Author : അനുജ വിജയ ശശിധരൻ തിളച്ചു പൊങ്ങി വന്ന പാൽ തൂകി വീഴുന്നതിനു മുൻപേ ടീന സ്റ്റൗ സിം ചെയ്തു.റാക്കിലേക്ക് തിരിഞ്ഞ് കൈയ്യെത്തി തേയില പ്പാത്രം എടുത്തപ്പോഴാണ് തലേന്ന് വാങ്ങണമെന്ന് കരുതി മറന്നത് തെയിലയാണെന്ന് ഓർമ്മ വന്നത്. ശ്ശൊ… അവൾ തലയിൽ കൈവച്ച് ദീർഘമായി നിശ്വസിച്ചു .ഇനി കാപ്പിപ്പൊടിയിട്ടേക്കാം. ആദ്യം കുറച്ച് ബഹളം വച്ചാലും എബി അതു കുടിച്ചോണ്ട് ഓഫീസിൽ പൊക്കോളും. അല്ലെങ്കിൽ തന്നെ ഈയിടെയായി ഭയങ്കര മറവിയാണ്. ഈയിടെ എന്നു പറഞ്ഞാൽ കൃത്യം ആറ് […]
മാംഗല്യം 56
Author : ദേവൂട്ടി Inspired from a real life event…. പകുതി തുറന്ന ജനലിലൂടെ അകത്തേക്ക് വരണമോ എന്ന് സംശയിച്ച് ഒരു കുഞ്ഞ് നിലാവെളിച്ചം അവളെ ചുറ്റി നിന്നു. മുറ്റത്തെ മാവിന്‍ കൊമ്പിലിട്ടിരുന്ന ഊഞ്ഞാലിനുമപ്പുറം നിന്നാ നിലാ ചന്ദ്രൻ ഒളിച്ച് കളിക്കുന്നുണ്ട്. ഇല ചാര്‍ത്തിനിടയിലൂടെ പഞ്ചാരമണലില്‍ വീണ നിലാ തുണ്ടുകള്‍ അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നുവോ? തണുത്ത പാതിരാ കാറ്റ് പറന്ന് കിടന്ന അവളുടെ മുടി ഇഴകളെ തഴുകി കടന്നു പോയ്.. അവളുടെ കവിളോരം ചേര്‍ന്നിരുന്ന ജനല്‍ […]
പൂവാകകളുടെ കാവൽക്കാരൻ 13
എയ്ഞ്ചൽ ഫെഡറിക് എന്നെഴുതിയ കല്ലറയിലേയ്ക്ക് ഒരു പിടി പനിനീർപ്പൂക്കൾ വെയ്ക്കുമ്പോൾ വാകപ്പൂക്കളാൽ മൂടിക്കിടന്നിരുന്ന ആ കല്ലറയ്ക്ക് അതൊരു അഭംഗിയാണെന്ന് ആനിയമ്മയ്ക്ക് തോന്നി. ഒരു പക്ഷെ ഈ പനിനീർപ്പൂക്കൾ വെച്ചത് എയ്ഞ്ചലിനും ഇഷ്ട്ടമായിട്ടുണ്ടാവില്ല. പണ്ടും ഈ വാകപ്പൂക്കളോട് തന്നെയായിരുന്നു എയ്ഞ്ചലിന് പ്രണയം. കല്ലറയിലെ പേരിന് മുകളിൽ കിടന്നിരുന്ന വാകപ്പൂക്കൾ വശങ്ങളിലേയ്ക്ക് വകഞ്ഞ് വെച്ച് ആ അക്ഷരങ്ങളിലൂടെ വിരലോടിച്ചു ആനിയമ്മ. കണ്ണാടിക്കനാലിന്റെ ഇരുവശങ്ങളിലും ചുവന്ന് തുടുത്ത് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് നോക്കി കല്ലറയ്ക്കരികിൽ നിന്നുമെഴുന്നേറ്റ് ആനിയമ്മ കല്ലറയോട് ചേർന്നുള്ള വാകയുടെ ചുവട്ടിലെ […]
ഓര്‍മ്മ മരങ്ങള്‍ 16
