പാൽത്തുള്ളിയിലെ ആത്മഹത്യ – 3 8

കൂടെ നിന്നവളെ (നിന്നവനെ)കൈ വിട്ട് കളയാൻ മന:സാക്ഷി അനുവദിക്കാതെ വന്നപ്പോളല്ലേ അവർ ജീവിതത്തോട് വിട പറഞ്ഞത്…

അത്രമേൽ ഒറ്റപ്പെട്ടവർ ഒരു വട്ടമെങ്കിലും ജയിക്കണമെന്നോർത്താവും ആത്മഹത്യ ചെയ്തിട്ടുണ്ടാവുക..

ജീവിക്കണമെന്ന് അവരോളം കൊതിച്ചവർ വേറെയാരുണ്ട്..?

ഇനി പറയും കഷ്ട്ടം അവരെ ഒന്നാവാൻ അനുവദിച്ചിരുന്നെങ്കിൽ.

ആത്മാഭിമാനവും പണവും അഹന്തയും അഹങ്കാരവും കൂട്ടിച്ചേർത്ത് പടുത്തുയർത്തിയ ദുരഭിമനക്കോട്ടയുടെ മുകളിൽ നിന്നാണ് അവർ താഴേക്ക് ചാടിയത്.

ഒന്നിച്ച് ജീവിക്കാൻ കൊതിച്ചവർ ഒടുവിൽ ഒന്നിച്ച് മരിച്ചു.

ഇപ്പോൾ അവരുടെ ആത്മാവ് മന്ത്രിക്കും ഇത് നിങ്ങളുടെ പരാജയവും ഞങ്ങളുടെ വിജയവുമാണ്.
#അവസാനിച്ചു

പ്രണയിക്കുന്നവരോളം ജീവിക്കാൻ കൊതിച്ചവർ മറ്റാരുമുണ്ടാവില്ല.

പണത്തിന്റെയും പ്രശസ്തിയുടെയും പേരിൽ സത്യസന്ധമായ പ്രണയങ്ങളെ തള്ളിക്കളയുമ്പോൾ ഒന്നോർക്കുക.

പണമില്ലാതെ പോയത് സൗന്ദര്യമില്ലാതെ പോയത് ആരുടേയും കുറ്റമല്ല.

സ്വപ്‌നങ്ങൾ പിന്നിലുപേക്ഷിച്ച് ആത്മഹത്യയിൽ അഭയം തേടിയ കമിതാക്കൾക്ക് സമർപ്പണം.

1 Comment

  1. The ranger has done no mistake and can’t be blamed

Comments are closed.