? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

ജാനകി പറഞ്ഞത് വിശ്വസിച്ചിട്ടോ എന്തോ… നന്ദുവിന്റെ മുഖത്തു പിരിമുറുക്കം കുറഞ്ഞു…..

 

“താൻ ചോദിച്ചതിനുള്ള ഉത്തരം കിട്ടിയല്ലോ… ഇനി എന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞെ പറ്റു……”?

 

നന്ദു മറുപടി പറയാതെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും ജാനകി വിട്ടില്ല….

 

“പറയാതെ പോകാൻ കഴിയില്ല നിനക്കു….

ഗൗരി തന്നെയാണോ നന്ദു…..?????”?

 

അതിൽ കൂടുതൽ പിടിച്ചു നിൽക്കാൻ നന്ദുവിനും കഴിയില്ലായിരുന്നു… ജാനകിയെ കെട്ടിപ്പിടിച്ചു നന്ദു അവളുടെ ഉള്ളിലെ കടൽ മുഴുവൻ കരഞ്ഞു വറ്റിച്ചു….

 

ദേവനെ കുറിച് അറിഞ്ഞത് മുതൽ നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വന്നത് വരെയുള്ള കാര്യങ്ങൾ നന്ദു ജാനകിയോട് പറഞ്ഞു…. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ജാനകിയുടെ കണ്ണുകൾ നിറഞ്ഞു….

 

“ഇതിലും സന്തോഷകരമായ ഒരു വാർത്ത അജുവിന് കൊടുക്കാൻ ഇപ്പൊ എന്റെ കയ്യിൽ ഇല്ല….. സ്വന്തം വിവാഹത്തേക്കാൾ സുഹൃത്തിന്റെ മടങ്ങിവരവിന് പ്രാധാന്യം കൊടുക്കുന്ന ഒരാൾക്കു നൽകാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വലിയ സമ്മാനമാണിത്…..”

 

അജുവിനെ വിളിക്കാൻ ഫോൺ എടുത്ത ജാനകിയെ നന്ദു തടഞ്ഞു….

 

“വേണ്ട…… അവരോടു പറയണ്ട…..”

 

“പറയാതെ പിന്നെ……????”

 

“പ്ലീസ്… അവരെയൊന്നും ഫേസ് ചെയ്യാനുള്ള ശക്തി എനിക്കില്ല…..”

 

“ഒരു സാധാരണ മനുഷ്യൻ ചെയ്യുന്ന കാര്യമേ നീയും ചെയ്‌തുള്ളൂ…. നീ എന്തിനാ നന്ദു പേടിക്കുന്നെ… ഒരു അപകടം സംഭവിച്ചു… അതിനു നീ എങ്ങനെ കുറ്റക്കാരിയാകും…. ഈ കുറ്റബോധത്തിന്റെയും ഒളിച്ചോട്ടത്തിന്റെയും കാര്യം എന്താ…..”?

 

ഇത്രയും കേട്ടപ്പോഴേക്കും നന്ദു വല്ലാത്ത അവസ്ഥയിൽ ആയി…..

 

“ഞാൻ ചോദിച്ചത് കേട്ടില്ലെന്നുണ്ടോ….??”

 

“ഒരാളെ കൊല്ലുന്നതാണോ സാധാരണ കാര്യം….”

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.