Author : ശരവണന്‍ ഉമ്മറത്തിനോട് ചേര്‍ന്നുളള നീളന്‍ വരാന്തയുടെ തെക്കേയറ്റത്തിട്ടിരിക്കുന്ന നൂലെഴിച്ച ചാരുകസേരയില്‍ നോക്കെത്താ ദൂരത്തോളം തിരിഞ്ഞ് മറിഞ്ഞ് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് കണ്ണഴിച്ച് വിട്ട് രാഘവന്‍ മാഷ് കിടന്നു. വരാന്തയിലെ പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെളിച്ചം തറയിലും ഭിത്തിയിലും വരയ്ക്കുന്ന നിഴല്‍ ചിത്രങ്ങളെ അയാള്‍ ശ്രദ്ധിച്ചില്ല. താഴേ തൊടിയില് കൊണ്ടെക്കെട്ടിയ ക്ടാവിന്‍റെ കരച്ചില്‍ പോലും കാതുകളിലൂടെ കയറിയിറങ്ങി പോകുന്നത് അയാളറിഞ്ഞില്ല. അപ്പോഴും വടക്കേ തൊടിയിലെ കല്‍ക്കെട്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഞാവലില്‍ നിന്നും പാകമെത്തിയ ഞാവല്‍ പഴങ്ങള്‍ പൊഴിഞ്ഞ് […]
ഗസല്‍ 10
Author : ശരവണന്‍ പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പമരത്തില്‍ നിന്നും ചാമ്പക്കാ കൊഴിഞ്ഞ് വീഴുന്നുണ്ട്. ചാമ്പക്കാ വീഴുന്ന പതിഞ്ഞ ശബ്ദം കാതുകളില്‍ പതിക്കുമ്പോള്‍ ദീപന്‍റെ മിഴികള്‍ വെട്ടുകല്ല് മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പൂവരശ്ശിന്‍റെ ഓരത്ത് കൂടി അപ്പുറത്തെ തൊടിയിലെ അടഞ്ഞ് കിടക്കുന്ന ആ ജനാലയിലേയ്ക്ക് നീളും. വര്‍ഷം ആറായി അതിങ്ങനെ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട്…. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് പോലൊരു പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പക്കകള്‍ കൂട്ടമായി കൊഴിഞ്ഞ് വീണ ശബ്ദം കേട്ട് ചാരുകസേരയില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോഴാണ് ആ […]
ചെമ്പകക്കുന്നും ഇലഞ്ഞിപ്പൂക്കളും 7
”എന്താ മോളൂന്‍റെ പേര്?” രോഹിത്ത് ചോദിച്ചു. ”മീനുക്കുട്ടി” ”മോള്‍ക്ക് മാമനെ മനസ്സിലായൊ?” ”മ്” അവള്‍ മൂളി രോഹിത്ത് മീനുക്കുട്ടിയുടെ മുന്നില്‍ മുട്ട് കുത്തി നിന്നു ആ മുഖം കൈകളില്‍ കോരിയെടുത്ത് ആ കണ്ണുകളിലേയ്ക്ക് നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നു രോഹിത്തിന്‍റെ മിഴികള്‍ നിറഞ്ഞു. അവസാനം വരെ തന്‍റെ മുഖം എപ്പോഴും കാണണം എന്ന് പറഞ്ഞിരുന്ന തന്‍റെ അമ്മുവിന്‍റെ കണ്ണുകള്‍. മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നായിരുന്നു അമ്മുവിന്‍റെ ആഗ്രഹം. ആ ആഗ്രഹമാണ് ഇന്ന് ഈ കെച്ചു സുന്ദരിയ്ക്ക് […]
നീലിമ 20
