ആത്മസഖി 41

ആദ്യമായ് ലീവിൽ വന്നപ്പോൾ അവളെ അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.എന്നെ ഓർക്കുന്നുണ്ടാകുമോ അതോ ഭർത്താവും കുടുംബവുമായി മറ്റൊരു ജീവിതം നയിക്കുന്നുണ്ടാകുമോ.. അങ്ങനെയെങ്കിൽ അകലെ നിന്നെങ്കിലും കാണണമെന്നും നിനച്ച് ചെന്ന എന്റെ മുന്നിലേക്ക് ഒരു വലിയ ആഘാതം സമ്മാനിച്ചവൾ വന്നു നിന്നു.

അവസാനമായി കണ്ടതിൽ പിന്നെ പതിനൊന്ന് വർഷങ്ങൾക്ക് ശേഷം, കാലം ഇന്നവളെ എന്റെ മുന്നിൽ കൊണ്ടു നിർത്തിയിരിക്കുന്നു.ചുമരിൽ പിടിച്ച് വേച്ചു വേച്ച് നടക്കുന്ന അന്നത്തെ ആ പട്ടുപാവാടക്കാരിയിൽ നിന്നും തീർത്തും വ്യത്യസ്തമായൊരു രൂപത്തിൽ.

ഒട്ടും തെളിച്ചം കുറയാത്ത മനോഹരമായ വിടർന്ന കണ്ണുകളിൽ നിരാശയുടെ നോട്ടമെറിഞ്ഞ് മൗനമായ് അവൾ നിന്നു.

ഒരുപാട് നിർബന്ധിച്ചപ്പോഴാണ് അവളെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്.അന്നത്തെ ആ വീഴ്ച്ച പിന്നീടൊരു പതിവായിരുന്നു ജീവിതത്തിൽ.
ആദ്യമൊക്കെ പ്രിയപ്പെട്ട പ്രണയത്തെ ഓർമിപ്പിച്ചെങ്കിലും,അത് തുടർന്ന് കൊണ്ടിരുന്നു.ശ്രദ്ധിക്കാതെയുള്ള നടത്തമാണെന്ന് പലരും കുറ്റപ്പെടുത്തി.കോളേജിൽ എത്തിയിട്ടും മാറ്റമില്ലാതായപ്പോഴാണ് ഡോക്ടറെ കാണുന്നത്.പേശികൾക്ക് ബലക്ഷയം സംഭവിച്ച് കൊണ്ടിരിക്കുന്ന,പ്രോഗ്രസീവ് മാസ്ക്കുലാർ ഡിസ്ട്രോഫി എന്ന ഒരപൂർവ്വ രോഗമായിരുന്നു വീഴ്‌ചക്ക് കാരണം. ആരോഗ്യപരമായ ജീവിതത്തിലേക്ക് ഒരു മടങ്ങിപ്പോക്കിനിയുണ്ടാവില്ലെന്നും അവൾ കൂട്ടി ചേർത്തു.

എല്ലാം കേട്ടിട്ടും എനിക്കവളെ ഉപേക്ഷിക്കാനുള്ളതൊന്നും തോന്നിയില്ല

“എന്റെ കൂടെ വന്നൂടെ നമ്മൾ സ്വപ്നം കണ്ട ജീവിതത്തിലേക്ക് ”
മുഖവുരയില്ലാതെ പെട്ടന്നുള്ള എന്റെ ചോദ്യത്തിലവൾ തെല്ലൊന്നമ്പരന്നു

സമ്മതിക്കാൻ തയ്യാറായിരുന്നില്ല.വീൽ ചെയറിൽ തീരേണ്ട ജീവിതം എനിക്കൊരു ഭാരമാകുമെന്നായിരുന്നു അവളുടെ കണ്ടെത്തൽ. എത്രത്തോളം അവളെന്റെ നെഞ്ചിൽ ആഴ്ന്നിറങ്ങിയിട്ടുണ്ടെന്ന് മനസ്സിലായിട്ടും പിന്മാറിക്കൊണ്ടേയിരുന്നു.ഞാൻ പരിശ്രമിച്ച് കൊണ്ടും.
നീ ഇല്ലാതെ മറ്റൊരു ജീവിതം എനിക്കില്ലെന്നും പറഞ്ഞുകൊണ്ട്, അന്ന് ഞാനവിടം വിട്ടിറങ്ങി. തിരിഞ്ഞ് നടക്കുമ്പോൾ വെറുതെ ആ മിഴികളിലേക്കൊന്ന് നോക്കി എന്നോടുള്ള സ്നേഹക്കടൽ വറ്റാതെ അലയടിച്ചുയരുന്നതെനിക്ക്

2 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️❤️❤️❤️❤️?

  2. Superb story. Good feel! All the best!

Comments are closed.