ഒരു ബൈക്ക് യാത്രികൻ [Sajith] 1358

ഒരു ബൈക്ക് യാത്രികൻ

Author :Sajith

 

പുകവലി ആരോഗ്യത്തിന് ഹാനികരം?

 

 ഇത് ഒരു യാത്രാ വിവരണമാണ് രണ്ട് സുഹൃത്തുക്കൾ  നടത്തുന്ന ഒരു യാത്രയുടെ വിവരണം. അവരിലൂടെ തന്നെയാണ് കഥ നീങ്ങുന്നത്. കഥാപാത്രങ്ങളെല്ലാം തന്നെ സാങ്കൽപ്പികം.

 

ഒരു ബൈക്ക് യാത്രികൻ

 

  

       എണ്ണമറ്റ സപ്ലികളോടെ കലാലയ ജീവിതം സമാപിച്ച സമയം. വീട്ടുകാരുടെ ചീത്തവിളികളും നാട്ടുകാരുടെ അർത്ഥം വെച്ചുള്ള അസ്ഥാനത്തെ പ്രയോഗങ്ങളും വകഞ്ഞു മാറ്റിക്കൊണ്ട് തിരക്കു പിടിച്ച ജനതയുടെ കരിമ്പിൻ കാട്ടിലേക്ക് ഞാനും കത്തിയെടുത്ത് കയറിയ നേരം. 

 

മൂന്നു വർഷത്തെ കലാലയം ജീവിതം തന്നത് പതിനാറ് സപ്ലിയും ഒരു അടിക്കേസും വെള്ളമടിയും ടീച്ചർമാരുടെ പ്രാക്കും പിന്നെ ചുരുക്കം സംഘ്യയിൽ അവസാനിക്കുന്ന എന്റെ സുഹൃത്തുക്കളും. ആർട്‌സ് കോളേജിൽ കലാലയ വർഷം അവസാനിച്ചാലും മൂന്നു വർഷം കൂടി പോയ പേപ്പറുകൾ എഴുതി എടുക്കാം അങ്ങനെയല്ലെ, ആണെന്നാണ് എൻ്റെ അറിവ്. ഞാൻ പറഞ്ഞതല്ല കേരളത്തിലെ ഒരു പ്രമുഖ യൂണിവേഴ്‌സിറ്റിയിൽ കാലികളെ വളർത്തുന്ന തൊഴുത്തു പാലകരുടെ വാദമാണ്. ഇനി മൂന്നു വർഷത്തിനുള്ളിൽ ഡിഗ്രി എടുത്തെ പറ്റു എന്നായപ്പോൾ ഞാനും ശപദം ചെയ്തു എടുക്കാം. എന്നാൽ ടെസ്റ്റിന്റെ തലേന്ന് മാത്രം ക്യൂട്ടിയും ഇൻഗം ടാക്‌സുമൊക്കെ തുറന്ന് നോക്കിയിരുന്ന എനിക്ക് അത് അത്ര എളുപ്പമായിരിക്കില്ലെന്ന് ഞാൻ മനസ്സിലാക്കാൻ ഒരു പാട് വൈകി പോയിരുന്നു. 

എന്റെ ഭാഗ്യം കൊണ്ടോ കാർണ്ണവൻമാര് ചെയ്ത പുണ്യംകൊണ്ടോ പോയ വിഷയമൊക്കെ ഒന്നോ രണ്ടോ മാർക്കിന് തോൽക്കാതെ കൈച്ചിലാക്കി. അതൊക്കെ മോഡറേറ്റ് ചെയ്ത് തന്നതാണെന്ന് മനസ്സിലാക്കാൻ പത്താംക്ലാസും ഗുസ്തിയും മാത്രം മതിയാവും. പിറ്റെ വർഷം സെപ്റ്റംബറിൽ തന്നെ കാലിത്തൊഴുത്ത് യൂണിവേഴ്‌സിറ്റി പുതിയൊരു ഗ്രേഡ് കാർഡ് പുറത്തിറക്കി. പതിനാറ് സപ്ലിയിൽ നിന്ന് മൂന്നെണ്ണത്തിലേക്ക് റിസൾട്ട് എത്തി. ഞാൻ അങ്ങനൊരു വിപ്ലവം സ്വപ്നേവി നിരീച്ചില്ല. എന്നാലും ഒരു പ്രശ്നം അവിടെ നിലനിന്നു ഗ്രേഡ് കാർഡ് വീട്ടിൽ സബ്മിറ്റ് ചെയ്താൽ വീട്ടിൽ നിന്നും എന്നെ അപ്ലോഡ് ചെയ്യും കാരണം എല്ലാം നാൽപതെ നാൽപതാണ്. ഒരു മാർക്ക് ഇങ്ങോട്ടിറങ്ങിയാൽ ഞാനും ഡിഗ്രിയും തവിട് പൊടി. എന്ത് ചെയ്യുംമെന്ന് ഒരു പിടിയും കിട്ടണില്ല. 

10 Comments

  1. മണവാളൻ

    സൈത്തേ കഥ അടിപൊളി??

    ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..

    മിന്നു ?

    എന്നാലും സേതു ?? പാവം അനി.

    സംഗതി ജോറായി

    സ്നേഹം ❣️
    മണു

    1. തിരിച്ചും ഒത്തിരി സ്നേഹം..
      ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..

  2. Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?

    1. ♥️♥️♥️♥️♥️♥️♥️♥️

  3. വിശ്വനാഥ്

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  4. തുടർകഥ വരുന്നുണ്ട് bross

  5. Matte ക്ലൈമാക്സ് um എഴുത്ത് bro nice one

  6. Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️

  7. വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
    കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.

    കാത്തിരിക്കുന്നു ❣️????

  8. Presented very well. please continue

Comments are closed.