Author : അനാമിക അനീഷ് “ആമി” കാത്തിരിക്കാൻ ഞാൻ ഇനിയും ഇവിടെയുണ്ട്. നീലിമ വരമെന്ന് പറഞ്ഞു പോയിട്ട് ഇന്നേക്ക് പതിനഞ്ചു ദിവസം. പറഞ്ഞു വരുമ്പോൾ ഞാൻ നീലിമയെ ഇത് വരെ കണ്ടിട്ടില്ല, ശബ്ദം കേട്ടിട്ടുണ്ട്, അവൾ ഒരു പുതുവത്സരത്തിന്റെ അന്ന് ഒരു ഫ്രണ്ട് റിക്വസ്റ്റ് വഴിയാണ് എന്റെ എന്തോ ഒക്കെ ആയി തീർന്നത്, സൌഹൃദവും , പ്രണയവും, കാണാതെ തന്നെ ഞാൻ അവളിൽ തിരഞ്ഞു. തിങ്കളാഴ്ച്ച , കോഴിക്കോട് കടപ്പുറത്ത് നമുക്കൊരു നാല് മണിക്ക് കണ്ടാലോ എന്ന് […]
അവൾ – ഹഫീസയുടെ കഥ 27
ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ അവളെ തുറിച്ചു നോക്കി. “എഫ് ഐ ആർ എഴുതണം എന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?” ഹഫീസ ഉറച്ച ശബ്ദത്തിൽ ചോദിച്ചു. “വല്ലാത്തൊരു സാധനം തന്നെ , കണ്ടില്ലേ അവൾ കൂസലില്ലാതെ ഇരിക്കുന്നത് , സാബ് തടഞ്ഞത് കൊണ്ടാണ്, അല്ലെങ്കിൽ അവളെ ഞാൻ ഭിത്തിയോട് ചേർത്ത് …………” ജനാലക്കപ്പുറം അവളുടെ സംസാരവും, […]
കർവാചൗത് 18
“ഞാൻ റെഡി ആയി ശ്രീയേട്ടാ,പോകാം” “ഹലോ.. ഏയ് വേഗം ഓഫീസിൽ എത്തണമെന്നോ..ദേ ഇറങ്ങി..” ബൈക്ക് കീയും എടുത്തു ശ്രീ കടന്നുകളഞ്ഞു.. “പിന്നേയ് ഞായറാഴ്ച അല്ലെ ഓഫീസ്..എടാ ഹരികുട്ടാ നീ വാടാ ഏട്ടത്തിടെ കൂടെ” “ഐയോ ഇപ്പോഴാ ഓർത്തെ കംമ്പയിൻ സ്‌റ്റഡി ഉണ്ട്..ഞാൻ ഇറങ്ങുവാ അമ്മെ” ചേട്ടന്റെയും അനിയന്റെയും ജീവൻ കൈയിൽ പിടിച്ചു കൊണ്ടുള്ള ഓട്ടവും മരുമകളുടെ മുഖത്തെശുണ്ഠിയും കണ്ടു അമ്മക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല “കൊള്ളാം അമ്മയും അവരുടെ സെറ്റ് ആണ് അല്ലെ” “ഹഹ എന്റെ അമ്മു […]
എരിയുന്ന കനൽ 13
Author : Sangeetha radhakrishnan ഇടവപാതി മഴ തകർത്തു പെയ്തു തോർന്നു നില്കുന്നു.സന്ധ്യാവിളക്കുതെളിയിക്കാതെ തുളസിത്തറ ശൂന്യമായിരിക്കുന്നു.ആളുംആരവങ്ങളും ഒഴിഞ്ഞു മൂകമായി എന്റെ തറവാട്. “ഉണ്ണിസന്ധ്യാനേരത്തു പത്തു നാമം ജപിച്ചാൽ എന്താ നിനക്ക് ” എന്നഅമ്മയുടെ പരാതി കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്നില്ല.കൈവിളക്കുമായി നിറപുഞ്ചിരിയോയോടെഉമ്മറത്തു വിളക്ക് വെക്കാൻ വരുന്ന ഏട്ടത്തിയമ്മ ഇപ്പോൾ ഒരുമുറിയിൽ ഒതുങ്ങികൂടിയിരിക്കുന്നു.അതെ ഒരു വലിയനഷ്ടത്തിന്റെ ബാക്കിപത്രമാണ് ഇന്ന് ഈ വീട്.ഒരുപക്ഷെഇടവപ്പാതിയിലെ ആ പെരുമഴ, മഴയെ എന്നും സ്നേഹിച്ചിരുന്നഎന്റെ സഹോദരനെ അവരുടെ ലോകത്തിലേക്ക്കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരിക്കും..21 ആചാരവെടി മുഴക്കിത്രിവർണ പതാകയിൽ പൊതിഞ്ഞു എന്റെ […]
അച്ഛൻ എന്ന സത്യം 25
“ടാ” “എന്താടി പെണ്ണെ” “അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓര്മയുണ്ടാലോ അല്ലെ” “എന്തു, ഓർകുന്നില്ലലോ” “ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻസമയം..ഞാൻ പോണു” ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു “എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെപറയുന്നു..ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്” “ഉവ്വെയ്…ഇതൊക്കെ കുറെ കേട്ടിട്ടുണ്ടേയ്” “ഏയ് അല്ലെടി..ഈ പ്രാവിശ്യം ഞാൻ മറക്കില്ല ഉറപ്പു..ആട്ടെ നിനക്ക്എന്തു സമ്മാനമാ വേണ്ടേ അത് പറഞ്ഞില്ലാലോ” “എനിക്ക് സമ്മാനമൊന്നും വേണ്ടായേ ഇത്തവണ […]
സ്ത്രീജീവിതങ്ങൾ 19
Author : അനാമിക അനീഷ് “ആമി” വൈകിട്ട് കോളേജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും അവരുടെ തർക്കം തീർന്നിട്ടില്ല. അവർ എന്ന് പറഞ്ഞാൽ, അഖില, സുമയ്യ, അശ്വതി. “നാളെ മോഹനൻ മാഷ് വരില്ല, നീ നോക്കിക്കോ, വന്നില്ലേൽ, നമുക്കാ അവർ ഹോട്ടൽ ചിന്നൂസിൽ പോയി മസാലദോശ തട്ടണം” “അയ്യോടീ , ഇവളോട് പറഞ്ഞിട്ടല്ലേ മോഹനൻ മാഷ് ലീവ് എടുക്കുന്നത് ? അങ്ങേരു ഈ ഡിഗ്രി ഫസ്റ്റ് സെമ്മിൽ എത്ര ലീവെടുത്തു ? അങ്ങേരു വരും കട്ടായം” “പിന്നല്ല, […]
പ്രേതം 38
Author : ജിയാസ് മുണ്ടക്കൽ ഞാൻ കവലയിൽ എത്തുമ്പോൾ ചങ്ങായിമാർ പതിവ്പോലെ കൂട്ടം കൂടിയിട്ടുണ്ടായിരുന്നു.. “നീ എവിടെ പോയി കിടക്കുവായിരുന്നു..?” “ഞാൻ പണി കഴിഞ്ഞ് ഇപ്പൊ വന്നതേ ഉള്ളൂ.. എന്തുപറ്റി?” “അപ്പൊ നീ അറിഞ്ഞില്ലേ..?!! ഷംനാസിനെ പ്രേതം പിടിച്ചു…” “പ്രേതമോ!!!” “പ്രേതം തന്നെ..എന്താ പ്രേതം എന്ന് കേട്ടിട്ടില്ലേ…?” “എന്റെ പൊന്നളിയ..ഞാൻ പ്രേതം ന്ന് കേട്ടിട്ടും ഉണ്ട് കണ്ടിട്ടും ഉണ്ട്, സിനിമയിൽ അല്ലാതെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതും ഈ ന്യൂജൻ പിള്ളേരുടെ കാലത്ത് ആരെങ്കിലും പ്രേതം എന്നുപറഞ്ഞാൽ […]
ചില മഴയോർമ്മകൾ… 22
Author : ശ്രീ ” ഈ നശിച്ച മഴയൊന്ന് തീരുന്നതും ഇല്ലല്ലോ.. ” മഴയോടുള്ള അമ്മയുടെ പ്രാക്ക് കേട്ടാണ് ഉണർന്നത്.. പുറത്ത് മഴ തകർത്തു പെയ്യുക ആണ് നല്ല തണുപ്പും ഉണ്ട്. ഷീറ്റ് തലയിലൂടെ വലിച്ചിട്ട് ഒതുങ്ങി കൂടി കിടന്നു.. “എഴുന്നേൽക്കു ചെറുക്കാ സ്കൂളിൽ പോകണ്ടേ… ” അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇനിയും കിടന്നാൽ ചിലപ്പോൾ അമ്മ വെള്ളം കോരി ഒഴിക്കും.. ഒന്നാമതെ നല്ല തണുപ്പും ഉണ്ട്. എന്തായാലും മടിച്ചു മടിച്ചു എഴുനേറ്റു കണ്ണും […]
അമ്മുവിന്റെ സ്വന്തം ശ്രീ….. 22
തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന അമ്മുവിന്റെ കൈകൾ മെല്ലെ മാറ്റിക്കൊണ്ട് ശ്രീ എഴുന്നേറ്റ് മുറിയിലെ ജനൽ പതിയെ തുറന്നു. പുറത്ത് നിന്ന് നിലാവിന്റെ വെള്ളി വെളിച്ചം ആ മുറിയിലാകെ പരന്നു. ആ വെളിച്ചത്തിൽ അവൾ കുറച്ചുകൂടി സുന്ദരി ആയിരിക്കുന്നു. അവളുടെ കല്ലുവെച്ച മൂക്കുത്തി വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…. വർഷങ്ങൾക്ക് മുൻപേ അവിചാരിതമായി ആണ് അമ്മുവും ശ്രീയും പരിചയപ്പെട്ടത്. പെട്ടന്ന് തന്നെ സുഹൃത്തുക്കൾ ആയി. ഇടയ്ക്ക് എപ്പോഴോ അവരിലേക്ക് പ്രണയം കടന്നു വന്നു എങ്കിലും രണ്ടാളും തുറന്നു പറഞ്ഞില്ല. പലപ്പോഴും […]
മാർജ്ജാരം 13
” All the perfumes of Arabia will not sweeten this little hand” Macbeth ധന്യമായ ഗൃഹാതുരചിന്തകളുള്ളവർക്കും, പൊൻവെയിലിൽ ചിരിച്ചുല്ലസിക്കുന്ന ചോളപ്പാടങ്ങളും കൊടിയുയർത്തിയ ക്ഷേത്രങ്ങളിൽ നിന്നുതിരുന്ന മീരാ ഭജൻസും ഏറെയിഷ്ടപ്പെടുന്നവർക്കും ആനന്ദം പ്രദാനം ചെയ്യുന്നൊരു തെളിമാന ദിവസമായിരുന്നു അത്. നീത്താ അജ്ഗൗക്കർ, ബംഗ്ലാവിലെ തന്റെ കിടപ്പുമുറിയിലിരുന്നു കൊണ്ട് പതിവ് ചോദ്യം ചോദിച്ചു തുടങ്ങി: ” ലേഡി മാക്ബത്തിന് എത്ര മക്കളുണ്ടായിരുന്നു?” പിന്നെയവർ, തന്റെ വെളുത്തതും ശുഷ്കിച്ചതുമായ കൈവിരലുകൾ മടക്കി( എന്നാൽ ക്യൂട്ടക്സിട്ട്, പോളീഷ് […]
മഞ്ഞു വീണ ഡിസംബർ 13
Author : അനാമിക അനീഷ് “ആമി” കുഞ്ഞു ടോം ജനാലയിൽ കൂടി പുറത്തേക്ക് നോക്കുവാനൊരു ശ്രമം നടത്തി. എത്താത്തതിനാൽ അവനൊരു മരസ്റ്റൂള് വലിച്ചു കൊണ്ട് വന്നു ജനാലച്ചില്ലിന്റെ തണുപ്പിലേക്ക് മുഖമമർത്തി. പുറത്തെ നരച്ച വെളിച്ചം മാത്രമേ കാണുവാനുള്ളൂ. പുറമെ ജനാലയിൽ മഞ്ഞുവീണു കട്ടകെട്ടിയിരിക്കുന്നതിനാൽ വെളിച്ചത്തിന്റെ തുണ്ടുപോലും അകത്തേക്ക് കടക്കുന്നില്ല. മാർത്ത, അവന്റെ മമ്മ, കരടി നെയ്യിൽ മുക്കിയ തുണികൊണ്ടുള്ള വിളക്കിന്റെ തിരി അൽപ്പം കൂടി നീട്ടിവെച്ചു. ഉണങ്ങിയ ബ്രഡിന്റെ കഷണങ്ങൾ എങ്ങനെ മാർദ്ദമുള്ളതാക്കാമെന്നാണ് മാർത്ത അപ്പോൾ ചിന്തിച്ചത്. […]
സ്നേഹനിധി 10
