Punarjani Part 2 by Akhilesh Parameswar Previous Part ആളനക്കമില്ല എന്നുറപ്പായതും ഇലച്ചാർത്തുകൾക്കിടയിലൂടെ ആ രൂപം പതിയെ മുൻപോട്ട് നീങ്ങി. അമ്പിളിക്കല മേഘ പാളികൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി.മങ്ങിയ വെള്ളി വെളിച്ചം മരച്ചില്ലയിൽ തട്ടിച്ചിതറി. മതിലിന് മുകളിരുന്ന കരിമ്പടം പുതച്ച രൂപം ഒരു പ്രത്യേക ശബ്ദമുയർത്തി. പ്രതിവചനം പോലെ ഇരുളിൽ ഒരു പന്തം തെളിയുകയും അതേ വേഗത്തിൽ അണയുകയും ചെയ്തു. ആഗതൻ ഇടം കാൽ മതിലിൽ ഉറപ്പിച്ച് പുലിയെപ്പോലെ കുതിച്ചുയർന്നു. വായുവിൽ മൂന്ന് മലക്കം മറിഞ്ഞുകൊണ്ട് അയാൾ […]
Author: Tintu Mon
മല്ലിമലർ കാവ് 6 26
Mallimalar Kavu Part 6 by Krishnan Sreebhadhra Previous Part ” യക്ഷിയുടെ സ്പർശനമേറ്റതും ഹർഷനും തമ്പിയും മോഹാലസ്യപ്പെട്ട് അവർ നിന്നിടത്തു തന്നെ കുഴഞ്ഞു വീണു. ഓർമ്മകൾ ഓടിയെത്തിയപ്പോൾ ചുറ്റുവിളക്കുകളാൽ അലംകൃതമായ. ധൂമപാളികൾ നിറഞ്ഞു നിന്നിരുന്ന. വലിയൊരു അകത്തളിലെ രാമച്ച കിടക്കയിൽ മയങ്ങി കിടക്കുകയായിരുന്നു അവർ രണ്ടു പേരും…! സുഗന്ധ ദ്രവ്യങ്ങൾ ഹോമകുണ്ഠത്തിൽ എരിഞ്ഞു തീരുന്ന. കുളിർമ്മയുള്ളൊരു നല്ല സുഗന്ധം അവിടമാകെ നിറഞ്ഞു നിന്നിരുന്നു. ചുറ്റും നിന്ന് മുഴങ്ങുന്ന ശിവനാമ കീർത്തനങ്ങൾ അവരുടെ കാതുകളിൽ […]
അമ്മുവെന്ന ഞാൻ…. 20
Ammu Enna Njan by Jibin John Mangalathu റാണി മഠത്തിന്റെ പളപളപ്പാർന്ന മെത്തയിൽ ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.. എഴുന്നേൽക്കണം എന്നുണ്ട് പക്ഷെ കഴിയുന്നില്ല.. അയാളുടെ കൈകൾ എന്റെ വയറ്റിൽ ചുറ്റിപ്പിടിച്ചിരിക്കുന്നു.. ഊരേതെന്നോ നാടേതാണെന്നോ അറിയാത്ത എത്രയോ പേരാണ് ഇങ്ങനെ എന്റെ ശരീരത്തിലൂടെ കടന്നു പോയത്. അനാഥയായ എന്നെ റാണിയമ്മ വളർത്തിയത് ഇതിനായിരുന്നോ… അറിയില്ല… കൂർക്കം വലിച്ചുറങ്ങുന്ന അയാളുടെ മുഖത്തു ഞാൻ അറപ്പോടെ നോക്കി.. പെണ്ണുങ്ങളെ കാണാത്ത പോലെയുള്ള ആക്ക്രാന്തമായിരുന്നു ഇന്നലെ.. എന്നെ ജീവനോടെ […]
