“ഹലോ… മനു അല്ലെ…”
“അതേ …… ഇത് ആരാണ്….”
“എന്റെ ശബ്ദം കേട്ടിട്ട് മനസ്സിലായില്ല????”
“മനസ്സിലായെങ്കിൽ പിന്നെ ചോദിക്കുവോ…..”
“ഹഹഹ? നല്ല ചൂടിൽ ആണല്ലോ… ഒന്ന് ഗസ്സ് ചെയ്….”
“ഒന്ന് പോയെടാ…? അല്ലെങ്കിലേ ഇവിടെ മനുഷ്യന് വട്ട് പിടിച്ചു ഇരിക്കുവാ… അതിനിടയില….”
“നിന്റെ വട്ട് എന്താണെന്നു എനിക്ക് അറിയാം മനു… അതിനുള്ള മരുന്ന് എന്റെ കയ്യിൽ ഉണ്ട്.. ”
“ഒന്ന് പോടോ…..”
“പോകാൻ തന്നെയാ വന്നേ… പോകുമ്പോ നീ കൂടെ ഉണ്ടാവും എന്ന് മാത്രം…. അത് എന്റെ ആവശ്യം അല്ല… നിന്റെ ആവശ്യം ആണ്….. ഇപ്പൊ ഞാൻ ഫോൺ കട്ട് ചെയ്യുവാണ്… 10 മിനിറ്റ് കഴിഞ്ഞ് ഞാൻ വീണ്ടും വിളിക്കും…. അതിനിടയിൽ വാട്സാപ്പ് ഒന്ന് നോക്കാൻ മറക്കണ്ട….”
കാൾ കട്ട് ആയതും മനു വാട്സാപ്പ് തുറന്നു… ആ നമ്പറിൽ നിന്ന് മെസ്സേജ് വന്നു കിടപ്പുണ്ട്…. മെസ്സേജ് ഓപ്പൺ ചെയ്ത മനു ഞെട്ടി….
ശ്രീക്കുട്ടിയുടെയും വിനായകിന്റെയും ഫോട്ടോ….
മനു ഉടനെ തന്നെ ആ നമ്പറിലേക് തിരിച്ചു വിളിച്ചു… പക്ഷെ സ്വിച്ചോഫ്….
ആ പത്ത് മിനിറ്റുകൾ മനുവിന് പത്ത് വർഷം പോലെ തോന്നി….
കൃത്യം പത്താം മിനുട്ടിൽ വേറെ നമ്പറിൽ നിന്നും കാൾ വന്നു….
“ഹലോ…. നിങ്ങൾ ആരാ….”
നിനക്കു ഇപ്പോഴും എന്നെ മനസ്സിലായില്ല????? എന്റെ ശബ്ദം നിന്റേതാണ്…. നിന്നെ പോലെ കുറച്ചധികം പേരുടെ….
ഒന്നും മനസ്സിലായില്ല അല്ലെ… സാരമില്ല വഴിയേ മനസ്സിലായിക്കൊള്ളും…. ശത്രു അല്ലെന്നു മാത്രം മനസ്സിലാക്കിക്കോളു….”
“മ്മ്….”
“ഇപ്പോഴും വിശ്വാസം ഇല്ല അല്ലെ.. ശെരി…. ഒരാളുടെ പേര് കൂടി ഞാൻ പറയാം… നിനക്കു വേണ്ടപ്പെട്ട…. അല്ല… നിനക്കു വേണ്ട ഒരാളുടെ പേര്….
SP സച്ചിൻ പ്രസാദ്….”
അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….
ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu
രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ
Sreekuttyum sreelekshmi yum oralano ?
Yes
ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?
Love story aana?
അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal