അമ്മയുടെ ശരികൾ [ജ്വാല] 1323

Views : 13114

അമ്മയുടെ ശരികൾ

Ammayude Sharikal | Author : Jwala

 

അജൂ , അജൂ ,
അമ്മ നീട്ടി വിളിക്കുന്നുണ്ട്, രാവിലെ തന്നെ എന്താണാവോ?
അയ്യോ….
പെട്ടന്നാണ് ഓർമ വന്നത്, രാവിലെ അമ്മയുടെ കൂടെ അമ്പലത്തിൽ പോകാം എന്ന് പറഞ്ഞതാണ്,
അമ്മയ്ക്ക് അമ്പലത്തിൽ നേർച്ചയും, വഴിപാടും ഒക്കെ ഉണ്ട്, ഇനി ഇവിടെ കിടന്നാൽ അമ്മയുടെ ഭദ്രകാളി അവതാരം തന്നെ കാണേണ്ടി വരും.
വേഗം തന്നെ കുളിയൊക്കെ കഴിഞ്ഞ്
പച്ചയും, കസവിന്റെ നേരിയ കരയുള്ള വെള്ളമുണ്ടും ലൈറ്റ് പച്ച കളർ ഷർട്ടും ഇട്ട് നേരെ പൂമുഖത്തേയ്ക്ക് വന്നു. അപ്പോഴേക്കും അമ്മ ഒരു കയ്യിൽ ചായയും ആയി വന്നു.
ഗുഡ്മോർണിംഗ് അമ്മ,
നീട്ടിയ ചായ വാങ്ങി കൊണ്ട് ഞാൻ പറഞ്ഞു. ഗുഡ്മോർണിംഗ് അമ്മയും തിരിച്ചു പറഞ്ഞു,അജു എന്നാൽ പോകാം അല്ലേ?
പോകാം അമ്മേ,
അമ്മ വാതിലുകൾ അടയ്ക്കുമ്പോഴേക്കും ഞാൻ എന്റെ കാർ പോർച്ചിനു വെളിയിൽ ഇറക്കി,

“മഠവൂർ പാറ ഗുഹാക്ഷേത്രം” അവിടേക്കാണ് ഞങ്ങളുടെ ലക്ഷ്യം, പാറ തുരന്നുണ്ടാക്കിയ കേരളത്തിലെ ക്ഷേത്രങ്ങളിൽ ഏറെ പ്രശസ്തമാണ് തിരുവന്തപുരം ചെങ്കോട്ടുകോണത്തിനടുത്തുള്ള മഠവൂർ പാറ ഗുഹാക്ഷേത്രം. വളരെ അപൂർവ്വമായ, ഈ ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളും ഇവിടുത്തെ മാത്രം പാറ തുരന്നു നിർമ്മിച്ചിരിക്കുന്നതാണ്. ഇതിന്റെ നിർമ്മാണ ആവശ്യങ്ങൾക്കായി ഒരു ചെറിയ കല്ലുപോലും പുറത്തു നിന്നും കൊണ്ടുവന്നിട്ടില്ല എന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ ശ്രീ കോവിൽ, തൂണുകൾ, പീഠം, ശിവലിംഗം, പ്രതിമകൾ ഒക്കെയും കല്ലുപയോഗിച്ച് മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്.

അമ്മയ്ക്ക് ഭയങ്കര വിശ്വാസം ആണ് ഇവിടം,
ഞങ്ങൾ യാത്ര തിരിച്ചു, ചെറിയ മഞ്ഞു തുള്ളികൾ ഗ്ലാസ്സിൽ പറ്റി പിടിച്ചിരിക്കുന്നു. അമ്മേ എന്ത് പറ്റി? രാവിലെ മുതൽ ആകെ ഒരു ഗൗരവത്തിൽ ആണല്ലോ?