ഒറ്റയാൻ – 4 Last Part 22
Ottayan Part 4 by Mujeeb Kollam Previous Part അനീഷിന്റെ വണ്ടി കുറേ ദൂരം മുന്നോട്ട് പോയി .പേടിച്ചിട്ടാണെങ്കിൽ ഒന്നും മിണ്ടാൻ കൂടി കഴിയുന്നില്ല അനീഷിന്. പോകുന്ന വഴിയിൽ നാലു ചുറ്റും നോക്കുന്നുണ്ടായിരുന്നു. ഒറ്റയാൻ പറഞ്ഞാൽ അതിന് ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല. മറ്റ് രണ്ട് പേരേയും കൊലപ്പെടുത്തിയത് അനീഷിന്റെ ഓർമ്മയിൽ വന്നു. ഈശ്വരാ എന്തൊരു പരീക്ഷണമാണിത്. അച്ഛാ ഒന്ന് വേഗം പോകാൻ പറ . മോനേ.. നീ പേടിക്കണ്ട ഒന്നും സംഭവിക്കില്ല. വഴിയേ പോകുന്നവരെയെല്ലാം […]
ഒറ്റയാൻ – 3 31
Ottayan Part 3 by Mujeeb Kollam Previous Part ഗൗതമിന് വിശ്വസിക്കാനായില്ല ഫ്രെഡിയുടെ മരണം. .പോലീസിന്റെ സുരക്ഷ വലയം ഭേദിച്ച് എങ്ങനെ ..? ആലോചിച്ചിട്ടാണെങ്കിൽ ഭയം തോന്നുന്നു. എന്തിനാ .ഒറ്റയാൻ നമ്മുടെ പിറക്കെ വരുന്നത്. എത്ര ചിന്തിച്ചിട്ടും അതിനു മാത്രം ഉത്തരം കിട്ടുന്നില്ലല്ലോ.. പോസ്റ്റ്മോർട്ടം കഴിഞ്ഞു ഫ്രെഡിയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അടക്കം ചെയ്തു. . വിഷവാതകം ശ്വസിച്ചതാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. എന്നാലും ഇതെങ്ങനെ സംഭവിച്ചു…? അനീഷേ.. ഇനി ഞാനും നീയും […]
പുനഃർജ്ജനി – 1 11
Punarjani Part 1 by Akhilesh Parameswar കേരള ദേശം നിലവിൽ വരുന്നതിന് മുൻപ് നാട്ടുരാജ്യങ്ങളായിരുന്ന മലയാള മണ്ണ് ചേര സാമ്രാജ്യം മുതൽ പടിഞ്ഞാറ് സമുദ്രം വരെയും നീണ്ട് കിടന്നു. വടക്കുംകൂറും തെക്കുംകൂറും കോലത്ത് നാടും തിരുക്കൊച്ചിയും തിരുവിതാംകൂറുമായി വിഭജിച്ച് നിന്ന നാട്ടുരാജ്യങ്ങളിൽ നായർ കുടുംബങ്ങളെ അധികാരം നൽകി നാടുവാഴികളാക്കിയിരുന്നു. ചോര കൊണ്ട് കണക്ക് വീട്ടുന്നവർ നാടുവാണ കാലം.ഗൗണാർ നദി പലവുരു രുധിരം വീണ് ചുവന്നു. തറവാടുകളും നാട്ടുരാജ്യങ്ങളും തമ്മിൽ ദുരഭിമാനത്തിന്റെയും പദവിയുടെയും അംഗ ബലത്തിന്റെയും പേരിൽ […]
