പ്രകാശം പരത്തുന്ന പെൺകുട്ടി – 1 17

അവരുടെ പ്രണയകഥ പ്രഭസറുടെ ചെവിയിലുമെത്തി. അവർക്ക് ആ ബന്ധം അംഗീകരിക്കാൻ പറ്റിയില്ല.അവർ കിഷോറിനേയും ഉണ്ണിമായയേയും അകറ്റാൻ നോക്കികൊണ്ടേ ഇരുന്നു.

അതിന് അവർ കണ്ടത് കുറച്ച് ഹീനമായ മാർഗ്ഗമായിരുന്നു. അവൾ അയച്ച ഒരു അപേക്ഷക്ക് ഇന്റർവൂനുള്ള പേപ്പർ വന്നു. അതിൽ ഒരു ഹോട്ടലിന്റെ പേരാണ് കണ്ടത്.

അവളും അച്ഛനും കൂടി പോകാൻ തീരുമാനിച്ചു. അവിടെ വച്ച് ആ പാവം പെൺകുട്ടിയേ ഇമ്മോറൽ ട്രാഫിക്കിന്റെ പേരിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി അവളേ തടവിനു വിധിച്ചു. എല്ലാതരം കൊള്ളരുതായ്മയും നടക്കുന്ന ഒരു ഹോട്ടലായിരുന്നു അത്.

തടവിൽ നിന്ന് പുറത്ത് വന്ന ഉണ്ണിമായ ജീവിച്ചിരുന്നില്ല അവൾ ആത്മഹത്യ ചെയ്തു. കിഷോർ സത്യം മനസിലാക്കിയപ്പോളേക്കും സമയം വൈകിപോയി. അയാളേ എതിരേറ്റത് അവളുടെ ആത്മഹത്യ വാർത്ത യായിരുന്നു. പിന്നീട് പ്യൂൺ ശങ്കരനേ ആരും കണ്ടില്ല. അയാൾ ജീവിച്ചത് തന്നെ ആ മകൾക്ക് വേണ്ടിയായിരുന്നു.

പിന്നീട് ഒരിക്കലും കിഷോറിനേ ആരും സ്വബോധത്തോടെ കണ്ടിട്ടില്ല. അയാൾ സ്വന്തം അമ്മയുടെ മുഖത്ത് നോക്കിട്ടില്ല ഒരക്ഷരം മിണ്ടിട്ടില്ല. എന്നും മദ്യപിച്ച് വീട്ടിൽ വരും. വീട് അയാൾക്ക് ഒരു സത്രം പോലയായി.

പ്രഫസറുടെ അറുപതാം പിറന്നാൾ ആഘോഷമാക്കാൻ പൂർവ്വ വിദ്യാർത്ഥികൾ തീരുമാനിച്ചു. അവരുടെ വീട്ടിൽ വെച്ചാണ് ചടങ്ങുകൾ നടക്കുന്നത്. അവർ തന്നെ എല്ലാം അറേഞ്ചുമെന്റ്സും നടത്തി വീട് അലങ്കരിക്കുന്നത് ഉൾപടേ എല്ലാം വിദ്യാർത്ഥികൾ ഏറ്റെടുത്തു.

കുട്ടികളുടെ മുൻപിൽ അവർ കർക്കശകാരി ആയിരുന്നെങ്കിലും അവർ കുട്ടികളേ അതുപോലെ സ്നേഹിക്കുകയും ചെയ്തിരുന്നു. കുട്ടികൾ തന്നെ എല്ലാവരേയും ക്ഷണിച്ചു. അവർ കിഷോറിനേയും കഷണിച്ചു. മാഡം കുറേ കാലം കൂടി അയാളോട് സംസാരിച്ചു.

ഉണ്ണിമായയുടെ മരണത്തോടെ അവർ തമ്മിൽ കണ്ടാൽ മിണ്ടാതെ ആയിരുന്നു. അയാൾ അവരോട് കട്ടായം പറഞ്ഞു എനിക്ക് മനസുണ്ടാവില്ല ഫങ്ങ്ഷനു വരാൻ എന്ന്.എല്ലാവരും കൂടി നടത്തിയാൽ മതി എന്ന് പറഞ്ഞു. അവർ വളരേ ദയനീയമായി അയാളേ ഒന്ന് നോക്കി.അയാൾ അത് ശ്രദ്ധിക്കാതെ ചവിട്ടി കുലുക്കി അവിടുന്ന് പോയി.

അങ്ങനെ ഫങ്ങ്ഷൻ വൈകട്ടത്തേക്കാക്കി. ഫുഡ് കാര്യങ്ങളെല്ലാം തയ്യാറാക്കി. എല്ലാവരും വന്നു സ്വാഗതപ്രസംഗവും അദ്ധ്യക്ഷപ്രസംഗവും കഴിഞ്ഞു. എല്ലാവരും ആഹാരം കഴിക്കാൻ തുടങ്ങിയപ്പോളാണ് കിഷോർ കയറി വന്നത്.

1 Comment

  1. Dark knight മൈക്കിളാശാൻ

    നല്ല കഥ. ഇതിന്റെ തുടർച്ചക്കായി കാത്തിരിക്കും.

Comments are closed.