Recent Stories

The Author

41 Comments

  1. കൈലാസനാഥൻ

    ആറിയ കഞ്ഞി പഴങ്കഞ്ഞി ആണെന്നറിയാം, ഇത്രയും മനോഹരമായ കഥ വായിക്കാൻ താമസിച്ചു പോകുകയും അഭിപ്രായം കുറിക്കാൻ പറ്റാഞ്ഞതിലും അതീവ ഖേദം രേഖപ്പെടുത്തുന്നു. എന്താ ഫീൽ കരഞ്ഞു പോയി പല വികാരനിർഭരമായ സ്ഥലങ്ങളിലും, എന്റെ ഭാര്യ കണ്ട് ചോദിക്കുകയാ നിങ്ങൾക്ക് ഉങ്ങനത്തെ വികാരം ഒക്കെയുണ്ടോ എന്ന് . വായിച്ച് കേട്ട പ്പോൾ അവിടെയും തഥൈവ. ഇത്രയും നല്ല കഥകൾ ഒന്നും വായിക്കാനാളുകൾ ഇല്ലല്ലോ എന്നതിൽ അതിയായ ദു:ഖം ഉണ്ട്.

  2. സുജീഷ് ശിവരാമൻ

    വായിച്ചു കരഞ്ഞു പോയി… നന്നായി എഴുതി… ഇനിയും തുടരുക… 🙏🙏🙏♥️♥️

    1. സുജീഷ് ബ്രോ ഞാനും വിചാരിച്ചിരുന്നു എന്താണ് വായിക്കാത്തത് എന്ന് എന്തായാലും വളരെ സന്തോഷം, ആകസ്മികമായി കടന്നു വരുന്ന ദുരന്തങ്ങളെ ഒരു കഥയാക്കാൻ ശ്രമം , വളരെ നന്ദി…

      1. സുജീഷ് ശിവരാമൻ

        ആരെങ്കിലും കഥ വന്നിട്ടുണ്ട് എന്ന് പറയുമ്പോൾ ആണ് ഇങ്ങോട്ട് നോക്കുന്നത്.. ഇല്ലെങ്കിൽ അപരാജിതനിലെ 25ലെ പേജ് മാത്രം ആണ് ഓപ്പൺ ചെയ്തു ഇരിക്കുക…

  3. ഖുറേഷി അബ്രഹാം

    കഥ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല ഫ്ളോവിൽ തന്നെ വായിക്കാൻ പറ്റി. ചെറിയ സംശയം ഉണ്ടായിരുന്നു അതവന്റെ പെങ്ങൾ ആകും എന്ന്. ചില സന്തോഷങ്ങൾക് അത്ര ആയുസ് ഉണ്ടാകണം എന്നില്ല. സ്നേഹിച്ച പെണ്ണ് സ്വന്തം അനിയത്തി ആകുന്നത് മനസ് തകരുന്ന ഒരു കാര്യം ആണെങ്കിലും അതവൻ ജീവിതത്തിൽ ഉൾക്കൊള്ളേണ്ടി വരും. നല്ല അവതരണം ആയിരുന്നു. അമ്മയുടെ കറെക്റ്റർ ആണ് കൂടുതൽ ഇഷ്ടമായത്.

    ഖുറേഷി അബ്രഹാം,,,,,,

    1. നന്ദി ഖുറേഷി അബ്രഹാം,
      ആകസ്‌മികമായി ജീവിതത്തിൽ കടന്നു വരുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോൾ എഴുതിപ്പോയതാണ്…
      സ്നേഹപൂർവ്വം…

  4. Jwala orupaad ishtayi. Nalla ezhuth. Vallath twistayipoyi. Enthayalum iniyum kathakal pratheekshikunnu snehathode❤️

    1. വളരെ നന്ദി രാഗേന്ദു, വായനയ്ക്കും, പ്രോത്സാഹനത്തിനും,
      സ്നേഹപൂർവ്വം…

  5. ഒരുപാട് ഇഷ്ടപ്പെട്ടു

    ആദ്യ പ്രണയം അത് അങ്ങനെ ഒന്നും മറക്കാനും പറ്റില്ല
    സത്യം പറയാലോ വിട്ടിൽ വന്നു അന്വേഷിക്കാൻ പറഞ്ഞപ്പോൾ ഞാൻ ഗസ്സ് ചെയ്തു ഇത്‌ അവന്റെ അച്ഛന്റെ മകൾ ആയിരിക്കും എന്ന്
    അവന്റെ അവസ്ഥ ശോകം ആണ് സ്നേഹിച്ചപെണ്ണിനെ പെങ്ങൾ ആയി കാണണം ഭാവിയിൽ വേറെ ഒരാളുടെ കയ്യിൽ അവൻ തന്നെ കൈപിടിച്ചു കൊടുക്കണം