ഒറ്റയാൻ – 2 29
Ottayan Part 2 by Mujeeb Kollam Previous Part ഹോ ഭയാനകമായിരുന്നു ആ കാഴ്ച്ച .ജോൺസണിന്റെ മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കപ്പെട്ടിരുന്നു. ആരാണീ ക്രൂരത കാട്ടിയത്.ഗൗതമും അനീഷും ഫ്രെഡിയും മുഖത്തോട് മുഖം നോക്കി.മൂവരും പേടിച്ചിരുന്നു. ജോൺസണിന്റെ വീട്ടിൽ വിവരമറിയിച്ചു.പോലീസെത്തി ആ ശരീരം പരിശോധിച്ചു.ഗൗതമിനെയും കൂട്ടുകാരെയും വിളിച്ചു കാര്യങ്ങൾ തിരക്കി.ഗൗതം പറഞ്ഞു സർ ഇന്നലെ രാത്രിയിൽ ജോൺസണിന്റെ ഫോണിൽ നിന്ന് ഒരാൾ വിളിച്ചിരുന്നു. ആരാ വിളിച്ചത് .? എന്താ പറഞ്ഞത്.? സർ ആരാന്നറിയില്ല .ജോൺസണാണെന്ന് കരുതിയാ ഞാൻ […]
ഒറ്റയാൻ – 1 42
Ottayan Part 1 by Mujeeb Kollam കോരിച്ചൊരിയുന്ന മഴ കാരണം കോളേജിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ നിൽക്കുക ആയിരുന്നു ശ്യാം.കോളേജിലെ സമർത്ഥനായ വിദ്യാർത്ഥി ആണ് ശ്യാം. കലാകായിക വിനോദങ്ങളിലെല്ലാം എന്നും ഒന്നാമനായിരുന്നു.എപ്പോഴും കൂട്ടുകാരിൽ നിന്നും ഒരകലം പാലിച്ചിരുന്നു. സാഹചര്യമാണ് അവനെ അതിന് പ്രേരിപ്പിച്ചത്. അച്ഛനും അമ്മയും കുഞ്ഞിലെ മരിച്ചു. അകന്ന ബന്ധത്തിലുള്ള ഒരാളിന്റെ കൂടെ ആയിരുന്നു ശ്യാം വളർന്നത്. പഠിച്ച് ജോലി നേടുക എന്നതാണ് ലക്ഷ്യം . ഹൊ ഈ മഴ ഒന്ന് തോർന്നിരുന്നെങ്കിൽ അവൻ […]
കാലം കാത്തുവെച്ച കഥ 34
Kaalam Kathuvacha Kadha by Jisha Kizhakkethil ജോലി കഴിഞ്ഞു മുറിയിലെത്തി വെറുതെ മുഖപുസ്തകത്തിലൂടെ കണ്ണോടിച്ചപ്പോളാണ് സുഹൃത്ത് ഷെയർ ചെയ്തൊരു വാർത്ത കണ്ണിൽ പെട്ടത്… എന്റെ നാട്ടിലെ അത്ര പ്രശസ്തമൊന്നുമല്ലാത്ത ഒരു ചെറിയ തുണിക്കട തീപിടിച്ചെന്നും ആളപായമൊന്നുമില്ലെന്നും, കടയിൽ ജോലിക്കു നിന്നിരുന്ന കുട്ടിക്ക് കാര്യമായ പൊള്ളൽ ഏറ്റിറ്റുണ്ടെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം… സ്വാഭാവികമായും സ്വന്തം നാടായതു കൊണ്ട് അറിയാവുന്ന ആരെങ്കിലുമാണോന്നു അറിയാൻ വേണ്ടിയാണ് നാട്ടിലുള്ള കൂട്ടുകാരൻ സതീഷിനെ ഫോൺ ചെയ്ത് കാര്യം അന്വേഷിച്ചത് അവനോട് കാര്യം ചോദിച്ചപ്പോൾ അറിയാവുന്ന […]
ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 2 6
Joychettan Paranja Kadha Part 2 by Ares Gautham അങ്ങിനെ സംഭവം നാട്ടിലാകെ ഫ്ലാഷ് ആയി. അതിനെ തുടര്‍ന്നാണ് അച്ചനെ കൂട്ടിക്കൊണ്ട് വന്ന് ഒന്ന് പ്രാര്‍ഥിപ്പിക്കാം എന്ന തീരുമാനം അവര്‍ക്കിടയില്‍ ഉണ്ടാകുന്നത്. അച്ചനെ വിളിക്കണമെങ്കില്‍ ആദ്യം കപ്പ്യാരോട് കാര്യം പറയണമല്ലോ, ഈ മൂര്‍ത്തിയേക്കാള്‍ വലിയ ശാന്തിയെന്ന് പറയുന്നത് പോലെയാണ് ചില കപ്പ്യാര്മാരുടെ കാര്യം. ഇതൊക്കെ അച്ചനേക്കാള്‍ പിടുത്തം തനിക്കാണെന്ന് വരെ കീറിക്കളയും. ഭാഗ്യത്തിന് ഇവിടത്തെ കപ്പ്യാര്, മിസ്റ്റര്‍ വറീത് പറഞ്ഞ കാര്യം കുറച്ച് ഭേദമായിരുന്നു. “നമ്മട […]
ആദ്യത്തെ കൺമണി 26
Adiyathe Kanmani by സനൽ SBT ഹലോ അരുണേട്ടാ ഇത് എവിടാ ? ഞാൻ നന്മുടെ ക്ലബ്ബിൽ ഉണ്ട് .എന്താ? വന്നിട്ട് 2 മാസമായി ഏത് നേരവും ആ ക്ലബ്ബിൽ ആണല്ലോ. ഒന്ന് വേഗം വീട്ടിലേക്ക് ഓടി വായോ നിക്ക് ഒരു കാര്യം പറയാനുണ്ട്. നീ എന്താ കാര്യം പറ ചുമ്മാ മനുഷ്യനെ പേടിപ്പിക്കാതെ . അതൊക്കെ വന്നിട്ട് പറയാം. ആ പിന്നെ വരുമ്പോൾ ഒരു മസാല ദോശ കൂടി മേടിച്ചോ. മസാല ദോശയോ ഇപ്പോഴോ? നിനക്ക് […]
ഒരു വേശ്യയുടെ കഥ – 1 3844
Oru Veshyayude Kadha Part 1 by Chathoth Pradeep Vengara Kannur ഗ്ലാസിൽ ഒഴിച്ചു വച്ചിരിക്കുന്ന ചുവന്ന ദ്രാവകത്തിലേക്ക് നുരയുന്ന സോഡാ ആദരവോടെ ചേർക്കുന്നതിയിലാണ് റൂം ബോയുടെ പിറകേ അറക്കുവാൻ കൊണ്ടുപോകുന്ന മൃഗത്തെപ്പോലെ അവൾ അറച്ചറച്ചു കയറിവന്നത്. ഗ്ലാസ്സിലെ നുരയുന്ന ദ്രാവകം ചുണ്ടോടു ചേർക്കുന്നതിടയിൽ അയാൾ തലയുയർത്തി വിരണ്ടഭാവത്തോടെ ഭയവിഹ്വലമായ മിഴികളോടെ അകത്തേക്കു കയറുന്ന അവളുടെ മുഖത്തേക്ക് പാളിനോക്കി. ചുണ്ടിലും നഖങ്ങളിലും കടും നിറങ്ങളിലുള്ള ചായവുംതേച്ചു ഷാമ്പൂ തേച്ചു പാറിപ്പറക്കുന്ന മുടിയിഴകളുമുള്ള ഒരു രൂപത്തെയാണ് പ്രതീക്ഷിച്ചതെങ്കിലും […]
