ആത്മസഖി 41

കാണാമായിരുന്നു.പ്രതീക്ഷയായിരുന്നു എനിക്കവൾ,കാലങ്ങളായ് കൊണ്ട് നടന്ന എന്റെ പ്രിയപ്പെട്ട സ്വപ്നം.ഈ പരിമിതികളൊന്നും അതിന്റെ മാറ്റു കുറക്കില്ലായിരുന്നു.

എന്നെങ്കിലും അവൾ സമ്മതിക്കുമെന്ന് തന്നെയായിരുന്നു എന്റെ വിശ്വാസം.പക്ഷേ.. ഒരു വർഷത്തോളം ഞാൻ കാത്തിരുന്നിട്ടും കണ്ടില്ലെന്ന് നടിച്ച് പതിവ്‌പല്ലവി തന്നെ പറഞ്ഞ്കൊണ്ടവൾ പിന്മാറി.അതുമാത്രമായിരുന്നില്ല,അവളെയോർത്ത് ജീവിതം ഇല്ലാതാക്കരുതെന്നും മറ്റൊരു വിവാഹം കഴിക്കണമെന്നും എന്നെ നിർബന്ധിച്ച് കൊണ്ടിരുന്നു.

ഇനിയീ കാത്തിരിപ്പിനർത്ഥമില്ലെന്ന് പൂർണ്ണ ബോധ്യമായത് കൊണ്ട് വീട്ടുകാരുടെ താല്പര്യപ്രകാരം ഇപ്രാവശ്യം ലീവിന് വന്നപ്പോൾ എല്ലാവരും കൂടെ എന്റെ വിവാഹം തീരുമാനിച്ചു.

എന്തോ അവളെ നേരിട്ട് പോയി ക്ഷണിക്കണമെന്നു തോന്നി . ഞാൻ വിവാഹിതനാകുകയാണെന്നും. തീർച്ചയായും വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും പറഞ്ഞ് വിവാഹ ക്ഷണക്കത്ത് അവളുടെ നേരേ നീട്ടുമ്പോൾ എന്തിനെന്നറിയാതെ എന്റെ കൈ വിറച്ചു.

അത് വാങ്ങാനവൾ കൂട്ടാക്കിയില്ല.

“ഞാനുറപ്പായും വരും.നല്ലൊരു ജീവിതമുണ്ടാകാൻ എന്നും ഞാൻ ഈശ്വരനോട് പ്രാർത്ഥിക്കാറുണ്ട്.”
എന്നിൽ നിന്നും മുഖം വെട്ടിച്ച് ഇടറുന്ന വാക്കുകളോടെ മറുപടി തന്നു.

അതവിടെ വെച്ച്, ആ മുഖത്തേക്ക് നോക്കാനാവാതെ തിരിഞ്ഞ് നടക്കുമ്പോൾ ശൂന്യത കൊണ്ടെന്റെ മനസ്സ്‌ ഇരുണ്ട് മൂടിയിരുന്നു.
************************************************
ഇന്നായിരുന്നു എന്റെ വിവാഹം….

കുടുംബങ്ങൾ മാത്രം ഒത്തുചേർന്ന് വലിയ ആർഭാടങ്ങളൊന്നുമില്ലാതെ ചെറിയൊരു ചടങ്ങ്. അവളും, വീട്ടുകാരും വന്നിട്ടുണ്ടായിരുന്നു. കതിർമണ്ഡപത്തിലേക്ക് കേറും മുമ്പേ ഞാനവളുടെ അടുത്തേക്ക് ചെന്നു

2 Comments

  1. • • •「തൃശ്ശൂർക്കാരൻ 」• • •

    ❤️❤️❤️❤️❤️?

  2. Superb story. Good feel! All the best!

Comments are closed.