Author : ഹൃദ്യ രാകേഷ്. നിളയിലെ പവിത്ര ജലത്തില്‍ മുങ്ങി നിവര്‍ന്നീറനായി മനസ്സിനേയും ശരീരത്തിനെയും ശുദ്ധമാക്കി ഈ കല്‍പ്പടവുകളിലിരിയ്ക്കുമ്പോള്‍ കണ്‍മുന്നിലിപ്പോഴും അച്ഛനാണ്.. ആ ഗൌരവം നിറഞ്ഞ പുഞ്ചിരി ! വല്ലപ്പോഴും വിരുന്നുവരുന്ന അതിഥിമാത്രമായിരുന്നൂ ഞങ്ങള്‍ക്കച്ഛന്‍. ജീവിത പ്രാരാബ്ദങ്ങള്‍ക്കൊണ്ട് കടലുകടക്കേണ്ടി വന്ന… ജിവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിയ്ക്കാനുള്ള നെട്ടോട്ടത്തില്‍ ജീവിതത്തിന്‍റെ നിറങ്ങളാസ്വദിയ്ക്കുവാന്‍ കഴിയാതെ പോയൊരു സാധു മനുഷ്യ ജന്മം. അച്ഛനും അമ്മയ്ക്കും ഏട്ടനുമൊപ്പം തണലെന്ന സ്വര്‍ഗ്ഗഭവനത്തിലേയ്ക്ക് താമസം മാറുമ്പോഴെനിയ്ക്ക് ഓര്‍മ വെച്ചിട്ടില്ല. ഓര്‍മകളിലേയ്ക്ക് പിച്ച വെച്ച നാളുകളില്‍ അച്ഛനെ കണ്ടതുമില്ല. […]
എക്സ് മസ് 5
Author : Hridya Rakesh “ജോമോനെ.. നോക്കിയേ.. ഇപ്പ്രാവശ്യത്തെ ക്രിസ്മസിന് വാങ്ങീതാ…” ചന്തയില്‍ നിന്നും മടങ്ങും വഴി തന്നെ കണ്ട് ഓടിയെത്തിയതായിരുന്നു അവള്‍.. നന്നേ കിതച്ചിരുന്നു.. വെളുത്ത നിറത്തിലുള്ള പ്ലാസ്റ്റിക് കവറില്‍ നിന്നും നീലക്കുപ്പിവളകളണിഞ്ഞ ഇളം കൈകള്‍ കൊണ്ട് പുറത്തെടുത്ത ലാങ്കിപ്പൂവിന്‍റെ നിറമുള്ള നക്ഷത്രത്തിനേക്കാള്‍ ഭംഗി അവളുടെ മുഖത്തിനപ്പോള്‍ ഉണ്ടായിരുന്നതായവന് തോന്നി… ഒരായിരം വിളക്കുകള്‍ തെളിഞ്ഞ ശോഭ !! “നീയ്യിപ്പഴും എഴുത്തിലാണോ.. ഇതൊന്ന് പിടിച്ചേ… നോക്കട്ടെ..” കവറുകള്‍ അവന്റെ കൈകളിലേക്ക് വെച്ചു നല്‍കി വരമ്പത്ത് വെച്ചിരുന്ന കടലാസുകളെടുത്തു […]
അനിയത്തിക്കുട്ടി 42
Author : Hridya Rakesh പലതരം ചിന്തകളുടെ നിഴലാട്ടമായിരുന്നൂ… കഴിഞ്ഞ കാലങ്ങളോരോന്നായി പെയ്തൊഴിഞ്ഞു… പെരുമഴയെന്ന പോലെ… വികൃതിചെക്കനെന്ന പേര് ഓര്‍മവെച്ച നാള്‍ മുതല്‍ കൂടെയുള്ളതാണ്.. ഉണ്ണീ ന്നാണ് ചെല്ലപ്പേരെങ്കിലും വീട്ടിലും നാട്ടിലും ഉണ്ണിചെക്കന്‍ ന്ന് പറഞ്ഞാലേ അറിയൂ.. ആകെ ഒരാളെ ഉണ്ണ്യേട്ടാ ന്ന് വിളിച്ചിരുന്നുള്ളൂ… വാലിട്ടുക്കണ്ണുകളെഴുതിയിരുന്ന ചിണുങ്ങിക്കരയുന്നൊരു സുന്ദരിപെണ്ണ്.. നാലാം വയസില്‍ രാജാധികാരം പിടിച്ചെടുക്കാനായി എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവള്‍…. ന്‍റെ അനിയത്തി കുട്ടി !! കാണാതിരുന്നാ അടേം ചക്കരേം.. കണ്ടാലോ സാക്ഷാല്‍ കീരീം പാമ്പും അപ്പുറത്ത് […]
പ്രണയ സാഫല്യം 210