ജോയിച്ചേട്ടന്‍ പറഞ്ഞ കഥ – 1 11
Joychettan Paranja Kadha Part 1 by Ares Gautham കുറെ നാളുകള്‍ക്ക് മുന്‍പ് ഒരു പരിപാടിക്കിടെയാണ് എണ്‍പത് കഴിഞ്ഞ ജോയിച്ചേട്ടനെ പരിചയപ്പെടുന്നത്. ആള്‍ക്ക് ഓര്‍മ്മയൊക്കെ നന്നേ കുറവായത് കൊണ്ട് ഏറെ പണിപ്പെട്ടാണ് ഇതൊക്കെ ഒരുവിധത്തില്‍ പറഞ്ഞ് ഒപ്പിച്ചത്. പിന്നെ കുറെയൊക്കെ നമ്മുടെ ഭാവന. കോട്ടയം – പത്തനംതിട്ട ഭാഗത്തെവിടെയോ കുറെ ഉള്ളിലായിട്ടുള്ള ഒരു പള്ളിയിലെ കൈക്കാരനായിരുന്നു അന്ന് ജോയിച്ചേട്ടന്‍. ആ സമയത്ത് നാട്ടിലെ തേക്കുമ്മൂട്ടില്‍ എന്ന പ്രമുഖ കുടുംബത്തിലാണ് ഈ കഥ നടക്കുന്നത്. ശ്രദ്ധിക്കുക, പേരുകള്‍ […]
ഒരു പ്രപ്പോസൽ അപാരത 30
Oru Proposal Aparatha by Bindhya Vinu ” കൂടെ ജീവിക്കാൻ നീയൊണ്ടേല് ഞാൻ വേറെ ലെവലാടീ.കെട്ടി കൂടെക്കൂട്ടട്ടേ നിന്നെ ഞാൻ?” പതിവ് നാട്ടാചാരങ്ങളായ റോസാപ്പൂവും ഐ ലവ് യൂ പറച്ചിലുമൊക്കെ കാറ്റിൽ പറത്തി ഇച്ചൻ പ്രണയം പറയുമ്പൊ തലയിലൊരു തേങ്ങ വീണപോലുള്ള എഫക്റ്റായിരുന്നു. ആകെ ബ്ലാങ്കായി മിഴിച്ചിരിക്കുമ്പോൾ ഇച്ചൻ വീണ്ടും ചോദിച്ചു “എന്നാ നിനക്ക് പറ്റത്തില്ലേ?അത്ര ഇഷ്ടായതോണ്ടാടീ . സൗകര്യമൊണ്ടേല് മതി. അല്ല നിനക്കിനി അങ്ങനെയൊന്നും തോന്നണില്ലേ വേണ്ട.നീ കൂടെയൊണ്ടേല് ലൈഫിച്ചിരി കൂടെ കളറാകുമെന്ന് തോന്നിയിട്ടാ” […]
പ്രകാശം പരത്തുന്ന പെൺകുട്ടി – 3(Last Part) 13
Prakasam Parathunna Penkutti Last Part by Mini Saji Augustine Previous Parts പ്രോഫസറുടെ ശരീരം അവർ പഠിപ്പിച്ച കോളേജിലും അവരുടെ വീട്ടിലും പൊതു ദർശനത്തിനു വച്ചു. എല്ലാവർക്കും ആ മരണം ഞെട്ടലാണ് ഉണ്ടാക്കിയത്. സമൂഹത്തിലേ വിവിധ തലത്തിലുള്ളവർ അവർക്ക് ആദരാഞ്ജലി അർപ്പിച്ചു.അങ്ങനെ ആ ജീവിതം മണ്ണിനോട് അലിഞ്ഞു ചേർന്നു. വർഷക്ക് പെട്ടന്ന് തനിക്ക് ആരും ഇല്ലാത്തത് പോലെ തോന്നി. തനിക്ക് ഒരു അമ്മയുടെ സ്നേഹം അവരിലൂടെയാണ് കിട്ടിയത്. അതാണ് ഇപ്പോൾ നഷ്ടമായത്. അവളുടെ കണ്ണുകൾ […]
