ന്യൂ ജെൻ നാടകം [ജ്വാല] 1427

Views : 9274

എന്താ എന്ന് ചോദിക്കുമ്പോഴേക്കും അടി വീണു കഴിഞ്ഞിരുന്നു .ഉത്തരമില്ലാത്ത പ്രഹരം …
നേതാവെന്ന് തോന്നിയ ഒരാള്‍ പറഞ്ഞു ഞങ്ങള്‍ സദാചാരക്കാര്‍ ,നമ്മുടെ സംസ്ക്കാരത്തിന്‍റെ കാത്തു സൂക്ഷിപ്പുകാര്‍, താൻ പോത്തിനെ അറുത്ത് കച്ചവടം ചെയ്യാൻ വന്നിരിക്കുന്നോ? ഇതും ചോദിച്ചു പിന്നെയും തല്ലു തന്നെ…
എടൊ …കിളവാ തന്റെ പോത്തിനെ ഞങ്ങള്‍ കൊണ്ടു പോകുന്നു .നാളത്തെ ചുംബന സമരത്തിനെ എതിർക്കാൻ പോകണം .പോകുന്ന വഴിയിൽ അതിൽ ഒരാൾ പറയുന്നത് കേട്ടു.

തിരിച്ചു സംസാരിക്കാന്‍ ശേഷി ഇല്ലായിരുന്നു അവര്‍ പോകുന്നതും നോക്കി നിന്നു .

അവശനായ കാലന്‍ ഇത്തിരി വെള്ളത്തിനായി കണ്ണുകള്‍ നാല് പാടും പരതി.

അപ്പോള്‍ ദൂരെ നിന്ന് ആരൊക്കെയോ വളരെ വേഗം നടന്നടുക്കുന്ന ശബ്ദം കേട്ടു ഭയവിഹ്വലനായി  ചോദിച്ചു
ആരാ നിങ്ങളൊക്കെ ?

ഞാൻ നെല്‍ കർഷകൻ,
ഞാൻ റബ്ബര്‍ കര്‍ഷകന്‍ ,
ഞാന്‍ റോഡ് വികസനത്തിനായി സ്ഥലം വിട്ടു കൊടുത്തവൻ ,
ഞാന്‍ കോര്‍പ്പറേറ്റ്‌കള്‍ കാട് കയ്യേറി ആട്ടിപായിച്ച ആദിവാസി പിന്നെയും ഓരോരുത്തര്‍ പലതും പുലമ്പുന്നു …

നിനക്കെന്തിനാ ഈ കയര്‍ ?
അത് ഞങ്ങള്‍ക്കുള്ളതാണ്…
ഞങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു
കയര്‍ ബലം പ്രയോഗിച്ചു കൈക്കലാക്കി അവരും നടന്നകന്നു …

ഒരടി പോലും മുന്നോട്ടു നടക്കാനാകാതെ അടുത്ത് കണ്ട കല്ലില്‍ ഇരുന്നു ,ക്ഷീണം കാരണം മെല്ലെ കണ്ണുകള്‍ അടഞ്ഞു .

ശക്തിയായ പ്രകാശം കണ്ണുകളിലേക്ക് അടിച്ചപ്പോഴാണ് കണ്ണ് തുറന്നത്‌,
ക്യാമറ കണ്ണുമായി ഒരു ചെറുപ്പക്കാരന്‍ വട്ടം ചുറ്റുന്നു ,നീളം കുറഞ്ഞ തടിച്ച പെണ്‍കുട്ടി പറയുന്നത് അവ്യക്തമായി കാതുകളില്‍ വീഴുന്നുണ്ടായിരുന്നു ,

പീഡിപ്പിച്ചു റോഡില്‍ തള്ളിയിരിക്കുന്ന പേരറിയാത്ത മനുഷ്യന്റെ അടുത്ത് നിന്നും ക്യാമറമാന്‍ റോണിക്കൊപ്പം  റാണി…

….ന്യൂസ് …

പ്രഭോ !!!
ഈ ഭ്രാന്തമാരില്‍ നിന്ന് എന്നെ രക്ഷിക്കു..

