? ഗൗരീശങ്കരം 16 ? (ഫൈനൽ) 1958

ദേവൂട്ടിയെ കുറിച്ചുള്ള ആലോചനയിൽ കാര്യപ്പെട്ട എന്തോ ഒന്ന് കേൾക്കാതെ പോയി എന്ന് മനുവിന് ഉറപ്പായി….

 

മനുവിന്റെ ടെൻഷൻ ഏറ്റിക്കൊണ്ട് ദേവൂട്ടി ഒരു ഫയൽ മനുവിന്റെ കയ്യിൽ ഏല്പിച്ചു…..

 

“ചേട്ടായി… വേണ്ടെന്നു മാത്രം പറയരുത്…. പറഞ്ഞാൽ പിന്നെ ഇങ്ങനെ ഒരു അനിയത്തി ഇല്ലെന്നു കൂട്ടിയ മതി….”

 

വിറക്കുന്ന കൈകളോടെ മനു ആ ഫയൽ തുറന്നു… അകത്തെ ഡോക്യൂമെന്റസ് നോക്കിയതും മനുവിന്റെ കണ്ണുകളിലേക് ഇരുട്ട് കയറി….

 

ദേവൂട്ടിയുടെ പേരിലുള്ള ഷെയർ മുഴുവൻ മനുവിന്റെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്തതിനുള്ള ഡോക്യൂമെന്റസ്….

 

ദയനീയ ഭാവത്തോടെ മനു അമ്മയെ നോക്കി….

 

MD യുടെ കസേരയിൽ നിന്നും എഴുന്നേറ്റു വന്ന അമ്മ മനുവിന്റെ ചുമലിൽ കൈ വെച്ചു…..

 

“ദേവന്റെ സ്ഥാനം എല്ലായിടത്തും ഒഴിഞ്ഞു കിടക്കുന്നത് നിന്നെയും കാത്ത് ആണ് മനു…. ഈ അമ്മയുടെയും പെങ്ങളുടെയും മനസ്സിൽ ആയാലും… ഈ സ്ഥാപനത്തിൽ ആയാലും….. അവിടെ നീ തന്നെയേ വരൂ…..”

 

മറിച്ച് ഒരു വാക്ക് കൊണ്ട് പോലും എതിർക്കാൻ മനുവിന് കഴിയുമായിരുന്നില്ല..

*********************************************

 

മനു അന്ന് തന്നെ JMD ആയി സ്ഥാനമേറ്റു….

 

ജോയിൻ ചെയ്ത് ആദ്യത്തെ ഫയൽ മനുവിനെ വീണ്ടും ഞെട്ടിച്ചു…..

 

എറണാകുളം ബേസ് ചെയ്തുള്ള ഒരു കമ്പനി യെ PR ഗ്രൂപ്പിലേക്ക് മെർജ് ചെയ്യുന്നതിനു വേണ്ടി ഉള്ള ഒരു ഫയൽ ആയിരുന്നു….

 

DS എക്സ്പോർട്സ് എന്ന പേര് മനുവിനെ വീണ്ടും ഞെട്ടിച്ചു….. കഴിഞ്ഞില്ല…. തീർന്നില്ല….. കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ പേര് കൂടി കണ്ടപ്പോ പൂർത്തി ആയി…

 

‘സീത രാംദാസ് ‘

*********************************************

 

 

അമ്മയുടെ തീരുമാനം ശെരിവെക്കുന്ന രീതിയിൽ തന്നെയായിരുന്നു മനുവിന്റെ പെർഫോമൻസ്….

 

ദേവനെ പോലെ തന്നെ മനുവും PR ഗ്രൂപ്പിലെ ഓരോ ആൾക്കും സ്വീകാര്യനായി….

 

 

ചുരുങ്ങിയ കാലം കൊണ്ട് തന്നെ നന്ദു തിരക്കുള്ള ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് ആയി മാറി…..

 

അതിനിടയിൽ നന്ദുവിന് ഒന്ന് രണ്ടു കല്യാണ ആലോചന വന്നു…. വന്നവർ ഒന്നും പിന്നെ ആ പടി കടന്നില്ല…..

 

അതേ അവസ്ഥ തന്നെ ആണ് മനുവിനും…..

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.