ആവന്തികയുടെ പ്രണയം 20
Avantikayude Pranayam by മിനി സജി അഗസ്റ്റിൻ അവന്തിക വൃന്ദാവനത്തിന്റെ വീഥിയിടെ നടക്കുകയാണ് അവളുടെ കണ്ണുകൾ ആരേയോ തിരയുന്നുണ്ട്? ആരാണത്? അവളുടെ മനം കവർന്ന ആ സുന്ദരൻ? മറ്റാരുമല്ല എല്ലാവരേയും തന്റെ മായപുഞ്ചിരിയാൽ മയക്കിയവൻ ആ ചേലകള്ളൻ കാർവർണ്ണൻ. അവളുടെ മനസിലോ ആ കായാമ്പൂവർണ്ണന്റെ മനോഹര രൂപം മാത്രം. ആവന്തികാ….. ആരോ വിളിക്കുന്നത് പോലെ തോന്നി. അവൾ തിരിഞ്ഞു നോക്കി.ആരേയും കണ്ടില്ല. അത് അവൾക്ക് നിരാശ തോന്നി. അവൾ ചിന്തിച്ചു അത് അങ്ങനെയാണല്ലോ ഒരുത്തനേ തന്നെ നിനച്ചിരുന്നാൽ […]
മറവി 18
Maravi by Jayaraj Parappanangadi അമ്മാ….. അമ്മാാ… അമ്മാാാ….. ഇതെന്താ മോളെ ..ഇങ്ങിനെ തോണ്ടിത്തോണ്ടിവിളിയ്ക്കുന്നേ ? രാവിലെത്തുടങ്ങിയതാണല്ലോ.. ഇൗ പതിവില്ലാത്ത വിളി…. നിന്റെ പ്രശ്നമെന്താ…? സ്കൂളിലാരോടേലും വഴക്ക് കൂടിയോ ? അതോ മറ്റെന്തെങ്കിലും….? ചെറിയ കുട്ടിയൊന്നുമല്ലല്ലോ.. എട്ടിലെത്തിയതിന്റെ ഒരു പക്വതയൊക്കെ കാണിയ്ക്കണ്ടേ …? സമയം പതിനൊന്നുമണിയായില്ലേ ? മോൾക്കുറങ്ങിക്കൂടെ ? അമ്മയൊരു ഗ്രൂപ്പിന്റെ അഡ്മിനാണെന്ന കാര്യം മോള് മറക്കരുത്… എന്തെല്ലാം കാര്യങ്ങള് നോക്കണം … പോസ്റ്‌കൾക്ക് അപ്രൂവൽ കൊടുക്കണം … റിക്വസ്റ്റു് ഏഡ് ചെയ്യണം .. എല്ലാറ്റിലും […]
പ്രവാസിയുടെ പെട്ടിയുടെ മാറ്റം 22
Pravasiyude Pettiyude Mattam by Sheriff Ibrahim ‘അടുത്താഴ്ച്ച ഞാൻ നാട്ടിൽ വരുന്നുണ്ട്. എന്താണ് ഉമ്മാക്ക് കൊണ്ട് വരേണ്ടത്?’ ബഹ്റൈനിൽ നിന്നും ശുക്കൂർ മോന്റെ ഫോണിലൂടെയുള്ള ചോദ്യം. ‘വേണ്ട മോനെ ഉമ്മാക്ക് ഒന്നും വേണ്ട. മോൻ ഇങ്ങ് വന്നാൽ മതി. പിന്നെ സുലുവിന് ഒരു മോതിരം വേണമെന്ന് പറഞ്ഞു. അത് കൊണ്ടരാൻ മറക്കണ്ട’. അവന്റെ ഭാര്യ സുലൂ ആവശ്യപ്പെട്ടത് പറഞ്ഞപ്പോൾ സമാധാനമായി. അവനെ കാണാൻ കൊതിയോടെ കാത്തിരുന്നു. എന്റെ ഏറ്റവും ഇളയ മകനാണവൻ. അവന്ന് മൂത്തവരായി മൂന്ന് […]