വാട്സപ്പില്‍ ദൈവത്തിനു മെസ്സെജയച്ചു  മറുപടിക്കായി കാത്തിരുന്നു …

നാടകം തീര്‍ന്നത് അയാള്‍ അറിഞ്ഞില്ല. ഒരു കാലത്ത്‌ പ്രേക്ഷകനെ കൂടി വെറുപ്പിക്കുന്ന കൃതൃമം പിടിപ്പിച്ച സംഭാക്ഷണങ്ങളും,

കേട്ട് കേള്‍വി കൂടിയില്ലാത്ത പുരാണ കഥകള്‍ക്ക് പകരം ഇന്നിന്റെ കഥ പ്രേക്ഷകരോട് സംവദിക്കുന്ന പുതിയ ശൈലിക്ക്  പ്രേക്ഷകര്‍ ഉണ്ടെന്ന തിരിച്ചറിവ് അയാളെ കൂടുതല്‍ സന്തോഷവാനാക്കി .

നാടകം മരിക്കുന്നില്ല ,നിറഞ്ഞ സദസ്സിന്റെ കരഘോഷം അതിനു തെളിവായിരുന്നു

അയാള്‍ അവര്‍ക്കിടയിലൂടെ നടന്നു തെരുവില്‍ അപ്രത്യക്ഷനായി ...

Recent Stories

The Author

46 Comments

  1. കൈലാസനാഥൻ

    ജ്വാല , ഇന്നാണ് ഈ കഥ വായിക്കുന്നത്. കാലിക പ്രാധാന്യം ഉള്ള വിഷയം പ്രത്യേകിച്ചും ഈ കോവിഡ് സാഹചര്യത്തിൽ നിത്യവൃത്തിക്ക് നിവൃത്തി ഇല്ലാതെ ഉഴലുന്ന അനേകായിരം അവശകലാകാരൻമാരുടെ അവസ്ഥയും ഓർക്കുന്നു . ചെറുപ്പകാലത്ത് പത്തും പതിനഞ്ചും കിലോമീറ്റർ നടന്ന് നാടകം കാണാൻ പോയിട്ടുള്ളത് ഓർമ്മയിൽ വന്നു. 90കൾ വരെ പ്രാദേശിക ക്ലബ്ബുകൾ, പള്ളിപ്പെരുന്നാൾ, ഉത്സവങ്ങൾ എന്നിവയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു കലാരൂപം ആയിരുന്നു നാടകം. കൊല്ലം കഥയിൽ പറഞ്ഞത് പോലെ നാടകത്തിന്റെ ഈറ്റില്ലം തന്നെ ആയിരുന്നു. നാടകത്തിന്റെ തകർച്ചയെപ്പറ്റി ഇവിടെ പ്രതിപാദിക്കുന്ന കാര്യങ്ങൾ തികച്ചും ശരി തന്നെ എന്നാൽ അതിന്റെ കൂടെ തലമുറ മാറ്റവും ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തോടെ ഉറക്കമിളക്കാതെ യും വീട്ടിൽ തന്നെ ഇരുന്ന് പുത്തൻ വിഭവങ്ങൾ വിഴുങ്ങുവാൻ തല്പരരായി അല്ല ആക്കി തീർക്കപ്പെട്ടു. അതേ പോലെ യുവാക്കളെ ഹരം കൊള്ളിച്ച് കച്ചേരിയുടെ സ്ഥാനത്ത് ഗാനമേള എത്തി അത് കേൾക്കാനും വേദി നിറച്ചുള്ള ഉപകരണങ്ങൾ കാണുവാനും പാട്ടിനോടൊപ്പം നൃത്തചുവടുകൾ വെക്കുന്ന ഗായകരും അതിൽ ആകൃഷ്ടരായി ശ്രോതാക്കളും കാണികളും ഒപ്പം കൂടുവാനുമുള്ള ത്വര കൂടി. അതേ പോലെ കോമഡി മിമിക്സ് പരിപാടികൾ ഒക്കെ നാടകത്തെ കുഴിച്ചുമൂടി.