    ഒരു നൊമ്പരം തോന്നാത്തിരുന്നില്ല ഇതുപോലെ ഒരു വിധി ആർക്കും വരരുതേ

    ഇഷ്ടപ്പെട്ടു

    By
    അജയ്

    1. ജീവിത്തത്തിൽ ആകസ്മികമായി സംഭവിക്കുന്നത് അങ്ങനെ ഒരു കണ്ണിലൂടെ പറയാൻ ശ്രമിച്ചതാണ് നന്ദി വായനയ്ക്കും കമന്റിനും…

      1. ആൽവേസ് സ്നേഹം ബ്രോ 💓💓

    2. Pratheekshichu, aa achanum aaryakkum enthenkilum bandham kaanum ennu
      Paavam AB

  6. കൊല്ലം ഷിഹാബ്

    ജ്വാലാ,
    നല്ല വ്യത്യസ്തമായ കഥ, എഴുത്തിന്റെ ശൈലി അതിലും മനോഹരം.
    പ്രണയത്തിനേ വല്ലാത്ത ട്വിസ്റ്റ് ആക്കി കളഞ്ഞല്ലോ?
    എല്ലാ കാമുക കാമുകി മാരുടെ ശാപം കിട്ടും. സൂപ്പർ…

    1. വളരെ സന്തോഷം നല്ല വാക്കുകൾക്ക്…

  7. ഒരുപാട് ഇഷ്ടമായ എഴുത്ത്… എങ്കിലും എന്തൊക്കയോ ഉൾകൊള്ളാൻ ആകുന്നില്ല… ഒരു ചെറിയ നൊമ്പരം… ❤️

    1. പ്രതീക്ഷകൾ ഇല്ലാതെ വായിക്കുക, ചില ജീവിതങ്ങൾ എഴുതാൻ ശ്രമിച്ചതാണ്,
      നന്ദി, സ്നേഹം ജീവൻ…

  8. ജോനാസ്

    നന്നായിട്ടുണ്ട് ജ്വാല എന്നാലും എവിടെയൊക്കെയോ കുറച്ചു സങ്കടം ഉണ്ട് എന്തായാലും എനിക്ക് ഇഷ്ടം ആയി 😍😍

    1. മുൻവിധികൾ ഇല്ലാതെ വായിക്കുക ആകസ്മികമായി ചിലർക്ക് എങ്കിലും ജീവിതത്തിൽ സംഭവിക്കുന്ന ഒരു ഭാഗം എഴുതാൻ ശ്രമിച്ചതാണ്, നന്ദി, സ്നേഹം…

  9. നന്നായിട്ടുണ്ട് ജ്വാല…

    ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ്…

    നമ്മൾ കരുതാത്തതു നമ്മളെ തേടി വരും…

    നമ്മൾ കൂടുതൽ ആഗ്രഹിക്കുന്നത് തട്ടി മാറ്റപ്പെടും…

    തന്റെ സഹോദരിയോടാണ് തന്റെ ഇഷ്ട്ടം താൻ പറഞ്ഞതെന്ന കുറ്റബോധം ഒരുപാട് കാലം അവന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കും…

    എന്നാലും കാലം മയിക്കാത്ത മുറിവുകൾ ഇല്ലല്ലോ…

    തനിക്കു ഇപ്പോൾ കിട്ടിയ സഹോദരിയെ അവനു പൊന്നു പോലെ നോക്കാൻ കഴിയട്ടെ എന്ന് മാത്രം ആശംസകൾ അർപ്പിക്കുന്നു..

    കാരണം ഇങ്ങനെയുള്ള പല കഥാപാത്രങ്ങളും നമ്മുടെ ചുറ്റിലും ഉണ്ടായിരിക്കാം..

