പ്രകാശം പരത്തുന്ന പെൺകുട്ടി – 3(Last Part) 13

Views : 3037

ഫാസിലയുടെ ഓപ്പറേഷൻ വിജയമായിരുന്നു. അവൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തി. റസ്റ്റ് കഴിഞ്ഞ് അവൾ കോളേജ് എത്തിയപ്പോൾ ആദ്യം വർഷയേ കാണുകയാണ് ചെയ്തത്. വർഷയാകട്ടേ പരീക്ഷാചൂടിലും. വർഷയേ കണ്ടപ്പോൾ അവൾ കെട്ടിപിടിച്ചു കരഞ്ഞു. നീ എന്റെ കൂട്ടുകാരി അല്ല കൂടപിറപ്പാണ് എനിക്ക് ജനിക്കാതെ പോയ എന്റെ കൂടപിറപ്പ്. അവർ പോലും ചെയ്യാത്തതാണ് നീ എനിക്ക് വേണ്ടി ചെയ്തത്. അവൾ പറഞ്ഞു കൊണ്ടേ ഇരുന്നു.

പരീക്ഷ കഴിഞ്ഞു വർഷ ഇപ്പോൾ അച്ഛനേ സഹായിച്ച് ഹോസ്പിറ്റലിൽ തന്നെ. അച്ഛനേ കാണാൻ വരുന്നവർക്ക് കൗൺസിലിങ്ങും മറ്റുമായി കഴിയുന്നു.അവളുടെ സംസാരം പ്രതീക്ഷയില്ലാതവരുടെ ജീവിതത്തിൽ ഒരു പ്രതീക്ഷയുടെ തിരിനാളം പകർന്നുകൊടുത്തു.

ദിവസങ്ങൾ ആഴ്ചകൾക്കും ആഴ്ചകൾ മാസങ്ങൾക്കും വഴിമാറി. ഇടക്ക് അവൾ കിഷോറിനേ വിളിക്കും സംസാരിക്കും അയാളിൽ നല്ല മാറ്റം കാണാനുണ്ട്.

ഒരു ദിവസം അവർ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോൾ കിഷോർ ചോദിച്ചു വരുന്ന ബുദ്ധനാഴ്ച എത്രയാണ് ഡേറ്റ് എന്ന് വല്ല ഓർമ്മയുമുണ്ടോ? അവൾ പറഞ്ഞു മാഡത്തിന്റെ ഓർമ്മ ദിവസം. മറന്നിട്ടില്ല ഞാൻ അവൾ പറഞ്ഞു. വലിയ ചടങ്ങുകൾ ഒന്നും ഇല്ല. എങ്കിലും വർഷയും അച്ഛനും വരണം. എനിക്ക് ബന്ധുക്കൾ എന്ന് പറയാൻ നിങ്ങളൊക്കയേ ഉള്ളു. അവൾ വരാം എന്ന് സമ്മതിച്ചു.അയാൾ പറഞ്ഞു അന്ന് തനിക്ക് ഞാൻ ഒരു സർപ്രൈസ് തരുന്നുണ്ട്. എന്താണത് എന്ന് ചോദിച്ചപ്പോൾ അപ്പോൾ അറിഞ്ഞാൽ മതി എന്ന് പറഞ്ഞ് ഫോൺ കട്ടക്കി.

മാഡത്തിന്റെ ആണ്ട് ദിനം വർഷയും അച്ഛനും എത്തിയപ്പോൾ കിഷോർ അമ്മക്ക് ബലിയിട്ട് കഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളു. അയാൾ കാപ്പി കുടിച്ചു വന്നവരോടെല്ലാം കുശലം ചോദിച്ചു. അവസാനമാണ് അയാൾ വർഷയുടെ അടുത്ത് എത്തുന്നത് കഴിഞ്ഞ ഒരു വർഷം വർഷയിൽ മാറ്റം ഒന്നും വരുത്തിയില്ലെങ്കിലും കിഷോറിൽ നല്ല മാറ്റം വരുത്തിയിരുന്നു. അയാൾ കുറച്ചൂടി ചെറുപ്പമായി കാണപെട്ടു.

അയാൾ ഡോക്ടർ പുരുഷോത്തമനോട് പറഞ്ഞു കഴിഞ്ഞ ഒരു വർഷമായിട്ട് ഇവളാണ് എന്റെ വഴികാട്ടി. തുടർന്നുള്ള ജീവിതത്തിലും ഇവൾ എന്റെ കൂടെ ഉണ്ടാകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഡോക്ടർക്കും എല്ലാവർക്കും താല്പര്യമാണെങ്കിൽ നമുക്ക് ഇത് മുന്നോട്ട് കൊണ്ടുപോകാം

കല്യാണത്തിന്റെ കാര്യം പറയുമ്പോൾ വർഷ ഒഴുഞ്ഞുമാറുന്നതിന്റെ കാര്യം ഡോക്ടർക്ക് പിടികിട്ടി. അവളുടെ നാണം കലർന്ന പുഞ്ചിരി അതിനുള്ള തെളിവായിരുന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com