക്കും, വിലയിരുത്തലിനും നന്ദി.

  13. 💕മേനോൻ കുട്ടി💕

    ജ്വാല ചേച്ചി… ആദ്യമായിട്ടാ നിങ്ങളുടെ കഥ വായിക്കുന്നത്, സലാമിക്ക എന്നും ഒരു നോവായി മനസിൽ ഉണ്ടാകും… കൂടെ ഷൈല ഇത്തയും 😭

    1. നഷ്ടമായ പ്രണയവും, മരണവും ഒക്കെ വിങ്ങലുണർത്തുന്ന ഓർമയാണ്.
      വായനയ്ക്കും, അഭിപ്രായത്തിനും നന്ദി…

  14. ജ്വാല ചേച്ചി… എല്ലാരും ഒന്നല്ലേ മറ്റൊരു രീതിൽ ബലി മൃഗങ്ങൾ ആണ്… ഒരാൾ കുടുബത്തിനു വേണ്ടി ബലി മൃഗം ആണേൽ, മറ്റൊരാൾ പ്രണയത്തിന്റെ. നഷ്ട പ്രണയങ്ങൾ കേൾക്കുന്നത് വേദനയാണ്… സലാം ഇക്ക 💔 ഷൈല ഇത്ത💔… ഇത് വെറും ഒരു കഥയല്ല നടന്ന സംഭവം ആണ് എന്ന് മനസ്സിലായി… കൂടുതൽ വേദന 😍

    1. ജീവൻ,
      ഇതൊരു സംഭവ കഥ എന്ന് പറയാൻ പറ്റില്ല എന്നാൽ ഇതിലെ സലാമിക്ക മരിച്ചത് ഇത് പോലെ തമിഴ് നാട്ടിലെ ഒരു പള്ളിയിൽ മാനസിക ചികിത്സയ്ക്കായി കൊണ്ടിട്ടിരിക്കുക ആയിരുന്നു പക്ഷെ ഷോർട്ട് സർക്യൂട്ടിൽ തീ വെന്തായിരുന്നു മരണം,
      നല്ല വിദ്യാഭ്യാസം ഉള്ള വ്യക്തി ആയിരുന്നു. അതിൽ ഞാൻ പ്രണയം തിരുകി കയറ്റിയതാണ്. പുള്ളിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നൊക്ക നാട്ടിൽ പറയും. ഞാൻ കാണുമ്പോഴേ മൂപ്പർ കുറച്ച് മാനസിക പിരിമുറുക്കത്തിൽ ആയിരുന്നു.
      വായനയ്ക്കും, എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിനും നന്ദി…

  15. മടക്കയാത്രയും ന്യൂ ജെൻ നാടകവും ഞാൻ വായിച്ചിരുന്നു,അതിൽ നിന്ന് തന്നെ നിങ്ങടെ എഴുത്ത് വല്ലാതെ എന്നെ ആകർഷിച്ച്… ഇപ്പോ ഇതാ “ബലിമൃഗങ്ങൾ”🖤🖤🖤
    സലാമിക്ക ഒരു വിങ്ങലായി ഉള്ളിലുണ്ട്

    1. ഹൈദർ ഭായ്,
      ഈ സലാമിക്കായേ എനിക്ക് അടുത്ത് അറിയുന്ന ഒരു വ്യക്തി ആയിരുന്നു, ഏറെ നാളുകൾക്ക് മുൻപ് വെന്ത് മരിച്ച വാർത്ത ഞങ്ങളിൽ ഒരു വിങ്ങലുണ്ടാക്കിയിരുന്നു. വളരെ നന്ദി എപ്പോഴും ഉള്ള പ്രോത്സാഹനത്തിന്…

  16. 🙄😮🥺 വായിച്ചപ്പോ എന്തോ ഒരു വിങ്ങല്‍ 😥😰

    അങ്ങിനെയും കുറെ ജന്മങ്ങൾ ഈ ഭൂമിയില്‍ ഉണ്ട് അല്ലെ… 😔 ഇനി അതിനെ പറ്റീ ആലോചിക്കാൻ വയ്യ… ആലോചിച്ച ചിലപ്പോ ഞാൻ കരയും…

    നല്ല കഥ… ഇനിയും ഇത് പോലുള്ള കഥകൾ വേണം എന്ന് പറയില്ല… എന്നാലും എഴുതിയ ഞാൻ തള്ളി കളിയില്ല 🤗😁❤️

    1. ഇങ്ങനെയുള്ള ജീവിതങ്ങളിലേക്കും കണ്ണോടിക്കേണ്ടെ? സലാമിക്ക ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്ന വ്യക്തി ആണ്, വളരെ നന്ദി ഈ പ്രോത്സാഹനത്തിന്…

    1. താങ്ക്യൂ…

  17. 😔😔😔 കരയിപ്പിച്ചു. നല്ല കഥ ജ്വാല . വീണ്ടും വരിക ഇതു പോലുള്ള നല്ല കഥകളുമായി …. കട്ട വെയിറ്റിംഗ്🔥🔥🔥🔥💞💞💞💞💞

    1. വിച്ചു വളരെ സന്തോഷം, വായനയ്ക്കും കമന്റസിനും…

  18. കിടിലന്‍ സ്റ്റോറി എന്നാലും അവസാനത്തെ വരികള്‍ എന്നെ കരയിച്ചു

    1. വളരെ നന്ദി സാജ്…

  19. വായിക്കാം

    1. കൊല്ലം ഷിഹാബ്

      ♥️♥️♥️

      1. താങ്ക്യൂ കൊല്ലം ഷിഹാബ്…

    2. വായിക്കുക, പ്രോത്സാഹിപ്പിക്കുക…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com