അവൾ ഗൗരി 30
Aval Gowri by Niyas Vaikkom “ഇറങ്ങിപ്പോടീ എന്റെ ക്‌ളാസ്സീന്ന് ” ചോരയൊലിയ്ക്കുന്ന കൈ അമർത്തിപ്പിടിച്ചുകൊണ്ടു ഒരു കാലിൽ മുടന്തുള്ള മാലതി ടീച്ചർ അലറി. ശബ്ദം കേട്ട് തൊട്ടപ്പുറത്തെ ഓഫീസ് മുറിയിൽ നിന്ന് പ്രിൻസിപ്പൽ അംബിക ടീച്ചർ ഇറങ്ങി വന്നു. മാലതി ടീച്ചറുടെ കയ്യിൽ നിന്നും വീഴുന്ന ചോരത്തുള്ളികൾ ക്ലാസ്സ് റൂമിന്റെ തിണ്ണയിൽ ചുവന്ന പുള്ളികൾ തീർത്തു കൊണ്ടിരുന്നു. ബാക്ക് ബഞ്ചിനരികിൽ ചൂരലുമായി നിൽക്കുന്ന ഗൗരിയുടെ കണ്ണുകളിൽ അഗ്നി ജ്വലിച്ചു നിൽക്കുന്നത് പോലെ തോന്നി. ” കുട്ടികൾക്കിത്രയും […]
കരിയിലകൾ 25
Kariyilakal by Ajith Kumar Preman ‘നമുക്ക് പിരിയാം ദേവ്’ ഈ രണ്ട് വാചകങ്ങൾ മാത്രമുള്ള വെള്ള പേപ്പർ തന്നെ ചുട്ടെരിക്കുന്ന തീപോലെ അയാളുടെ മനസ്സിനെ പൊതിഞ്ഞ് കിടക്കുകയാണ്. ഞാനെന്തൊരു ജന്മമാണ്, മകനേയും കൊണ്ടവൾ പോകാനൊരുങ്ങിയപ്പോൾ അരുതെന്നൊരു നോട്ടംപോലും അവൾക്കുനേരെ എറിഞ്ഞില്ലല്ലോ, അല്ല അവളുടെ കണ്ണുകളിലേക്ക് നോക്കാനുള്ള ശക്തിയെനിക്കുണ്ടായിരുന്നോ? ഇനി ഞാനെന്തെങ്കിലും പറഞ്ഞിരുന്നെങ്കിൽ അതൊരു നുണ മാത്രമാണെന്ന് എന്നേക്കാൾ നന്നായി അവൾക്കറിയാം. പക്ഷെ അവളെ ഞാനെത്ര സ്നേഹിച്ചിരുന്നു എന്ന്,അല്ല സ്നേഹിക്കുന്നു എന്ന് എങ്ങിനെ അവളെ?? ശരിയാണ് ബോധിപ്പിക്കാൻ […]
പ്രകാശം പരത്തുന്ന പെൺകുട്ടി – 2 6
Prakasam Parathunna Penkutti Part- 2 by മിനി സജി അഗസ്റ്റിൻ Previous Parts കിഷോറിന് ഇടക്ക് ഒരു സംശയം വൈകിട്ട് വന്ന് കിടക്കുന്നത് പോലെയല്ല താൻ രാവിലെ എണീക്കുന്നത്. ആരോ തന്റെ ഷൂസൊക്കെ അഴിച്ചു മാറ്റി നന്നായി പുതപ്പൊക്കെ പുതപ്പിച്ചു കിടത്തുന്നുണ്ട്. ആരാണത്? അമ്മയാണോ? വയ്യാത്ത അമ്മ മുകളിലേക്ക് വരുമോ? ഇല്ലെങ്കിൽ പിന്നെ ആര്? അമ്മയുടെ സഹായത്തിനു നിക്കുന്ന ആ കുട്ടിയോ? ഹേയ് ഒരു ചാൻസും കാണുന്നില്ല. അവളേ എവിടയോ കണ്ടിട്ടുള്ളത് പോലെ തോന്നാറുണ്ട്. എന്നാൽ […]
