മല്ലിമലർ കാവ് 6 26

Views : 4073

അന്ന് ഞാൻ പറഞ്ഞ കഥകളിൽ പലതും ശുദ്ധമായിരുന്നില്ല.
എന്റെ തെറ്റ് മറയ്ക്കാൻ എനിക്ക് അല്പം കള്ളം പറയേണ്ടി വന്നു.
ഞാൻ സ്വാർത്ഥതനായിപോയി.
എന്നേയും എന്റെ കുടുംബത്തെയും സ്വാമി കൈവെടിയരുതേ…!

” ശരി.. താങ്കളുടെ വീടിന്റെ നാലതിരുകളും മന്ത്ര തകിടുകളാൽ സുരക്ഷിതമാണ്.
വഴിൽ നിന്ന് ഉമ്മറ മുറ്റത്തേക്ക് കയറുന്ന പടിയും താങ്കളുടെ ശരീരവും മന്ത്രചരടാൽ സുരക്ഷിതമാണ്.
പിന്നെ എവിടെയാണ് ബലക്ഷയമുണ്ടായത്.?

വീട്ടിലുള്ള മറ്റു രണ്ട് പേരും ആ മന്ത്രചരടുകളാൽ സുരക്ഷിതരായിക്കെ. അങ്ങിനെ ഒരനിഷ്ട സംഭവം അരങ്ങേറിയെങ്കിൽ.
അതിന് മുഴുവൻ ഉത്തരവാദിത്വവും താങ്കളിൽ നിഷിപ്തമാണെന്ന് വേണം കരുതാൻ..!

ഇനി പറയു നാരായണൻ തമ്പി യാഥാർത്ഥ്യങ്ങളുടെ യഥാർത്ഥ കെട്ടഴിച്ച് ജീവിത മോഷം തേടുക.
ജീവിത കൊതി നാരായണൻ തമ്പിയേ സ്വാമിയുടെ മുന്നിൽ മുട്ടുകുത്തിച്ചു.
അയ്യാൾ വൃത്തിക്കെട്ട ആ പഴങ്കഥനിറഞ്ഞ വിഷുപ്പു ഭാണ്ഡം ഹർഷന്റേയും ആ മുനിവര്യന്റേയും മുന്നിൽ മലർക്കെ തുറന്നു…!!

ആ സമയം കഥകളെല്ലാം കേട്ടുകൊണ്ട് ആ അകത്തളത്തിന്റെ ഇരുണ്ട മൂലയിലൊന്നിൽ.
ചുവന്നു തുറിച്ച കണ്ണുകളാൽ അവരെ മാത്രം ഉറ്റുനോക്കികോണ്ട്. ഒരു ഭീകര രൂപം അവരുടെ അരികിലേക്ക് അടുത്തടുത്ത് വരുന്നത്.
ഒരു ചങ്കിടിപ്പോടെ ഹർഷൻ നോക്കിനിന്നു.
അവൻ ഭീതിയോടെ നാരായണൻ തമ്പിയെ നോക്കി..!

ആ സമയം തമ്പി സ്വയം മറന്നു നിന്നു കൊണ്ട് അയ്യാളുടെ മനസ്സിൽ. ചിന്നിചിതറി വികൃതമായി കിടന്നിരുന്ന ആ ദുഷിച്ചകഥ.
എങ്ങിനെയെങ്കിലും ആ ദിവ്യനോട് പറഞ്ഞു തീർക്കാനുള്ള തത്രപ്പാടിലായിരുന്നു..!

ഭീതിയോടെ തന്റെ നേരേ തിരിഞ്ഞ് തന്നേ തന്നെ നോക്കിയിരിക്കുന്ന. ഹർഷനെ നോക്കി ആ മുനിവര്യൻ ഒന്ന് പുഞ്ചിരിച്ചു..!!

തുടരും

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com