    കാലനു പോലും കാലക്കേട് ആയി എന്ന് പറയുന്ന അവസ്ഥയിലേക്ക് മനുഷ്യൻ അധ:പതിച്ചു. രാഷ്ട്രീയ ജാതി മത വർഗ്ഗ വർണ്ണ വ്യവസ്ഥിതികൾ പണ്ടത്തേതിലും തഴച്ചുവളർന്നു. ഒരുത്തൻ മറ്റൊരുത്തനെ അറിയാത്ത അവസ്ഥ എന്തിന് പറയുന്നു ഒരു കുടുംബത്തിലെ അംഗങ്ങൾ പരസ്പരം നേരിൽ കാണുക പോലും ചെയ്യാതെ ഫോണിലൂടെ ആശയ വിനിമയം നടത്തിവരുന്ന ദുരവസ്ഥ ഭയാനകമായിരിക്കുന്നു. നാടകം പോലെ മൺമറഞ്ഞുപോയ മറ്റ് രണ്ട് കലാരൂപങ്ങൾ ആണ് ബാലേയും കഥാപ്രസംഗവും. ഇനിയൊരു തിരിച്ചു വരവ് രണ്ടിനും സാധ്യമല്ല. നാടകത്തിന് ഇപ്പോഴും പ്രസക്തിയുണ്ട് പല മേഖലകളിലും പക്ഷേ പഴയത് പോലെ ജനകീയമല്ലെന്ന് മാത്രം. നല്ലൊരു വിഷയം കൈകാര്യം ചെയ്ത രീതിയും എഴുത്തിന്റെ ശൈലിയും ഒത്തിരി ഇഷ്ടമായി. സ്നേഹാദരങ്ങൾ

  2. മികച്ച പ്രമേയവും വ്യത്യസ്തമായ അവതരണവും.. വളരെ മനോഹരമായി.. ആശംസകൾ ജ്വാല💞💞

    1. താങ്ക്യൂ മനൂസ്…

  3. കാലിക പ്രസക്തിയുള്ള വിഷയം. വളരെ നന്നായി അവതരിപ്പിച്ചു.

    1. താങ്ക്യു ആൽബി…

  4. എന്റെ ജ്വാല എവിടുന്നാ ഇതുപോലെ ഓരോ ത്രെഡ് കൊണ്ടുവരുന്നത്… ഓരോ പ്രവിശ്യവും വ്യത്യസ്തത നിലനിർത്തി എഴുത്ത് മുന്നോട്ട് കൊണ്ടുപോകുന്നു… പക്വമായി മനോഹരമായി എങ്ങനെ എഴുതുന്നു… ഒത്തിരി ഇഷ്ടം കൂട്ടെ…
    ഇനിയും ഈ തൂലികയിൽ മനോഹരമായ രചനകൾ പിറക്കട്ടെ… ആശംസകൾ കൂട്ടെ ❤️❤️

    1. മനസ്സു നിറച്ച വരികൾക്ക് വളരെ സന്തോഷം ഷാനാ, എപ്പോഴുമുള്ള പ്രോത്സാഹനത്തിന് വളരെ നന്ദി…

  5. v̸a̸m̸p̸i̸r̸e̸

    ജ്വലയുടെ എഴുത്ത് കണ്ടിട്ട് ഈ ഒരു മേഖലയെ കുറിച്ച് നല്ല അറിവുണ്ടെന്ന് തോന്നുന്നു….
    ഓരോ കഥയിലും വ്യത്യസ്തമായ പ്രമേയങ്ങൾ കൊണ്ടു വരുന്നു , വളരെ നല്ല കാര്യം….!!!

    എഴുത്ത് എന്നത്തേയും പോലെ മനോഹരമായി ട്ടോ….!!!

    1. വാമ്പയർ,
      ഞാൻ കഴിഞ്ഞ മൂന്നു വർഷങ്ങൾക്കു മുൻപ് നാടകത്തെ ക്കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. അതിന്റെ നോട്ട് കുറച്ച് മെയിലിൽ കിടന്നിരുന്നു, അതിന്റെ ഒരു പ്രചോദനം ആണീഎഴുത്ത്.
      വായനയ്ക്കും ഇഷ്ടമായി എന്നറിഞ്ഞതിലും വളരെ സന്തോഷം…

  6. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല നാടകം എന്ന് കേട്ടാൽ എന്റെ കുട്ടിക്കാലത്തു പുത്തുക്കാവ്‌ അമ്പലത്തിൽ ഒരു നാടകം ഇന്നും എന്റെ ഓർമയിൽ ഉണ്ട്.. കാളിദാസന്റെ കഥയാണ്….