    💞💞💞

    1. തീർച്ചയായും നൗഫു, ജീവിതം ഇങ്ങനെ ഒക്കെ ആണ്,
      വളരെ നന്ദി,
      സ്നേഹപൂർവ്വം…

  10. സന്തോഷം, സ്നേഹം, നന്ദി…

  11. v̸a̸m̸p̸i̸r̸e̸

    ജ്വാല, എഴുത്ത് വളരെ നന്നായിട്ടുണ്ട്….
    പക്ഷേ ചിലയിടങ്ങളിൽ എന്തോ ഉൾകൊള്ളാൻ കഴിഞ്ഞില്ല….
    തുടർന്നും എഴുതുക…

    1. ഒരു പ്രണയ കഥ എഴുതാൻ ആഗ്രഹിച്ചില്ല, ആകസ്മികമായി കടന്നു വരുന്ന തന്റെ ജീവിതത്തിന്റെ മറ്റൊരു ഭാഗം ചിന്തിച്ചു എഴുതിയതാണ്…
      നന്ദി വാമ്പയർ…

  12. ജ്വാല
    എനിക് അവള്‍ സഹോദരി ആയതും ആക്കിയതും ഇഷ്ടപ്പെട്ടില്ല
    ബാക്കി എല്ലാം ഇഷ്ടപ്പെട്ടു ,,,,,

    1. ഒരു ശുഭപര്യയായ പ്രണയകഥ പ്രതീക്ഷിച്ചതു കൊണ്ടാണ് സഹോദരി ആയി കാണാൻ കഴിയാത്തത്,
      ആകസ്മികമായി ജീവിതത്തിലേക്ക് കടന്നു വരുന്ന നിസ്സഹായത എഴുതാൻ ശ്രമിച്ചതാണ്, അത് എത്രത്തോളം വിജയിച്ചു എന്ന് നിങ്ങളാണ് പറയേണ്ടത്,
      സന്തോഷം…

  13. ചില ജീവിതങ്ങൾ ഇങ്ങനെയും ഉണ്ടാകുമല്ലേ… നന്നായിട്ടുണ്ട്…

    1. സന്തോഷം, സ്നേഹം, നന്ദി…

  14. ഹോ വല്ലാത്ത അവസ്‌ഥ തന്നെ.. ആർക്കും അങ്ങനെ ഉണ്ടാകാതെ ഇരിക്കട്ടെ.. കഥ വളരെ മനോഹരമായി പറഞ്ഞു..ഇനിയും എഴുതുക.
    ആശംസകൾ കൂട്ടേ💞💞

    1. നന്ദി മനൂസ്…
      ജീവിതകാഴ്ച്ചകൾ എഴുതാൻ ഒരു ശ്രമം…

  15. എന്നാലും എന്റെ അച്ഛാ…

    പോകുന്ന പോക്കിലും ആപ്പോ

    നല്ല എഴുതു ജ്വാല 💞💞💞

    1. തൊരപ്പനെലി

      സത്യം 😂😂😂

      1. ഹ ഹ ഹ, 😆😆😆

    2. ഒരു പ്രണയകഥ പ്രതീക്ഷിച്ചത് കൊണ്ടാണ്, ചില ജീവിതങ്ങളുടെ മറ്റൊരു മുഖം…
      സന്തോഷം, സ്നേഹം, നന്ദി…

  16. തൊരപ്പനെലി

    ഇങ്ങനെയൊക്കെ 🙄 സംഭവിക്കുമോ…? 🤷

    എന്തായാലും നല്ല എഴുത്ത് , വളരെയധികം ഇഷ്ടപ്പെട്ടു … ജ്വാല ജീ 🙏❣️

    1. തൊരപ്പനെലി

      വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി …

      1. ആകസ്മികമായ ജീവിതം എഴുതാൻ ഒരു ശ്രമം, ഒരു പ്രണയകഥ അല്ല എഴുതാൻ ഉദ്ദേശിച്ചത്,
        നന്ദി, സ്നേഹം…

        1. ജീനാ_പ്പു

          ഗുഡ് മോർണിംഗ് ജ്വാല ജീ ☕ എന്തായാലും വീണ്ടും എഴുതിയതിൽ സന്തോഷം 👍❣️

    1. സന്തോഷം, സ്നേഹം, നന്ദി…

    1. സന്തോഷം, സ്നേഹം, നന്ദി…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com