പാൽത്തുള്ളിയിലെ ആത്മഹത്യ – 1 11

നാരാണേട്ടന് ഉത്തരമില്ലായിരുന്നു. പറ്റിയത് പറ്റി.ഇനി പറഞ്ഞിട്ട് കാര്യമുണ്ടോ.മറ്റൊരു ഗാർഡായ സുരേഷ് മറുപടി പറഞ്ഞു.

“പാൽത്തുള്ളി മല” ജില്ലയിലെ പ്രധാനപ്പെട്ട ട്രെക്കിങ്ങ് ഏരിയകളിൽ ഒന്ന്.

അത്യാവശ്യം ആന,പല വിധം മാനുകൾ,പക്ഷികൾ, മയിൽ,കാട്ടി ഒക്കെയുള്ള ഒരു സ്ഥലം കൂടിയായതിനാൽ ഒരു വന്യജീവി സങ്കേതം എന്നും പറയാം.

വിനോദ സഞ്ചാരികളുടെ ഇഷ്ട്ട സ്ഥലമാണ്. പാൽത്തുള്ളി മല.ഒപ്പം പ്രണയ ജോഡികളുടെയും.

പുൽമേട്ടിലൂടെ കൈ കോർത്ത് പ്രേമ ഭാഷണവുമായി അവർ നടക്കുന്നത് എത്രയോ കണ്ടിരിക്കുന്നു.

മഞ്ഞു മൂടിയ മലമുകളിലെ പാറക്കെട്ടുകളിൽ കമിതാക്കൾ നാഗങ്ങളെപ്പോലെ ചുറ്റി മറിയുന്നത് കാണാൻ വേണ്ടി മല കയറുന്നവരും കുറവല്ല.

പലപ്പോളും ചെക്കിങ്ങിനായി മല കയറുമ്പോൾ കാക്കി കണ്ട് പേടിച്ച് ഒരു പരിചയവും ഇല്ലാത്തവരെപ്പോലെ കൈ വിട്ട് മാറുന്നവരെ കണ്ട് ചിരി വന്നിട്ടുണ്ട്.

പരിസരം മറന്ന് ആലിംഗനബദ്ധരായവരെ കൈയ്യോടെ പിടിക്കുമ്പോൾ പലരും കരഞ്ഞു തുടങ്ങും.

ആനക്കൂട്ടം മലയടിവാരത്ത് തമ്പടിച്ചിരിക്കുന്നുവെന്ന് ആദിവാസികൾ അറിയിച്ചതിനെത്തുടർന്നാണ് ഞാനും നാരാണേട്ടനും സുരേഷും മല കയറുന്നത്.

മലയടിവാരത്ത് ആനക്കൂട്ടം ശാന്തമായി മേയുന്നു.പുല്ലിൻ കൂട്ടം ചുവടോടെ പിഴുത് കാലിൽ അടിച്ച് മണ്ണ് കളഞ്ഞ് അവ തിന്നുന്നത് കാണാൻ തന്നെ ഒരാനച്ചന്തമുണ്ട്.

താഴെയുള്ള തീറ്റയിൽ ശ്രദ്ധ പതിപ്പിച്ചാണ് അവയുടെ നിൽപ്പ്. കൂട്ടത്തിൽ കുഞ്ഞുങ്ങൾ ഉള്ളതിനാൽ മുകളിലേക്ക് വരാനുള്ള സാധ്യത നന്നേ കുറവ്.

സഞ്ചാരികളോട് താഴേക്ക് ഇറങ്ങരുതെന്ന കർശന നിർദേശം നൽകിയതിന് ശേഷം ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു.

മലയുടെ രണ്ടാമത്തെ വളവിലൂടെ താഴേക്ക് ഇറങ്ങിയാൽ പെട്ടന്ന് ക്യാമ്പിലെത്താൻ സാധിക്കും.

സഞ്ചാരികൾ ആരും അതിലെ ഇറങ്ങാൻ മെനക്കെടാറില്ല.

വളവ് തിരിഞ്ഞിറങ്ങുമ്പോൾ ഗാർഡ് സുരേഷാണ് ആ കാഴ്ച്ച കാട്ടിത്തന്നത്.

മുകളിലെ പാറയുടെ മുനമ്പിൽ നിന്ന് രണ്ട് പയ്യന്മാർ ക്യാമറയിൽ എന്തോ പകർത്തുന്നു.

രണ്ടെണ്ണത്തിന്റെയും ചിരി കണ്ടപ്പോൾ കാര്യങ്ങൾ പന്തിയല്ല എന്നെനിക്ക് മനസ്സിലായി.

സുരേഷിനെ മുകളിലേക്ക് അയച്ച് അവന്മാരെ കൈയ്യോടെ പൊക്കി.

താഴെ എത്തിച്ച് ക്യാമറയിൽ അവർ പകർത്തിയ ദൃശ്യങ്ങൾ ഞങ്ങൾ പ്ലെ ചെയ്തു.

ദേഷ്യം കൊണ്ട് എന്റെ മുഖത്തേക്ക് രക്തം ഇരച്ചു കയറി.നാരായണേട്ടൻ ഒന്നും മിണ്ടാതെ പതിയെ പിന്നോട്ട് മാറി.

ക്യാമറ ഓഫീസിൽ വന്ന് മേടിക്കാൻ പയ്യൻസിന് നിർദ്ദേശം നൽകി. കൂട്ടത്തിൽ ചെറ്റത്തരം കാണിക്കരുത് എന്ന് പറഞ്ഞ് കരണത്ത് ഓരോന്ന് പൊട്ടിച്ചു.

ചുറ്റുപാടും വീക്ഷിച്ച സുരേഷ് കൈ ചൂണ്ടി.സർ ദാ അവിടെ.അയാൾ കാട്ടിയ സ്ഥലത്തേക്ക് ഞങ്ങൾ നടന്നു.

തുടരും