? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

ഒരു മാസം വളരെ പെട്ടെന്ന് കടന്നു പോയി….. രാവിലെ പത്രം എടുത്തു നോക്കിയ മനുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി….. മനു ഫോൺ എടുത്ത് ജോക്കർ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു… ആ നമ്പർ നിലവിൽ ഇല്ല എന്ന മെസേജ് കിട്ടി…..

 

മനുവിന്റെ കണ്ണുകൾ ആ തലക്കെട്ടിൽ തന്നെ തറഞ്ഞു നിന്നു…..

 

‘ജോക്കർ സീരീസ് കില്ലിങ്: ആറു മരണം: പ്രതി ആത്മഹത്യ ചെയ്തു ‘

 

†*******************************************†

 

വീണ്ടുമൊരു ജൂലൈ 1……..

 

നാഷിയും ഫർസിയും രാവിലെ തന്നെ മനുവിന്റെ കേബിൻ ഡോറും തള്ളി തുറന്നു കയറി വന്നു…..

 

“എന്തുവാടേ രണ്ടും കൂടെ….?????”

 

“വൈകിട്ടത്തെ പാർട്ടിടെ കാര്യം ഒറപ്പിക്കാൻ വന്നതാ…..” നാഷി നയം വ്യക്തമാക്കി….

 

“പാർട്ടിയോ എന്തിനു????”

 

“ഇന്ന് പ്രൊമോഷൻ ഓർഡർ വരില്ലേ..”?

 

“അയിന്?????”

 

“നമ്പർ ഇറക്കല്ലേ മനുവേട്ട….” ഫർസിയും വിടാനുള്ള ലക്ഷണം ഇല്ല….

 

“കഴിഞ്ഞ ആറ് മാസമായി അഡ്മിൻ മാനേജരുടെ കസേര ഒഴിച്ചിട്ടിരിക്കുന്നത് ആർക്കു വേണ്ടി ആണെന്ന് ഇവിടെ എല്ലാർക്കും അറിയാം…”

 

“ഓഹോ… എന്നിട്….???”

 

“ഇന്ന് വൈകുന്നേരത്തിനുള്ളിൽ മനുവേട്ടന്റെ പ്രൊമോഷൻ ഓർഡർ വരുവേം ചെയ്യും രാത്രി നമ്മള് പുതിയ മാനേജരുടെ ചിലവിൽ അടിച്ചു പൊളിക്കേം ചെയ്യും….”

 

“പുതിയ മാനേജരുടെ ചിലവിനു ആണെങ്കിൽ ഒരാഴ്ച കൂടി വെയിറ്റ് ചെയ്യേണ്ടി വരും…..”

 

“ഏഹ്ഹ്….”

 

“ആ… അടുത്ത തിങ്കൾ പുതിയ മാനേജർ ചാർജ് എടുക്കും…. ഒരു മാത്യു ഫിലിപ്…. മുംബൈ ബേസ്ഡ് ആയിട്ടുള്ള ഒരു MNC യിൽ മാനേജർ ആയിരുന്നു പുള്ളി… ചൂടൻ ആണെന്ന കേട്ടത്… തിങ്കളാഴ്ച രാവിലെ തന്നെ ചെല്ല് ചിലവും ചോദിച്ച്…. വയറു നിറയെ കിട്ടിക്കൊള്ളും….”

 

“എന്റുമോ….” എന്നും വിളിച്ചു രണ്ടു പേരും ഓടി…..

 

വൈകിട്ടോടെ പ്രൊമോഷൻ ഓർഡർസ് വന്നു…. ഫർസി ഡെപ്യൂട്ടി മാനേജർ ആയി പ്രൊമോട്ടഡ് ആയി…. അഡ്മിൻ സെക്ഷനിൽ…. മനുവിന്റെ സ്ഥാനത്തേക്ക് …. മനുവിനാണേൽ പുതിയ പോസ്റ്റിങ്ങും വന്നില്ല….

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.