    ഈ കഥയും നന്നായിട്ടുണ്ട് ഇന്നത്തെ ജീവിതങ്ങൾ ചെറിയ ഒരു കഥയായി കാണിച്ചു തന്നതിന്…

    1. സുജീഷേട്ടാ എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ സന്തോഷം ഒപ്പം ഹൃദ്യംഗമായ നന്ദിയും…

  7. ചിരിപ്പിക്കുന്നതിലൂടെ ചിന്തിപ്പിക്കുക ആ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു. നമ്മുടെ സൂഹത്തിെന്റെ ഇനിയും മാറാത്ത ചില കാര്യങ്ങളും എന്നാൽ സമൂഹം മാറിയപ്പോൾ മനുഷ്യൻ കെട്ടിയാടുന്ന കോലങ്ങളും വെറും മൂന്ന് പേജിൽ വരച്ച് കാണിച്ചു

    ഇതു പോലുള്ള കഥകളുമായി വരിക …👍👍👍🔥🔥🔥

    1. വിച്ചു,
      താങ്കളുടെ വിലയിരുത്തലിനും അഭിപ്രായത്തിനും വളരെ സന്തോഷവും ഒപ്പം നന്ദിയും…

  8. വായിച്ചില്ല ഉടൻ വായിക്കാം

    1. വായിക്കുക, പ്രോത്സാഹിപ്പിക്കുക, സ്നേഹം അജയ്…

  9. 👏👏👏👏👏ജ്വാല

    1. വളരെ സന്തോഷം ശിവേട്ടാ…

  10. ഇന്നിന്റെ രാഷ്ട്രീയവും പോക്രിത്തരങ്ങളും ഇനി ആര് തടുക്കാൻ ആണ്…

    ലോകത്തിൽ തന്നെ ഏറ്റവും ഫ്രീ ആയി നടന്നവർ ആയിരുന്നു നമ്മൾ…

    എനിക്ക് തോന്നുന്നത് അത് പക്ഷെ വളരെ കുറച്ച് സമയം മാത്രം..

    ഇന്നും നമ്മൾ ആരുടെയൊക്കെയോ അടിമകൾ ആയി ജീവിക്കുന്നു..

    ആരെക്കെയോ നിയന്ത്രണം ഏറ്റെടുത്ത അടിമകൾ..

    ഈ ചെറുകഥ ഇഷ്ട്ടമായിട്ടോ…

    നാട്ടിലെ സാമൂഹിക ചുറ്റുപാട് ഈ ചെറിയ വരികളിൽ വന്നു..

    പിന്നെ കാലൻ…

    മൂപ്പര് അതിനൊക്കെ അവസാന സമയം വരുമ്പോൾ തിരിച്ചടി കൊടുത്തോളും 😆😆😆

    1. തീർച്ചയായും, ഇതിനൊക്കെ ഒരു മറുപുറം ഉണ്ടാകും. വിശദമായ വായനയ്ക്കും, വിലയിരുത്തലിനും നന്ദി…

  11. നെപ്പോളിയൻ

    ഇഷ്ടായി …ഇഷ്ടായി ….പെരുത്തിഷ്ടായി …❤️❤️❤️

    1. നെപ്പോളിയൻ ബ്രോ,
      വളരെ നന്ദി, എപ്പോഴും ഈ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു…

      1. നെപ്പോളിയൻ

        ഉറപ്പായും ❤️❤️❤️

  12. പാവം കാലന് പോലും സ്വസ്ഥത കൊടുക്കാത്ത കേരളം,നമ്മുടെ കരളുറപ്പുള്ള കേരളം… ചുരുങ്ങിയ വരികളിൽ ഒരുപാട് വലിയ കാര്യങ്ങൾ🖤🖤🖤 ഇഷ്ടമായി എന്ന് പ്രത്യേകം പറയേണ്ട കാര്യം ഇല്ലല്ലോ