ഒറ്റക്കൊലുസ് 18
Ottakolusu by Shabna Felix “നീ ഇതു എന്തു നോക്കുവാ?” ചുമരിൽ തൂക്കിയ ചിത്രത്തിൽ കണ്ണുകൾ ഉടക്കിയപ്പോഴാണ് പിന്നിൽ നിന്നും ആ ചോദ്യം ഉയർന്നത്.. “ഒന്നുമില്ലെടീ.. ചുമ്മ , ഈ ചിത്രം .. “വാചകം പൂർത്തികരിക്കാതെ അവളുടെ കണ്ണുകൾ വീണ്ടും ചുമരിലേക്കു നീണ്ടു.. അവളുടെ ദൃഷ്ടിക്കു അകമ്പടി സേവിച്ച് രേണുവിന്റെയും കണ്ണുകൾ അങ്ങോട്ടു പാഞ്ഞു.. ,”ഓ.അതോ , അതൊരു പഴയ പെൻസിൽ ഡ്രോയിങ്..നീ ഈ ചായ കുടിച്ചേ..ചൂടാറും മുന്നേ..”കയ്യിലിരുന്ന ചായക്കപ്പു സംഗീതയുടെ കയ്യിലേക്ക് വെച്ചു കൊടുത്ത് റിങ് […]
പ്രകാശം പരത്തുന്ന പെൺകുട്ടി – 1 17
Prakasam Parathunna Penkutti Part- 1 by മിനി സജി അഗസ്റ്റിൻ മോളേ നീ ഇന്ന് കിഷോർ വരുമ്പോൾ ഒന്ന് വാതിൽ തുറന്ന് കൊടുക്കണേ. എനിക്ക് ഇന്ന് തീരേ വയ്യ പ്രൊഫസർ അംബികാ വർഷയോട് പറഞ്ഞു. വർഷ അയ്യോ മാം ഞാൻ എന്ന് പറഞ്ഞ് ശങ്കിച്ചു നിന്നു. അവർ അവളേ ആശ്വസിപ്പിച്ചു.സാരമില്ല നീ വാതിൽ തുറന്ന് കൊടുത്താൽ മാത്രം മതി അവർ പറഞ്ഞു നിർത്തി. രാത്രി പതിനൊന്ന് കഴിഞ്ഞപ്പോൾ കിഷോർ വന്നു. കോളിങ്ങ് ബെൽ അടിച്ചപ്പോൾ അവൾ […]
കന്യകയായ അഭിസാരിക 16
Kanyakayaya Abhisarika by Akila Regunath പേര് പോലെ തന്നെ അവളുടെ കന്യകത്വം എന്നുമൊരു വിസ്മയമായിരുന്നു… കാരണം ഓരോ രാവിലും …വരുന്ന അതിഥികൾക്ക് മുൻപിൽ യൗവനം തുളുമ്പുന്ന നിത്യ കന്യക ആയിരുന്നു അവൾ…ശിവകാമി ഇന്ദ്രസദസ്സിലെ….അപ്സരസ്സുകളെ വെല്ലുന്ന….അവളുടെ വശ്യമായ സൗന്ദര്യത്തിൽ മയങ്ങാത്ത ആരുമുണ്ടാകില്ല എന്ന് വേണമെങ്കിൽ പറയാം….. കരിമഷിയാൽ വാലിട്ടെഴുതിയ.. കുസൃതി തുളുമ്പുന്ന …പാതി കൂമ്പിയ മാൻമിഴികളും… ഇളംകാറ്റിന്റെ ആലാപനത്തിൽ…. മനോഹരമായി നൃത്തം ചെയ്യുന്ന സമൃദ്ധമായ മുടിയിഴകളും….. നീർമാതളത്തിൻ നിറമാർന്ന തേനൂറും അധരങ്ങളും…. വെണ്ണക്കൽ ശില്പം പോലെ കടഞ്ഞെടുത്ത […]