പ്രകാശം പരത്തുന്ന പെൺകുട്ടി – 1 17

അവൾക്ക് ഒരു പാർട്ട് ടൈം ജോലി വേണമെന്ന് കേട്ടപ്പോൾ അവളുടെ പ്രിൺസിപ്പാൾ ആണ് പ്രൊഫസർ അംബികാ മാഡത്തിനു സഹായത്തിന് ഒരാളേ വേണമെന്ന് പറഞ്ഞത്. അംബികാ മാഡം ഒരു കാലത്ത് കുട്ടികളേ വരച്ച വരയിൽ നിർത്തിയ പ്രൊഫസർ ആണ്.

അവൾ കുറച്ച് ഭയത്തോടെ ആണ് ഈ ജോലി സ്വീകരിച്ചത്. പേടിച്ചാൽ പേടിച്ചുകൊണ്ടെ ഇരിക്കണം. ആ പേടിയേ മറികടന്നാൽ തനിക്ക് തന്റെ ബസ്റ്റ് ഫ്രാണ്ടിനേ രക്ഷിക്കാൻ പറ്റും. അവൾ ഫാസിലയോടു പോലും സത്യം പറയാതെ ഹോസ്റ്റൽ വിട്ടു. കൂട്ടുകാരിയോട് തനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട്. അതുകൊണ്ട് റൂം വിടുന്നു എന്നാണ് പറഞ്ഞത്.

വർഷ അംബികാ മാഡത്തിന്റെ കൂടെ താമസമാക്കി. പകൽ ക്ലാസിൽ പോകും. രാവിലേയും വൈകിട്ടും അവരേ സഹായിക്കും.അവർ കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്കുകയാണ്. കമ്പ്യൂട്ടർ ഒന്നിം ഉപയോയിക്കാൻ പറ്റില്ല. അവക്ക് അവർക്ക് കമ്പ്യൂട്ടർ നന്നായി അറിയുന്ന ഒരാളെയാണു വേണ്ടതു. വർഷക്ക് കമ്പ്യൂട്ടറിൽ എല്ലാം തന്നെ അറിയുകയും ചെയ്യാം.

അംബികാ മാഡം നല്ല ഒരു സാഹിത്യകാരിയാണ്. അതിലുപരി സമൂഹം മാനിക്കുന്ന ഒരു വ്യക്തിയാണ്. എല്ലാവരും ബഹുമാനിക്കുന്ന അവൾക്ക് വേറെരു മുഖമുണ്ടെന്ന് തിരിച്ചറിയുന്ന അപൂർവ്വം ചിലരിൽ ഒരാളാണ് വർഷ.

കിഷോറിന് വാതിൽ തുറന്ന് കൊടുത്തതിന്റെ പിറ്റേന്ന് അംബികാ മാഡം അവളോട് പറഞ്ഞു ഞാൻ ഒറ്റ ഒരുത്തി കാരണമാ എന്റെ കുഞ്ഞ് ഈ നിലയിൽ ആയത്.അവരുടെ കണ്ണ് നിറഞ്ഞ് ഒഴുകാൻ തുടങ്ങി.

എല്ലാ സൗഭാഗ്യങ്ങളും ഉണ്ട്. എന്നാൽ ഒന്നും ഇല്ലാ എന്ന അവസ്ഥ. അവരുടെ നല്ല പ്രായത്തിൽ ഭർത്താവ് നഷ്ടപെട്ടതാണ്. പിന്നെ എല്ലാം അവർക്ക് മകൻ കിഷോർ ആയിരുന്നു.

അവൻ മിടുക്കനായി വളർന്നു. കോളേജിൽ അവരുടെ കോളേജിൽ തന്നെ ചേർന്നു.അവിടെ നിന്ന് അവരുടെ ജീവിതം മാറിമറിയുകയായിരുന്നു.

അവിടെ തന്നെയാണ് പ്യൂൺ ശങ്കരന്റെ മകൾ ഉണ്ണിമായയും പഠിക്കുന്നത്. കിഷോറിന് ഉണ്ണിമായയേ വലിയ ഇഷ്ടമായിരുന്നു അവൾക്ക് തിരിച്ചു. അവരുടെ പ്രണയം കാട്ടുതീപോലെ പടരാൻ അധികം സമയം വേണ്ടി വന്നില്ല.

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഇതിന്റെ തുടർച്ചക്കായി കാത്തിരിക്കും.

Comments are closed.