Author : അതിഥി അമ്മു ഇന്ന് ശ്രീയേട്ടന്റെ വിവാഹമാണ്… പോവണ്ട എന്ന് തീരുമാനിച്ചതാണ് പക്ഷെ മനസിനെ നിയന്ത്രിക്കാൻ സാധിക്കുന്നില്ല… എന്റേട്ടൻ മറ്റൊരു പെണ്ണിന് സ്വന്തമാവുന്ന ആ കാഴ്ച… അത് ഞാനെങ്ങനെ സഹിക്കും…? പക്ഷെ പോയെ പറ്റൂ… അത് നേരിൽ കണ്ടാലേ ശ്രീയേട്ടൻ ഇനി എന്റേതല്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ആവു. അഞ്ചു വർഷത്തെ പ്രണയം… സ്നേഹിച്ച ദിവസങ്ങളേക്കാൾ ഏറെ വഴക്കിട്ട ദിനങ്ങളാരുന്നു… ഏട്ടൻ ആരോടേലും സംസാരിച്ചാൽ… ആരെയേലും നോക്കിയാൽ… ഒന്ന് ചിരിച്ചാൽ…. ഒക്കെ ഞാൻ വഴക്കിടും. […]
പ്ലസ്ടുക്കാരി 133
Author : Muhaimin എഴുന്നേൽക്കടി അസത്തെ, സമയം എത്രയായെന്നും പറഞ്ഞാണ് അത് പറഞ്ഞു അമ്മ അവളുടെ തുടയിൽ തവിക്കണ വെച്ച് തല്ലി. തല്ലുകൊണ്ടവൾ ചാടി എഴുന്നേറ്റു. അമ്മ കലി തുള്ളി നിൽപ്പാണ്. അമ്മക്കൊന്നു വിളിച്ചൂടായോ എന്നെ? അടികിട്ടിയ വേദനയിൽ അവളുടെ ശബ്ദം ഇടറി. കണ്ണുകൾ നിറഞ്ഞു. എത്ര തവണ വിളിക്കണം? ഫോൺ അടുത്ത് കടന്നല്ലേ നിലവിളിക്കുന്നത്? ഓഹ് അതെങ്ങനെയാ അതിൽ തോണ്ടി തോണ്ടി നേരം വെളുക്കുമ്പോഴല്ലേ കിടക്കുന്നത്? അമ്മയുടെ ശബ്ദത്തിന്റെ ഗാംഭീര്യം കൂടി. ഇല്ലമ്മേ ഇന്നലെ ഞാൻ […]
അപ്പൂപ്പനും അമ്മൂമ്മയും ചാമ്പങ്ങയും 60
ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവരുടെ വീടിനു മുന്നിൽ ഒരു ചാമ്പ മരം ഉണ്ടായിരുന്നു. ആ ചാമ്പ മരത്തിൽ നിറയെ ചാമ്പങ്ങ ഉണ്ടായി.ചാമ്പമരം മുഴുവൻ ചാമ്പങ്ങ പഴുത്തു കിടക്കുന്നത് കാണുവാൻ നല്ല രസമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അമ്മൂമ്മ അപ്പൂപ്പനോട് പറഞ്ഞു. “എന്ത് രസമാണ് ചാമ്പങ്ങ പഴുത്തു കിടക്കുന്നതു […]
മോഹനഹേമന്തം 9
“മോളെ മേശപ്പുറത്തിരിക്കുന്ന ചായയെങ്കിലും കുടിച്ചിട്ട് പോ, രാവിലെ തന്നെ ഒന്നും ഇറക്കാതെ എങ്ങനാ!” “ഓ ഒന്നും വേണ്ടമ്മേ, ഇപ്പോൾ തന്നെ വൈകി” ഹേമ ധൃതിയിൽ അമ്മയോട് പറഞ്ഞു. ‘സമയം ഏഴു കഴിഞ്ഞു. ഏഴരയ്ക്ക് ഡ്യൂട്ടിക്ക് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആ ഹെഡ്‍ നേഴ്സിന്റെ മുഖം കറുക്കും! ഇരുപതു മിനിറ്റ് കൊണ്ട് ആസ്പത്രിയിൽ എത്തുമോ?? എത്തും, നേഴ്‌സായി ജോലി തുടങ്ങിയ കഴിഞ്ഞ ഒരു കൊല്ലം ഇതല്ലേ പതിവ്.’ ‘സമയം ഏഴു കഴിഞ്ഞു. അവൾ എത്തിയില്ലയോ!’ വീടിന്റെ ബാൽക്കണിയിലെ ചാരുകസേരയിൽ ഇരുന്നു […]