? ഗൗരീശങ്കരം 16 ? (ഫൈനൽ) 1960

“കൊന്നെന്നോ…..???”

 

അത്രയും നേരം അഭിനയിച്ചത് പോലെയല്ല… ജാനകി ശെരിക്കും ഞെട്ടി….?

 

“അതേ ദേവന്റെ മരണം അപകടം അല്ല… ഞാൻ കൊന്നതാ……”

 

 

അൽപ നേരം എടുത്തു ജാനകി ഞെട്ടലിൽ നിന്നും പുറത്തു കടക്കാൻ…..

 

നിലത്തു വീണു കരയുന്ന നന്ദുവിനെ അവൾ താങ്ങി എടുത്തു…

 

“നന്ദു… ഡീ… എന്താടി ഇത്….”

 

“സത്യം… ആരും അറിയരുതെന്നു കരുതി ഞാൻ എന്റെ ഉള്ളിൽ ഒളിപ്പിച്ചു കൊണ്ട് നടന്ന സത്യം…..”

 

????????????????

 

 

ദേവന് കടല് കണ്ടിരിക്കൻ വല്യ ഇഷ്ടം ആയിരുന്നു…. ഞങ്ങള് മിക്ക ദിവസങ്ങളിലും വൈകുന്നേരം ബീച്ചിൽ പോയി ഇരിക്കാറുണ്ട്… അന്ന് വൈകിട്ട് ബീച്ചിൽ ഇരുന്നു ഒത്തിരി നേരം ഞങ്ങൾ സംസാരിച്ചു…

 

സാധാരണ കൂടുതൽ അമ്മയെ കുറിച്ചാണ് ദേവൻ പറയാറ്…..

 

അന്ന് പക്ഷെ സംസാരിച്ചത് മുഴുവൻ ദേവൂട്ടിയെ കുറിച്ചാണ്.. അവളുടെ ഡ്രൈവിങ്ങിനോടുള്ള പാഷനെ കുറിച്ച്…..

 

എന്നിലെ കുശുമ്പ് ആയിരിക്കണം അല്ലെങ്കിൽ വിധി…

 

“ഓ.. ഇതാ ഇപ്പൊ വല്യ കാര്യം…..”?

 

“ബെസ്റ്റ്…. ആരാ പറയുന്നേ നോക്കിയേ…. ലൈസൻസ് എടുത്തതിന് ശേഷം നീ വണ്ടി കൈ കൊണ്ട് തൊട്ടിട്ടുണ്ടോ….??”

 

“അതിപ്പോ എന്റേൽ വണ്ടി ഇല്ലാത്തതു കൊണ്ടല്ലേ… കെട്ടു കഴിഞ്ഞിട്ട് എനിക്ക് വണ്ടി വാങ്ങി താ… ഞാൻ പുഷ്പം പോലെ ഓടിക്കും… ”

 

“ഓ പിന്നെ…..”

 

“അധികം കളിയാക്കണ്ട… ഞാൻ മാമന്റെ ബുള്ളറ്റ് വരെ ഓടിച്ചിട്ടുണ്ട്…”

 

“എന്ന ബാ…. അതൊന്നു കണ്ടിട് തന്നെ ബാക്കി കാര്യം…..”

 

“ബാ……”

 

അന്ന് എന്റെ പൊട്ട ബുദ്ധിക്ക് ഞാൻ ചാടി പുറപ്പെടുകേം ചെയ്ത്….

 

രണ്ടു മൂന്ന് വട്ടം കിക്കർ അടിച്ചപ്പോ സ്റ്റാർട്ട് ആയി…. മുൻപ് ഗ്രൗണ്ടിൽ ഓടിച്ച പരിചയത്തിൽ മെല്ലെ മുന്നോട് എടുത്തു…. റോഡിൽ വല്യ തിരക്ക് ഇല്ലാത്തതു കൊണ്ട് കുഴപ്പം ഇല്ലാതെ തന്നെ മുന്നോട് പോയി… കുറച്ചു മുന്നോട് പോയപ്പോ ഞാൻ സ്പീഡ് കൂട്ടി…. എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു ഞാൻ ദേവനെ നോക്കി ഒന്ന് ചിരിച്ചു…… പെട്ടെന്ന് മുന്നിൽ ഒരു വയസ്സായ സ്ത്രീ………

 

ഹാൻഡിൽ വളച്ചത് ഓർമയുണ്ട്… പിന്നെ ബോധം വരുമ്പോൾ ആശുപത്രിയിൽ ആണ്…..

????????????????

68 Comments

  1. അസ്സി എഞ്ചിനീറെ ഓടിച്ചു വിട്ടായിരുന്നു….

    ചില കാര്യങ്ങൾ റിപീറ് ചെയ്തു പറയേണ്ടി വന്നു.. ആദ്യ സ്ഥലത്തു സ്‌പ്ലൈൻ ചെയ്യാൻ വിട്ടു പോയത്കൊണ്ട്… റെഡി ആയി വരുന്നേ ullu

  2. കൈലാസനാഥൻ

    രണ്ട് ദിവസം കൊണ്ട് വായിച്ചു തീർത്തു കൊള്ളാം. മനു, അജു , ദേവൻ, നന്ദു എന്നിവരുടെ സൗഹൃദത്തിന്റെ ആഴവും പരപ്പും എല്ലാം വ്യക്തമാക്കിത്തരുവാൻ സാധിച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ള മറ്റു കഥാപാത്രങ്ങളും ഒക്കെ നല്ല രീതിയിൽ കഥയ്ക്കനുയോജിച്ചത്തെ തന്നെ. അതിൽ അമ്മു, ജാനി , ശ്രീക്കുട്ടി അങ്ങനെ പലരും ആസ്വദിച്ച് വായിക്കുവാൻ പറ്റി. അജു , മനു, അഞ്ജന ഇവരുടെ കൂടുകെട്ടും ദൗത്യവും ഒക്കെ പുതിയ കഥയിലുണ്ടല്ലോ, അത് തേടിയാണ് ഞാൻ ഗൗരീശങ്കരത്തിലെത്തിയത്. അവർത്തനവിരസത പല സ്ഥലത്തും ഉണ്ടായിരുന്നു അതേ പോലെ അമ്മുവിനെ പെണ്ണുകാണാൻ അസി: എൻജിനിയർ വന്നത് പക്ഷേ നിശ്ചയം ആയപ്പോൾ വക്കീലായി മാറി എന്തായാലും നല്ലൊരു വായനാനുഭവം തന്നു . ആദ്യ ഉദ്യമം തന്നെ കേമം എന്നു പറയാം അഭിനന്ദനങ്ങൾ

  3. Sreekuttyum sreelekshmi yum oralano ?

    1. ഇതിന്റെ 2nd part എഴുത്തുവോ pls bro അവരുടെ മുന്നോട്ടുള്ള ജീവിതം നന്ദുവും മനുവും ഒന്നിച്ചോ?

  4. Love story aana?

    1. അല്ലപ്പാ… എല്ലാം ഉണ്ട്…. ഫ്രണ്ട്‌സ് അനു kooduthal

Comments are closed.