“..അജു പറഞ്ഞത് എന്നോട് കൂടെ വരാൻ ആണ്..വാ പോകാം…”അതും പറഞ്ഞു അവൻ പുറത്തേക്ക് ഇറങ്ങി…ഗൗരിയും അവന്റെ പുറകെ ഇറങ്ങി..എന്നാൽ ഇതെല്ലാം കണ്ടുനിന്ന ഒരാൾ ഉണ്ടായിരുന്നു…ഇക്ബാൽ..അവൻ ഇതെന്ത് കൂത്തു എന്ന നിലയിൽ ഇതെല്ലാം നോക്കി കണ്ടു…
__________________________________
ഗോവിന്ദ് അവളെയും കൂട്ടി പോയത് റിലയൻസ് ട്രെൻഡ്‌സിലേക്ക് ആയിരുന്നു..യാത്രയിൽ ഉടനീളം അവർ മിണ്ടിയില്ല..അവിടെ എത്തിയപ്പോൾ അവൾ അകത്തുകയറിയെങ്കിലും അവൻ കയറിയില്ല..അവൾ നിർബന്ധിച്ചെങ്കിലും അവൻ അവളോട് മറ്റൊരു ആവശ്യം ഉണ്ടെന്ന് പറഞ്ഞു അവിടെ നിന്നും ആ മാളിൽ ഉള്ള മറ്റൊരു കടയിൽ കയറി…കുറച്ചു നേരത്തിനു ശേഷം അവൾ ആ ഭാഗത് ഇല്ല എന്നു കണ്ട ഗോവിന്ദ് പതിയെ ആ തുണി കടയിലേക്ക് കയറി..കുറച്ചു നേരം പരുതി നടന്ന അവൻ ലേഡീസ് സെക്ഷനിൽ അവളെ കണ്ടു.. അവളെ കണ്ടതും അവൻ അവളെ അവൾ അറിയാതെ നോക്കി നിന്നു….അവൻ അപ്പോഴും അവളോട് എങ്ങനെ മുട്ടും എന്ന ചിന്തയിൽ ആയിരുന്നു.ദൈവം ആയിട്ട് കൊണ്ടുവന്ന ഷോപ്പിങ് അല്ലെ..മിന്നിച്ചേക്കണേ എന്ന് ശിവനോട് പ്രാർത്ഥിച്ചു അവൻ അവിടെ നിന്നു.
തിരിച്ചുപോകുമ്പോൾ എന്തായാലും മിണ്ടണം എന്ന് അവൻ തീരുമാനിച്ചിരുന്നു..അവൾ ക്ഷണിച്ചപ്പോൾ അവളുടെ കൂടെ കയറിയിരുന്നെങ്കിൽ അവളുടെ കൂടെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഫ്രണ്ട് ആകാൻ നോക്കാം ആയിരുന്നു..അവൻ ആ സമയത്തെ അവന്റെ പിന്മാറ്റത്തിൽ ഖേദിച്ചു…അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് അവളുടെ പുറകിൽ ഒരാൾ നിൽക്കുന്നത്..ഒരു കുറച്ചു പ്രായം ആയ ആൾ ആണെന്ന് അവനു മനസ്സിലായി..നല്ല മാന്യമായി ഡ്രെസ്സും ധരിച്ചിരുന്നു..എന്നാൽ മാന്യത ഡ്രെസ്സിൽ മാത്രമേ ഉള്ളു എന്ന് അവനു മനസ്സിലായി..അവളെ അയാൾ തോണ്ടൻ ശ്രമിക്കുകയാണ്.. അവൻ അതു കണ്ടതും ചോര തിളക്കാൻ തുടങ്ങി…
എന്നാൽ പെട്ടന്നായിരുന്നു അയാളുടെ കൈകൾ അവളുടെ നിതംബത്തിൽ പതിച്ചത്..അവൻ അയാളുടെ അടുത്തേക്ക് എത്തുന്നതിനു മുൻപേ തന്നെ അയാളുടെ കവിളിൽ ഒരു തകർപ്പൻ അടി കിട്ടിയിരുന്നു..അത് കിട്ടിയ അയാൾ ഒന്നു വേച്ചു…അടിക്കാൻ വന്ന ഗോവിന്ദ് ഒന്നു സ്റ്റക്ക് ആയിപ്പോയി…ഗൗരിയുടെ കൈകൾ ആയിരുന്നു അത്..അപ്പോഴേക്കും അവൾ അയാളെ ചീത്ത വിളിച്ചു തുടങ്ങിയിരുന്നു..അതും കന്നഡയിൽ…ആൾകാർ ശ്രദ്ധിക്കുന്നത് കണ്ട അയാൾ പതിയെ അവിടെനിന്നും മുങ്ങി….
40
Bro 8 th part itta
ആദ്യം തന്നെ ഒരു സോറി പറയുന്നു …അസുരൻ 8 ( the beginning ) ഞാൻ അത്ര നല്ല അവസ്ഥയിൽ എഴുതിയത് ആയിരുന്നില്ല… അതുകൊണ്ട് തന്നെ അതിൽ ഞാൻ കുറച്ചു സംഭവം ചെയ്യാൻ നോക്കിയപ്പോ കുളം ആയ പോലെ..അതുകൊണ്ട് ഒന്നു re edit ചെയ്യാൻ വേണ്ടി remove ചെയ്തതാണ്…വായിച്ചവർക്ക് അത് വായിക്കുമ്പോൾ എന്താണ് അതിൽ വന്ന mistake എന്നു മനസ്സിലാകും…
എല്ലാരും എന്റെ അവസ്ഥ മനസ്സിലാക്കും എന്നു തോന്നുന്നു..
ഓക്കേ ബ്രോ.
രചെയ്താവിനെ സ്വന്തം രചനയിൽ സംതൃപ്‌തി വരണമല്ലോ…
പെട്ടന്ന് തന്നെ തെറ്റുകൾ തിരുതാൻ സാധിക്കട്ടെ….
8 th part ശരിക്കും ഞാൻ re structure ചെയ്യാൻ ഉള്ള കാരണം അതിൽ ഞാൻ ഒരു track കൂടി add ചെയ്യുന്നുണ്ട്..പക്ഷെ അത് add ചെയ്താൽ നിങ്ങളുടെ confusion കൂടും..അതുകൊണ്ടു അത് വേറെതന്നെ ആയി അവസാനം കൊണ്ടുവരാം…
Ennu varum ?
Edit okke cheyth eppo kitum bro???
8th part pakuthi vayichapo pine athu remove aayi.. enthu patti?
Same avastha, ippo otta irippinu vayichu theerthu 7 paartum. Ippo 8 kaanunnilla.
Ithinte 8th part kand …baakki ulla part vaayikan poyi..baakki ullath kazinhappo 8 kananilla???
ഇതിന്റെ 8th പാർട്ട് ഇട്ടതു എവിടെ പോയി
any updation mr … chackochan .. ?
No updations..vicharichathinekkal 1 week vaikum
Bro part 8 udane undo