    1. ഇന്നത്തെ പൊതുവായ കാര്യങ്ങൾ ഒരു നാടകത്തിന്റെ സെറ്റപ്പിൽ പറയാൻ ശ്രമിച്ചതാണ് ഹൈദർ ബ്രോ,
      ഇഷ്ടമായതിൽ വളരെ സന്തോഷവും ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും…

  13. *student

  14. ഏതിലൂടെ പോയി എവിടെ കൊണ്ടോയി നിർത്തി!!!! 🔥🔥🔥. ഈ ചെറിയ ശരീരത്തിൽ ഇത്രോം വല്ല്യ ആത്മാവിനെ കയ്യറ്റാൻ ഉള്ള കഴിവ് അപാരം (കുറഞ്ഞ വരികളിൽ കൂടുതൽ കര്യങ്ങൾ എന്നാണ് കവി ഇവിടെ ഉദ്ദേശിച്ചത്). ❤️ ❤️❤️

    1. Research sutudent aano!

      1. കർണൻ ബ്രോ,
        കമന്റ് കണ്ട് മനസ് നിറഞ്ഞു ട്ടോ !!!
        ഞാൻ റിസേർച്ച് സ്റ്റുഡന്റും, അധ്യാപികയും കൂടി ആണ്,
        എന്റെ റിസർച്ചിന്റെ വിഷയം നാടകം അല്ലാട്ടോ…
        ഒരു ഡോക്കുമെന്ററിയുമായി ബന്ധപ്പെട്ടാണ് നാടകം ഒരു പഠനം നടത്തിയത്…
        വളരെ നന്ദിയുണ്ട് താങ്കളുടെ കമന്റിന്…

  15. വളരെ സാമൂഹിക പ്രതിബദ്ധതയുള്ള ഐറ്റം ഒരേ പൊളി💖💖

    1. എപ്പോഴും നൽകുന്ന ഈ പ്രോത്സാഹനത്തിന് വളരെ നന്ദി കാർത്തി…

  16. പ്രിയപ്പെട്ട ജ്വാല (ചേച്ചി /ചേട്ടൻ )

    2 കൊല്ലം മുൻപ് ഞാൻ നാടകം കണ്ടിട്ടുണ്ട്…✌️✌️✌️
    കഥ വായിച്ചപ്പോൾ എനിക്ക് അത് ഓർമ വന്നു…,,,

    ഇപ്പോ കാലനു പോലും രക്ഷ ഇല്ലാതായി…,,
    😂😂😂😂

    സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങൾ തമാശയിലൂടെ പറഞ്ഞു…,,,

    അടുത്ത കഥയുമായി വേഗം പോരെ…,,,

    സ്നേഹത്തോടെ
    അഖിൽ

    1. അഖിൽ ബ്രോ,
      നാടകം ചിലർക്ക് ഒരു അഭിനിവേശം ആണ്, കലാകാരൻമാരുടെ കാര്യമാണ് കഷ്ടം. പ്രൊഫഷണൽ നാടകം ഞാനും കാണാറുണ്ട്.
      വായനയ്ക്കും, കമന്റസിനും വളരെ നന്ദി…

  17. ഇവിടെ ഒരു കൊല്ലംകാരൻ പഴയ നാടക നടൻ und.. എന്റെ അച്ഛൻ ❤️…അസാധ്യ ഫാൻ ആണ്… യൂട്യൂബിൽ കയറി daily നാടകം kanum..ഇന്ന് കൊല്ലം അസ്സീസിയയുടെ “കണ്ണാടി ” എന്നാ നാടകം കണ്ടിട്ട് എന്നോട് പറഞ്ഞു… അപ്പോൾ ആണ് ഈ കഥ…. ഇഷ്ടമായി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും… എന്നിലെ കുട്ടിയെയും ഗ്രഹാതുരുത്തവും ഉണർത്തി ❤️…ഒരുപാടു ഇഷ്ടമായി ജ്വാല 😍

    1. ജ്വാല ചേച്ചി 😅🙏❤️

      1. പഴയ പല നാടക കലാകാരന്മാരും ഇന്ന് ജീവിതം രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പ്രയാസപ്പെടുകയാണ്. ഒരു കാലത്ത് തിളങ്ങി നിന്ന കബീർ ദാസ്, ജാൻസി തുടങ്ങിയവർ നാടകം വിട്ടു മറ്റു മേഖലയിലേക്ക് മാറി.
        അച്ഛന് നാടകം ഇഷ്ടമായതിൽ വളരെ സന്തോഷം…
        എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് നന്ദി…

