ശിവദം 73

Views : 14289

ചുറ്റും വിജനമാണ്…ചെമ്മന്‍ പാതയ്ക് അവസാനം ആണ് ആ കല്‍പടവുകള്‍..അതിനും മുകളിലേക്ക് ധൃതിയില്‍ ഓടുകയാണ്…ഓടി എത്തിയത് മൊട്ട കുന്നിനു മുകളില്‍..കണ്ണുകള്‍ ഇടം വലം വെട്ടുന്നു..ആരെയോ തിരയുകയാണ്.

.ശവം കരിയുന്ന കറുത്ത പുക ചാത്തന്‍ മലയുടെ താഴെ നിന്നുയരുന്നു..അവ്ടെ ആരുടെയോ ശവം കത്തുന്നുണ്ട്..ആ ചുടല പറമ്പില്‍.

.അതിനും അപ്പുറം ആണ് ആത്മാക്കളുടെ താഴ്വര..

പെട്ടെന്ന് കത്തി കൊണ്ടിരുന്ന ആ ശരീരം ഉയര്‍ന്നുവോ?പേടിച്ച് പിറകി ലേക്ക് മാറും മുന്നെ ആരോ തന്നെ താഴേക്ക് തള്ളിയോ?

എരിഞ്ഞു പൊങ്ങിയ ആ ശവശരീരത്തിനു മുകളിലേക്ക്..ഒരു നിലവിളിയോടെ താഴേക്ക് പതിക്കുന്ന തന്റെ കയ്യിലെന്തോ മുറുകെ പിടിച്ചിരിക്കുന്നു..ഒരു രുദ്രാക്ഷം..!

രാവിന്റെ ചൂടോ സ്പ്നത്തിന്റെ ചൂടോ കൊണ്ട് ഞെട്ടി ഉണര്‍ന്നപ്പോള്‍ താന്‍ വിയര്‍ത്തിരുന്നു..

താഴെ ഉറങ്ങുന്ന വസുവിനെ കണ്ടു..പൊടിപിടിച്ച ജനല്‍ വിരി മാറ്റി പുറത്തേക്ക് നോക്കി ..

,തെരുവില്‍ രാത്രി കച്ചവടം അവസാനിച്ചിട്ടില്ല…വസുവിന്റെ കൂടെ പോകണോ ?അതോ ഇവരില്‍ ഒരാളായ് ഇവ്ടെ..!

വസുവിനൊപ്പം പോയാലും ഇത് തന്നെ ആവില്ലെന്നെന്തുറപ്പ്?തനിക്കു വേണ്ടിയാണ് അവൻ യാത്ര നീട്ടി വയ്കുന്നത്..

.മറ്റൊരു ലോഡ്ജ് നോക്കണ്ട എന്റെ മുറിയില്‍ ഉറങ്ങാം എന്ന് പറയുമ്പോളും അവന്റെ മേല്‍ ഒരു സംശയം ഉണ്ടായിരുന്നു..

അവന്റെ നാടിനെ കുറിച്ചുള്ള കഥകള്‍ അച്ഛന്‍ പറഞ്ഞ് കേട്ട കഥകള്‍ ഇതൊക്കെ ആണ് ഇന്ന് തനിക്ക് അവനിലുള്ള ഈ അടുപ്പത്തിനു കാരണം..

എന്തോ സ്പ്നം കണ്ടിട്ടാകും അവന്റെ ചുണ്ട്കളില്‍ ഒരു ചിരി വിരിഞ്ഞത്…
ഒന്നു കൂടി ചരിഞ്ഞ് വലതു കൈ മുഖത്തേക്ക് വയ്ക്കുമ്പോള്‍ അവള്‍ കണ്ടു ആ രുദ്രാക്ഷം അതേ രുദ്രാക്ഷം..!

“പീലി ദേ അടുത്ത സ്റ്റേഷന്‍ നമ്മുടേതാണ്..പിന്നെ 15 mint യാത്ര വീട്ടിലേക്ക്..”

.അവന്റെ മനസ്സിലെ സന്തോഷം വാക്കുകളിലും മുഖത്തും നിറഞ്ഞ് നിന്നു..

“ദേ വസു അധികം സന്താഷിക്കണ്ട ഞാന്‍ എപ്പോള്‍ വേണേലും തിരിച്ച് പോകുമേ?”അവൻ ആ വാക്കുകൾ ശ്രദ്ധിച്ചില്ല അന്ന് തോന്നി..

ബസ്സില്‍ നിന്നിറങ്ങിയപ്പോള്‍ കണ്ടു സ്ഥലപേര് മയിലാടും കുന്ന്.

.വസു പറഞ്ഞത് ഓര്‍മ്മയില്‍ നിറഞ്ഞു…

പണ്ട് പണ്ട് ഈ സ്ഥലം ഒക്കെ വലിയ കാടുകളും മലകളും ആയിരുന്നു…മയിലുകളായിരുന്നു ഇവ്ടെ മുഴുവനും..കണ്ണാടി

Recent Stories

The Author

9 Comments

  1. Thanks ragendu

  2. രാകേന്ദു ചേച്ചി താങ്ക്സ്…adiploi kadha…💖❤️💞

  3. ഏക - ദന്തി

    ഒരു നീരാളി അമ്മച്ചി വഴിതെറ്റിച്ചു വിട്ടതാണിങ്ങോട്ട് .. എന്തായാലും വായിച്ചു .. ആസ്വദിച്ചു …

    കടലാഴങ്ങളിൽ നീരാളിക്ക് സ്തുതി ….. ഇതെഴുതിയ ദേവുട്ടിക്കും ….

    thank you ragendu for your kind suggestion
    and thanks devootty for your story …it was a goo read !….

    തോനെ ഹാർട്സ് …

    ഏക ദന്തി

  4. 😱😱 രാഗേന്ദു ചേച്ചി പറഞ്ഞിട്ടാ ഇതുവഴി വന്നേ…കിടിലൻ എന്നു പറഞ്ഞാൽ കുറഞ്ഞു പോകും..variety theme ..എന്തായാലും വൈകി ആണെങ്കിലും ഞാൻ ഇവിടെ എത്തിയില്ല…thanks to രാഗേന്ദു ചേച്ചി..💚

  5. രാഗേന്ദുവിന്റെ അഭിപ്രായം ആണിവിടെ എത്തിച്ചത്. മികച്ച കഥ എന്നുപറയാനൊരു മടിയുമില്ല. അഭിനന്ദനങ്ങൾ.
    With Respect & Love, 🦋 Bernette 🦋

  6. Uff അടിപൊളി കഥ…!
    ആദ്യം കുറച്ച് starting trouble ഉണ്ടായിരുന്നു. പിന്നെ ഒരു flow കിട്ടി.
    വെറൈറ്റി theme, നന്നായി അവതരിപ്പിച്ചു.

    ഒത്തിരി സ്നേഹം…!❤️❤️❤️

    And thanks to രാഗേന്ദു..!😇

  7. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    COMING FROM ragu echi .. 😉
    . rocking … 💃💃

    adhyam onnum manasilayilla enkilum last ellam pidikitti …

    nalla kadha

  8. അപരിചിതൻ

    ദേവൂട്ടി,

    നന്നായിരുന്നു..നല്ല എഴുത്താണ്..ഒരു തുടര്‍ക്കഥ ആയി എഴുതാമായിരുന്ന പ്ളോട്ട് ആയിരുന്നു എന്ന് തോന്നി.

    ഈ കഥ സജസ്റ്റ് ചെയ്ത രാഗേന്ദുവിന് നന്ദി..!!

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com