? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

കൃത്യം 9 മണിക്ക് തന്നെ ഡയറക്ടെഴ്‌സ് 7 പേരും എത്തി… കൂട്ടത്തിൽ ദേവൂട്ടിയെ കണ്ടപ്പോൾ മനുന് ആശ്ചര്യം….

 

സാധാരണ ബോർഡ് മീറ്റിങ്ങുകളിൽ ദേവൂട്ടി വരാറില്ല… അത്രയും പ്രധാനപ്പെട്ട മീറ്റിങ്ങുകളിൽ മാത്രമേ വരാറുള്ളു….

 

ദേവൂട്ടി മനുനെ നോക്കി കണ്ണടച്ച് കാണിച്ചു… മനുവും….

 

PR ഗ്രൂപ്പിന്റെ 50 % ഷെയർ പാറക്കൽ രാംദാസ് എന്ന PR നു ആയിരുന്നു… അദ്ദേഹത്തിന്റെ മരണശേഷം അത് അമ്മയിലേക് വന്നു….

 

20% ഷെയർ ദേവന്റെ പേരിലായിരുന്നു… ദേവന്റെ മരണത്തിന് ശേഷം അത് ദേവൂട്ടിക്ക് ആക്കി … ബാക്കി 30% മാത്രമാണ് പൊതുവായിട്ട് ഉള്ളത്….

 

ഫോർമാലിറ്റീസ് ഒക്കെ തീർത്ത് മീറ്റിംഗ് സ്റ്റാർട്ട് ചെയ്തു…. അജൻഡ വായിച്ച മനു ശെരിക്കും ഞെട്ടി….

 

‘Appointment of Joint Managing Director’

 

ദേവൂട്ടിയുടെ ഹൗസ് സർജൻസി കഴിയാറായിട്ടുണ്ട്… അപ്പോഴേക്കും അവളെ കമ്പനിയുടെ ഉത്തരവാദിത്വങ്ങളിലേക്ക് വലിച്ചിടുന്നതിൽ മനുവിന് അതിയായ ദേഷ്യവും സങ്കടവും തോന്നി….

 

ആരോ കയ്യിൽ പിടിച്ചപ്പോഴാണ് മനു ചിന്തയിൽ നിന്നും ഉണർന്നത്…..

 

എല്ലാപേരുടെയും നോട്ടം മനുവിലായിരുന്നു…

 

 

അമ്മയും രവിയേട്ടനും ദേവൂട്ടിയും ഒഴികെ ബാക്കി എല്ലാ പേരുടെ മുഖത്തും അത്ഭുതം…. ഫർസി ഞെട്ടിതരിച്ചിരിക്കുവാണ്…..

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.