  18. രാഹുൽ പിവി

    ഒടുവിൽ കാലനും രക്ഷയില്ലാതായി അല്ലേ😄

    സമൂഹത്തിലെ കുറച്ച് പ്രശ്നങ്ങളും പുതിയ തലമുറയെ കുറിച്ചും ചെറിയ ഫലിത രീതിയിൽ കാണിച്ച് തന്നു 😍😍

    നല്ലൊരു ചെറുകഥ ഇഷ്ടമായി ❤️

    1. ഒരു ചെറിയ നോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എഴുതിയ കുഞ്ഞു കഥ ഇഷ്ടമായതിൽ വളരെ സന്തോഷം, വിലയൊരുത്തലിന് പ്രത്യേക നന്ദി…

  19. പുതിയ കാലത്തെ നാടകങ്ങളുടെ രീതികൾ നന്നായ് അവതരിപ്പിച്ചു.,.,.
    (ഒരു പ്രകൃതിയില ഇഫക്ട്.,🤣🤣.,.ചുമ്മാ പറഞ്ഞതാട്ടോ.,.)
    സ്നേഹപൂർവ്വം.,.,.
    💕💕

    1. തമ്പു അണ്ണാ,
      ഞാൻ ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് നാടകങ്ങളെക്കുറിച്ച ഒരു പഠനം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം അതിന്റെ കുറച്ച് ഭാഗങ്ങൾ മെയിലിൽ കണ്ടു അത് വായിച്ചപ്പോൾ എഴുതിയതാണ്.
      എത്ര ആൾക്കാർക്ക് ഇഷ്ടമാകും എന്നറിയില്ല.
      വളരെ നന്ദി വായനയ്ക്കും, കമന്റിനും…

      1. കുറഞ്ഞ സമയം കൊണ്ട് ഇങ്ങനെയുള്ള പ്ലോട്ടുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നത് തന്നെ നല്ല ഒരു കഥാകൃത്തിന്റെ കഴിവാണ്..,

        നമ്മുക്ക് നല്ലത് എന്ന് തോന്നുന്നത് എഴുതുക.,.,. ആളുകൾ വിമർശിച്ചാൽ അടുത്ത കഥ അതിലും നന്നായി എഴുതാൻ ശ്രമിക്കുക.,..,+ve ക്രിട്ടിസിസത്തിൽ നിന്നും തെറ്റുകൾ എന്തെന്ന് മനസ്സിലാക്കി അടുത്തതിൽ തിരുത്താൻ ശ്രമിക്കുക.,.,.
        സ്നേഹം.,.,
        💕💕

  20. സൂപ്പർ..

    💕

    1. താങ്ക്യു ബ്രോ….

  21. രാവണാസുരൻ(rahul)

    Bro
    ഇന്ന് നാടകത്തിന്റെ അവസ്ഥ നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.ഇഷ്ടമായി
    നാടകത്തെകുറിച്ച് പറഞ്ഞപ്പോൾ അറിയാതെ കുഞ്ഞിനാളുകളിൽ നാടകം കാണാൻപോകുന്നതൊക്കെ ഓർത്തുപോയി
    Thanks
    😘😘😘

    1. താങ്ക്യു ബ്രോ,
      ഇഷ്ട്ടമായി എന്നറിഞ്ഞതിൽ സന്തോഷം. ഒരു പ്രത്യേക വിഷയം ആയത് കൊണ്ട് ആൾക്കാർ എങ്ങനെ പ്രതികരിക്കും എന്ന് ശങ്കിച്ചിരുന്നു…

  22. 💞💞

    1. നൗഫു അണ്ണന്റെ കമന്റ് പ്രതീക്ഷിക്കുന്നു.
      ഒരു പഠനത്തിന്റെ ഭാഗമായി എഴുതിയ നോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു എഴുതിയത് ജനങ്ങൾക്ക് ഇഷ്ടമാകുമോ എന്നറിയില്ല…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com